തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തിയത്.
ഇതിലാണ് സംഘർഷമുണ്ടായത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവർത്തകർ നിലകൊണ്ടു. പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിചാർജ് നടത്തി.
28 പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്.
മഹിളാ കൊൺഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കം പ്രതികളാണ്. കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു.
യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്; 28 പേർക്കെതിരെ കേസ്

ഇന്നും സ്വർണവില ഉയർന്നു തന്നെ
കല്യാണ സീസണും ഓണ സീസണും എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നും (ആഗസ്റ്റ് 28) സ്വർണവില ഉയർന്നു തന്നെ. പവന് 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ വർദ്ധിച്ചിരുന്നു.
ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 75,240 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 82,000 രൂപ നൽകേണ്ടി വരും.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത് 800 രൂപയാണ്. ഇന്നലെ, 14 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില 75000 കടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9405 ആണ്.
ആന്‍ജിയോപ്ലാസ്റ്റി നല്‍കാനാകില്ല; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മതിയായ ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കുന്നു.അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഇന്നുമുതല്‍ അടിയന്തര ആന്‍ജിയോപ്ലാസ്റ്റി നല്‍കാന്‍ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരുന്ന് വിതരണക്കാര്‍ക്ക് നല്‍കാനുള്ള പണം കുടിശികയായതാണ് ആശുപത്രിയെ പ്രതിസന്ധിയിലാക്കിയത്. മരുന്ന് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലുമായി 158.68 കോടി രൂപ നല്‍കാനുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം കുടിശിക 34.90 കോടി രൂപയാണ്.
കുടിശിക തീര്‍പ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള വിതരണം നിര്‍ത്തലാക്കുമെന്ന് ഉപകരണ വിതരണക്കാരുടെ സംഘടനയായ സിഡിഎംഐഡി അറിയിച്ചു.ഈ മാസം 31നകം കുടിശിക തീര്‍പ്പാക്കിയില്ലെങ്കില്‍ വിതരണം പുനരാരംഭിക്കില്ലെന്നും സംഘടന അറിയിച്ചു.

കുടുംബശ്രീ സ്വാദ് ഇനി സൊമാറ്റോ വഴിയും
തിരുവനന്തപുരം: കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്ന രുചികരമായ ഭക്ഷ്യ വിഭവങ്ങള്‍ ഇനി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോയിലൂടെയും ലഭ്യമാകും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകള്‍, കുടുംബശ്രീ കാന്റീനുകള്‍, ജനകീയ ഹോട്ടലുകള്‍, കാറ്ററിങ്ങ് സര്‍വീസ് യൂണിറ്റുകള്‍ എന്നിവയാണ് സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുക. സെക്രട്ടറിയേറ്റ് ശ്രുതി ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, സൊമാറ്റോ കേരള പ്രോഗ്രാം മാനേജര്‍ അല്‍ അമീന്‍ എന്നിവര്‍ കൈമാറി.
സൊമാറ്റോയുമായി സഹകരിക്കുന്നതിലൂടെ കുടുംബശ്രീയുടെ കീഴിലുള്ള പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍, കാന്റീന്‍ കാറ്റ്‌റിങ്ങ് യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവയ്ക്ക് ഭക്ഷ്യവിഭവങ്ങളുടെ വിപണനം ഊര്‍ജിതമാക്കുന്നതിനും അതുവഴി കൂടുതല്‍ വരുമാന ലഭ്യതയ്ക്കും അവസരമൊരുങ്ങും. കുടുംബശ്രീ നല്‍കിയ ലിസ്റ്റ് പ്രകാരം സൊമാറ്റോയുടെ പ്രതിനിധികള്‍ നേരിട്ടെത്തി ഹോട്ടലുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ഇവയെ ഓണ്‍ബോര്‍ഡ് ചെയ്യാനുള്ള തീരുമാനം. ഒരിക്കല്‍ ഓണ്‍ബോര്‍ഡ് ചെയ്താല്‍ ഈ റെസ്റ്റൊറന്റുകള്‍ക്ക് സൊമാറ്റോ മര്‍ച്ചന്റ് ഡാഷ്‌ബോര്‍ഡിലേക്ക് പ്രവേശിക്കാനാകും.
സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുന്ന കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലനം നല്‍കും. ഇതില്‍ ഓണ്‍ലൈന്‍ ലൈന്‍ പ്‌ളാറ്റ്‌ഫോം വഴി ഓര്‍ഡര്‍ സ്വീകരിക്കുന്നത് കൂടാതെ ഭക്ഷണം പായ്ക്കു ചെയ്യുന്നതിലും സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിലും സൊമാറ്റോയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, അസിസ്റ്റൻ്റ് സെക്രട്ടറി ജോണ്‍ വി. സാമുവല്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നവീന്‍. സി, പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണ കുമാര്‍, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ്. ജി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ മുഹമ്മദ് ഷാന്‍ എസ്.എസ്, സുചിത്ര. എസ്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ അഖിലേഷ് എ, അഞ്ജിമ സുരേന്ദ്രന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ നവജിത്, സൊമാറ്റോ പ്രതിനിധികളായ രവിശങ്കര്‍ (അക്വിസിഷന്‍ കീ അക്കൗണ്ട്‌സ് മാനേജര്‍), ചാള്‍സ് (ഫീല്‍ഡ് ഓപ്പറേഷന്‍സ് മാനേജര്‍) എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ: യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് ഉള്ളത്. നാളെയും ഈ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
തിരുവല്ലയിൽ നിന്ന് അമ്മയെയും 2 മക്കളെയും കാണാതായിട്ട് 11 ദിവസം
പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് വീട്ടമ്മയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കാണാതായിട്ട് 11 ദിവസമായെന്ന് പരാതി. നിരണം സ്വദേശിനി റീന (40), മക്കളായ അക്ഷര (8), അൽക്ക (6) എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്നാണ് പോലീസിൽ പരാതി.
തിരോധാനത്തിൽ നിർണായകമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കണ്ണശ്ശ സ്‌കൂളിലെ വിദ്യാർഥികളാണ് കുട്ടികൾ. ഓട്ടോഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പമാണ് റീനയും മക്കളും ആലുംതുരുത്തി ചന്തയ്ക്ക് സമീപം വാടക വീട്ടിൽ താമസിച്ചിരുന്നത്.
റീനയെ കാണാതായ വിവരം ഭർത്താവ് അനീഷ് രണ്ട് ദിവസങ്ങൾക്കുശേഷം, 21-ാം തീയതി രാത്രി മാത്രമാണ് കുടുംബത്തെ അറിയിച്ചതെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു. അതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
റീനയുടെ സഹോദരൻ റിജോയാണ് പുളിക്കീഴ് പോലീസിൽ പരാതി നൽകിയത്. ആറുദിവസം കഴിഞ്ഞിട്ടും യാതൊരു സൂചനയും ലഭിക്കാത്തതിനാൽ കുടുംബാംഗങ്ങൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
നിരണം അഞ്ചാംവാർഡിലെ യരുശലേം പള്ളിക്കടുത്തുള്ള കാടുവെട്ടിലാണ് റീനയുടെ മാതാപിതാക്കൾ താമസിക്കുന്നത്.
പണമിടപാടുമായി ബന്ധപ്പെട്ട് തർക്കം, കത്തിക്കുത്ത്; കളമശ്ശേരിയിൽ 25 വയസുകാരൻ കൊല്ലപ്പെട്ടു, പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം കളമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ഞാറക്കൽ സ്വദേശി വിവേക് (25) ആണ് കൊല്ലപ്പെട്ടത്. പണമിടപാട് സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം.
ബുധനാഴ്ച വൈകുന്നേരം രണ്ട് അംഗ സംഘം വിവേകിന്റെ വീട്ടിൽ എത്തുകയും പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നാലെ പതിനൊന്നരയോടെ ഇവർ വീണ്ടും വിവേകിന്റെ വീട്ടിലെത്തുകയും പുറത്തേക്ക് വിളിച്ചിറക്കി സംസാരിക്കുകയും ചെയ്തു. തുടന്ന് ഇവർ തമ്മിൽ തർക്കമുണ്ടായതായാണ് സൂചന. അതിനിടെ ഒരാൾ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വിവേകിനെ ആഴത്തിൽ കുത്തുകയും ചെയ്തു. വിവേകിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നാലെ പ്രതികൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വിവേകിന്റെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിവേക് മരിച്ചത്.
