തൃശൂർ: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്.
തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം വെട്ടിലാക്കുന്ന നിർണായക തെളിവുകളാണ് തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പുറത്തുവിട്ടത്.
തൃശൂർ മണ്ഡലത്തിൽ 193 വോട്ടുകളുടെ ക്രമക്കേട് കൂടി കണ്ടെത്തിയതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. 143 വോട്ടർ ഐഡിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
തൃശൂർ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് 193 വോട്ടുകൾ ക്രമക്കേടിലൂടെ നടന്നുവെന്നും, 143 പേരുടെ വോട്ടർ ഐഡിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പോലും ലഭ്യമല്ലെന്നും ജോസഫ് ടാജറ്റ്.
കുറുവാ സംഘമാണ് ഇതിന് പിന്നിൽ എന്നും ബിജെപിയെ പരിഹരിച്ചുകൊണ്ട് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ആശ്വാസം; വിജിലന്‍സ് കോടതിയുടെ തുടര്‍ നടപടികള്‍ തടഞ്ഞു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ആശ്വാസം. വിജിലന്‍സ് കോടതിയുടെ തുടര്‍ നടപടികള്‍ ഹെെക്കോടതി തടഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നടപടി ക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് നിരീക്ഷിച്ചു ആണ് ഹൈക്കോടതി നടപടികൾ തടഞ്ഞത്.
സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ എങ്ങനെ അജിത് കുമാറിനെ ചോദ്യം ചെയ്യും എന്ന് ചോദിച്ച കോടതി വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും വ്യക്തമാക്കി. എഡിജിപിക്കെതിരായ കേസ് ജൂനിയര്‍ ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം അനധികൃത സ്വത്ത് സമ്പാദനക്കേസ് നിലനില്‍ക്കുമെന്ന വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എഡിജിപി എംആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഊരും പേരുമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്ക് 4300 കോടി രൂപ സംഭാവന: തെര. കമ്മീഷനെതിരെ വീണ്ടും രാഹുൽ ഗാന്ധി
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ആർക്കുമറിയാത്ത പത്ത് രാഷ്ട്രീയപാർട്ടികൾ കോടികൾ തെരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഗുജറാത്തിലാണ് ആർക്കുമറിയാത്ത രാഷ്ട്രീയ പാർട്ടികളുള്ളത്.
4300 കോടി രൂപ ഈ പാർട്ടികൾക്ക് ഫണ്ടായി ലഭിച്ചു. 39 ലക്ഷം രൂപമാത്രമാണ് ചെലവായി രേഖകളിൽ കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇക്കാര്യത്തിലും തന്നോട് സത്യവാങ് മൂലം ആവശ്യപ്പെടുമോയെന്നും രാഹുൽ പരിഹസിച്ചു.
ശനിയാഴ്ചയും അവധി! സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറയ്ക്കാന്‍ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാന്‍ ആലോചന. ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട ആലോചന നടക്കുന്നത്.
ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരം നിലവിലെ പ്രവൃത്തി സമയം വര്‍ധിപ്പിക്കും.
മുമ്പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്ന ആലോചനയുണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയമെന്ന ഉപാധി വെച്ചതോടെ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.
ഇതില്‍ നിന്ന് വിഭിന്നമായി മാസത്തിലെ എല്ലാ ശനിയും ഞായറും അവധിയാക്കുന്ന തരത്തിലാണ് നിലവിലെ ശുപാര്‍ശ. നിലവില്‍ ഏഴ് മണിക്കൂറാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം.
നഗരങ്ങളില്‍ 10.15 മുതല്‍ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളില്‍ 10 മുതല്‍ അഞ്ച് വരെയുമാണ് പ്രവൃത്തി സമയം. ഇത് മാറ്റുകയാണെങ്കില്‍ 10.15ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15നോ 9.30നോ ആരംഭിക്കുകയും വൈകുന്നേരം 5.30 അല്ലെങ്കില്‍ 5.45 വരെയാക്കുകയും വേണ്ടി വരും.
രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും ചേർന്ന് വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന തിരുവനന്തപുരം മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. സി.ആർ കാർഡ് ആപ്പ് ഉപയോഗിച്ച് യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്നായിരുന്നു
മ്യൂസിയം പൊലീസെടുത്ത കേസ്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിരുന്നു. രാഹുലിന്റെ സുഹൃത്തും സന്തത സഹചാരിയുമായ ഫെനി നൈനാൻ ഉൾപ്പടെയുള്ളവരെ പ്രതിചേർത്തിരുന്നു. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
BJP വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി; പരാതി ലഭിച്ചതായി സ്ഥിരീകരിച്ച് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ്
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. പരാതി ലഭിച്ചതായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
പരാതിക്ക് കാരണം കുടുംബ പ്രശ്‌നമെന്നാണ് ബിജെപിയുടെ വിശദീകരണം. ആരോപണവിധേയനായ സി കൃഷ്‌ണകുമാർ ഉടൻ മാധ്യമങ്ങളെ കാണും. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി പരാതി നൽകിയത്. ണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നൽകി.
