മാനുഷിക സഹായം സുഗമമായി ഗാസയിലെത്തണം; ഗാസയിലെ വെടിനിർത്തലിനായി താൻ യാചിക്കുകയാണെന്ന് മാർപാപ്പ

0

വത്തിക്കാൻ സിറ്റി: ​ഇസ്രയേൽ ​ഗാസയിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലിയോ പതിനാലാമൻ മാർപാപ്പ രം​ഗത്ത്. ​ഗാസയിലെ വെടിനിർത്തലിനായി താൻ യാചിക്കുകയാണെന്നായിരുന്നു മാർപാപ്പയുടെ വാക്കുകൾ. ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളിലും പട്ടിണിയിലും ​ഗാസയിലെ സാധാരണക്കാർ മരിച്ചുവീഴുന്നത് നിത്യസംഭവമായതോടെയാണ് മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലിയോ പതിനാലാമൻ മാർപാപ്പ രം​ഗത്തെത്തിയത്.

ഗാസയി​ലെ വെടിനിർത്തൽ ആഹ്വാനം ചെയ്ത് കൊണ്ട് വത്തിക്കാനിൽ മാർപ്പാപ്പ നടത്തിയ പ്രസംഗം ആളുകളുടെ കരഘോഷം മൂലം രണ്ട് തവണ നിർത്തേണ്ടി വന്നിരുന്നു. മാർപാപ്പയുടെ വാക്കുകൾക്ക് വലിയ പിന്തുണയാണ് വത്തിക്കാനിൽ നിന്നും ഉണ്ടായത്.​ഗാസയിൽ സുസ്ഥിരമായ വെടിനിർത്തലിനായി താൻ യാചിക്കുകയാണെന്ന് മാർപാപ്പ പറഞ്ഞു. മാനുഷികമായ സഹായം സുഗമമായി ഗാസയിലെത്തണം. മനുഷ്യവകാശ നിയമങ്ങൾ പൂർണമായും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആളുകൾക്ക് കൂട്ടത്തോടെ ശിക്ഷ നൽകുന്നത് ഒഴിവാക്കണം. നിർബന്ധിതമായി കൂടിയൊഴിപ്പിക്കുന്നതിൽനിന്നും ഇസ്രായേൽ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഗാസയിലെ ഖാ​ൻ യൂ​നി​സി​ലെ അ​ൽ നാ​സ​ർ ആ​ശു​പ​ത്രി ആ​ക്ര​മി​ച്ച് അഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം 20 പേ​രെ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്ത ഏ​ജ​ൻ​സി​യു​ടെ ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ് ഹു​സ്സാം അ​ൽ മ​സ്‍രി, അ​ൽ ജ​സീ​റ ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ് മു​ഹ​മ്മ​ദ് സ​ലാ​മ, അ​സോ​സി​യേ​റ്റ​ഡ് അടക്കം പ്ര​സ് വി​വി​ധ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​ർ​ത്ത ന​ൽ​കി​യി​രു​ന്ന മ​റി​യം അ​ബൂ ദ​ഖ, എ​ൻ.​ബി.​സി നെ​റ്റ്‍വ​ർ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​ആ​സ് അ​ബൂ​താ​ഹ, ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ.

LEAVE A REPLY

Please enter your comment!
Please enter your name here