മാനുഷിക സഹായം സുഗമമായി ഗാസയിലെത്തണം; ഗാസയിലെ വെടിനിർത്തലിനായി താൻ യാചിക്കുകയാണെന്ന് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലിയോ പതിനാലാമൻ മാർപാപ്പ രംഗത്ത്. ഗാസയിലെ വെടിനിർത്തലിനായി താൻ യാചിക്കുകയാണെന്നായിരുന്നു മാർപാപ്പയുടെ വാക്കുകൾ. ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളിലും പട്ടിണിയിലും ഗാസയിലെ സാധാരണക്കാർ മരിച്ചുവീഴുന്നത് നിത്യസംഭവമായതോടെയാണ് മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലിയോ പതിനാലാമൻ മാർപാപ്പ രംഗത്തെത്തിയത്.
ഗാസയിലെ വെടിനിർത്തൽ ആഹ്വാനം ചെയ്ത് കൊണ്ട് വത്തിക്കാനിൽ മാർപ്പാപ്പ നടത്തിയ പ്രസംഗം ആളുകളുടെ കരഘോഷം മൂലം രണ്ട് തവണ നിർത്തേണ്ടി വന്നിരുന്നു. മാർപാപ്പയുടെ വാക്കുകൾക്ക് വലിയ പിന്തുണയാണ് വത്തിക്കാനിൽ നിന്നും ഉണ്ടായത്.ഗാസയിൽ സുസ്ഥിരമായ വെടിനിർത്തലിനായി താൻ യാചിക്കുകയാണെന്ന് മാർപാപ്പ പറഞ്ഞു. മാനുഷികമായ സഹായം സുഗമമായി ഗാസയിലെത്തണം. മനുഷ്യവകാശ നിയമങ്ങൾ പൂർണമായും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആളുകൾക്ക് കൂട്ടത്തോടെ ശിക്ഷ നൽകുന്നത് ഒഴിവാക്കണം. നിർബന്ധിതമായി കൂടിയൊഴിപ്പിക്കുന്നതിൽനിന്നും ഇസ്രായേൽ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗാസയിലെ ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രി ആക്രമിച്ച് അഞ്ച് മാധ്യമപ്രവർത്തകർ അടക്കം 20 പേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. റോയിട്ടേഴ്സ് വാർത്ത ഏജൻസിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസ്സാം അൽ മസ്രി, അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് അടക്കം പ്രസ് വിവിധ മാധ്യമസ്ഥാപനങ്ങൾക്ക് വാർത്ത നൽകിയിരുന്ന മറിയം അബൂ ദഖ, എൻ.ബി.സി നെറ്റ്വർക്ക് മാധ്യമപ്രവർത്തകൻ മുആസ് അബൂതാഹ, ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിനിയായ 43 വയസുകാരിക്ക്
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനിയായ 43വയസുകാരിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഇതോടെ കോഴിക്കോട് ജില്ലയിൽ ഇതുവരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത് ആറ് രോഗികളാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതാവട്ടെ 14 പേരും.
എന്താണ് അമീബിക് മസ്തിഷ്‌കജ്വരം?
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
*മലിനമായ കുളത്തിൽ കുളിക്കരുത്
*പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോചെയ്യരുത്.
*വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
*മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
*ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്.
*കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
*വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
*മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കാം.
ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയും കാണാറുണ്ട്.
രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആർ. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തിൽ മരുന്നുകൾ നൽകിത്തുടങ്ങിയാൽ രോഗം ഭേദമാകും.
ഉദയകുമാറിനെ ഉരുട്ടിക്കാെന്ന കേസ്: പ്രതികളായ അഞ്ച് പൊലീസുകാരെയും വെറുതെവിട്ടു ഹൈക്കോടതി
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് പൊലീസുകാരെയും വെറുതെ വിട്ടു കോടതി. ഹൈക്കോടതി ആണ് പ്രതികളെ വെറുതെ വിട്ടത്. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. 2005 സെപ്റ്റംബര്‍ 27നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുകയായിരുന്നു.
എന്നാൽ സ്റ്റേഷനില്‍ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളുണ്ടെന്നും വ്യക്തമായിരുന്നു.