ആർഎസ്എസ് ബിജെപി നേതാക്കൾക്ക് നേരത്തെയും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയുമായി ആദ്യം ഗോപാലൻകുട്ടി മാസ്റ്ററെ കണ്ടിരുന്നു. പിന്നീട് വി.മുരളീധരനെയും, എം.ടി രമേശിനെയും, സുഭാഷിനേയും പരാതിയുമായി സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുനൽകുക മാത്രമാണുണ്ടായത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളിൽ മുൻപന്തിയിൽ നിൽക്കാനുള്ള അർഹത കൃഷ്ണകുമാറിനില്ല. കൃഷ്ണകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയിൽ ആവശ്യപ്പെടുന്നു
ബലാത്സംഗക്കേസ്: റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
അന്വേഷണ സംഘത്തിന് മുന്നിൽ വേടൻ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു.
സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നൽകിയത്
തിരഞ്ഞെടുപ്പ് വർഷത്തിൽ ജനകീയ പദ്ധതിയ്ക്ക് സർക്കാർ; പരാതികളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാൻ സംവിധാനം
തിരഞ്ഞെടുപ്പ് വർഷത്തിൽ ജനകീയമാകാൻ സംസ്ഥാന സർക്കാർ. ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയെ അറിയിക്കാൻ പുതിയ സംവിധാനം വരുന്നു. തീരുമാനം നാളെത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും. നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നൽകിയ കുറിപ്പിൽ പറയുന്നു.
സർക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിന് കൂടിയാണ് പുതിയ സംവിധാനം എത്തിക്കുന്നത്. വിവര -വിനിമയ – സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള പുതിയ സംവിധാനം കൊണ്ടുവരാനാണ് ധാരണ. സർക്കിരിലേക്ക് വരുന്ന നൂതനാശയങ്ങളിൽ ഇടപെടൽ ഉറപ്പാക്കുക കൂടി ലക്ഷ്യമിടുന്നത്. നാളെത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകും.
ഇന്ന് അഞ്ച് മണിക്ക് മുൻപ് നിർദേശങ്ങൾ സമർപ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനം എത്തിക്കനാണ് സർക്കാർ തീകരുമാനിച്ചിരിക്കുന്നത്.
കേരള ഫിലിംചേമ്പര്‍ ഓഫ് കോമേഴ്‌സ് തലപ്പത്തേക്ക് ആര്?തിരഞ്ഞെടുപ്പ് നാളെ
കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പുതി ഭാരവാഹി തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. അനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പാനലും ശശി അയ്യഞ്ചിറയുടെ നേതൃത്വത്തിലുള്ള പാനലും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. നിര്‍മാതാവ് സാന്ദ്ര തോമസ് ശശി അയ്യഞ്ചിറയുടെ പാനലില്‍ നിന്നും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. കെ എം അബ്ദുല്‍ അസീസാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി.
ഔദ്യോക വിഭാഗത്തില്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മമ്മി സെഞ്ച്വറിയാണ് മത്സര രംഗത്തുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി സാബു ചെറിയാന്‍ മത്സര രംഗത്തുണ്ട്. സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി നോമിനേഷന്‍ നല്‍കിയ സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയത് വലിയ വിവാദമായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ സാന്ദ്ര തോമസ് ശക്തമായി രംഗത്തുണ്ട്.

അനധികൃത സ്വത്ത് സമ്പാദന കേസ്; പിപി ദിവ്യയ്ക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയെന്ന് വിജിലൻസ്
കണ്ണൂർ: പിപി ദിവ്യയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന് അനുമതി തേടിയെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പി പി ദിവ്യ കാർട്ടൺ ഇന്ത്യ അലിയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബെനാമി കമ്പനി ആരംഭിച്ചുവെന്നാണ് ആരോപണം.
ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിലെ നിർമ്മാണ കരാറുകൾ നൽകി. സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണ് കമ്പനിയുടെ ഉടമകളെന്നും കെഎസ്‌യു ആരോപിച്ചിരുന്നു.
ഈ പരാതിയിൽ പിപി ദിവ്യക്കെതിരായ അന്വേഷണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് കണ്ണൂരിലെ കെഎസ്‌യു നേതാവ് പി മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജി ഹൈക്കോടതി സെപ്തംബർ 18ന് പരിഗണിക്കാൻ മാറ്റി. ഇക്കാര്യത്തിലെ പുരോഗതി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
ഓണാവധി വെട്ടിച്ചുരുക്കുന്നു? പ്രചാരണങ്ങൾക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഓണാവധി വെട്ടികുറക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു ആലോചനയും ഉണ്ടായിട്ടില്ല. വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഓണാവധിക്ക് യാതൊരു മാറ്റവുമില്ല.
ഓണാവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും മന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.