ബെംഗളൂരു: ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ നടി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. കന്നട കന്നഡ നടി ബിന്ദു, ഇവരുടെ കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിന്ദുവിന്റെ ലിവ്-ഇൻ പങ്കാളിയായിരുന്ന മോഹൻ റാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ഫെബ്രുവരി 19നാണ് മോഹൻ റാവു കൊല്ലപ്പെടുന്നത്. മോഹൻ റാവുവിനെ വിനയ് കത്തികൊണ്ടു കുത്തുകയും തുടർന്നു മൂന്നു പേരും ചേർന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഫെബ്രുവരി 28നു മഞ്ജുനാഥ നഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിലാണു മൃതദേഹം കണ്ടത്.
ഭജ്റംഗി, പൊലീസ് ക്വാർട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ കന്നഡ ചിത്രങ്ങളിൽ ബിന്ദു വേഷമിട്ടിട്ടുണ്ട്. വിനയിനെ ബിന്ദു വിവാഹം ചെയ്യുന്നതു തടഞ്ഞതാണു പ്രകോപനമെന്നാണു മൊഴി.

