കേരളത്തിന്റെ സ്വന്തം വിനോദലോകം – കെഫോൺ ഒ.ടി.ടി

0

തിരുവനന്തപുരം : ഒടിടി രംഗത്ത് പുതുചരിത്രമെഴുതി കേരളത്തിന്റെ സ്വന്തം ഇന്റ‍ര്‍നെറ്റ് സംവിധാനമായ കെഫോൺ ഒടിടി ലോഞ്ച്‌ ചെയ്തിരിക്കുന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ കെഫോൺ ഒടിടി പ്ലാറ്റ്‌ഫോം ജനങ്ങൾക്കായി സമർപ്പിച്ചത്. കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനം നല്‍കാനാണ് കെഫോൺ ലക്ഷ്യമിടുന്നത്. മറ്റ് സർവീസ് പ്രൊവൈഡർമാരെക്കാൾ സാധാരണക്കാർക്ക് താങ്ങാവുന്ന കുറഞ്ഞ നിരക്കിൽ ഒ.ടി.ടി. സേവനങ്ങൾ ജനങ്ങൾക്ക് എത്തിക്കുകയെന്നതാണ് കെഫോണിന്റെ പ്രധാന ലക്ഷ്യം. സൗകര്യങ്ങൾ കുറവായ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കും ഇനി കെ-ഫോൺ ഒ.ടി.ടി മുഖേന സിനിമകളും കായിക പരിപാടികളും ആസ്വദിക്കാനാകും. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും സമാനമായ വിനോദ-വിജ്ഞാന സൗകര്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.

29 ഒടിടി പ്ലാറ്റ്ഫോമും 350ലധികം ഡിജിറ്റൽ ടിവി ചാനലുമടങ്ങുന്ന സേവനമാണ്‌ കെ ഫോൺ പുതിയ പ്ലാറ്റ്‌ഫോമിലൂടെ നൽകുന്നത്‌. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്‌സ് ടിവി തുടങ്ങിയ ഒടിടികൾ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്ക് പുറമേ അധിക നേട്ടങ്ങളും ഉപഭോക്താക്കള്‍ക്കായി കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി ലഭിക്കും. ഏപ്രില്‍ 10 മുതല്‍ നിലവില്‍ വന്ന ഓഫറുകള്‍ എല്ലാ പുതിയ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. മാത്രമല്ല ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളും കെഫോണ്‍ ഒരുക്കിയിട്ടുണ്ട്. 444 രൂപ മുതലുള്ള വിവിധ പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം. സ്റ്റാര്‍, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ അഞ്ചു പാക്കേജുകളാണ് ഒ.ടി.ടിക്കായി തയാറാക്കിയിരിക്കുന്നത്. ഇവയെല്ലാംതന്നെ ഒരു മാസത്തേക്കും മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒരു വര്‍ഷത്തേക്കും എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളായും ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സമഗ്ര പദ്ധതികളെയും തുടർ വികസന ഉദ്ദേശ്യങ്ങളെയും മുൻനിർത്തിയാണ് കെഫോണിൻ്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

വികസന പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നവരുടെ സ്ഥാപിത താൽപര്യങ്ങളെയും പ്രതിഷേധങ്ങളെയും വകവെക്കാതെ സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം വേളയിൽ വ്യക്തമാക്കി. കെ-ഫോൺ പദ്ധതി എവിടെയും എത്തില്ലെന്നു പറഞ്ഞ് വെല്ലുവിളിക്കുകയും, ആക്ഷേപങ്ങളുയർത്തുകയും ചെയ്തവരുടെ മുന്നിൽ അഭിമാനാർഹമായ വളർച്ച കൈവരിച്ചാണ് കെ-ഫോൺ ഇന്ന് മുന്നേറുന്നത്.പദ്ധതി യാഥാർത്ഥ്യമാക്കിയപ്പോൾ മുന്നോട്ട് പോകില്ല എന്ന് പറഞ്ഞു. വിജയകരമായി മുന്നേറുമ്പോൾ വ്യാജാരോപണങ്ങളുമായി മറ്റുചിലർ രംഗത്തെത്തി. ചിലർ പദ്ധതിക്കെതിരേ ഹൈക്കോടതിയെ പോലും സമീപിച്ചു. അങ്ങനെ ജൈത്രയാത്രയിലെ അനവധി വെല്ലുവിളികളെ മറികടന്നാണ്, കെ-ഫോൺ ഒ.ടി.ടി. എന്ന സ്വപ്നം ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നത്.

ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് തുടങ്ങിയവയാണ് കെഫോണിന്റെ അടുത്തഘട്ട നടപടികള്‍. ഇതിന് പുറമേ സംസ്ഥാനത്തിന് പുറത്ത് ഇന്റര്‍നെറ്റ് നല്‍കുന്നതിനായുള്ള ഐഎസ്പി എ ലൈസന്‍സും കെഫോണ്‍ നേടിക്കഴിഞ്ഞു. സാര്‍വ്വത്രിക ഇന്റര്‍നെറ്റ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. സേവനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒരു ലക്ഷം കണക്ഷനുകളെന്ന അഭിമാന നേട്ടവും രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ഐ.എസ്.പി എ ലൈസന്‍സും നേടിയാണ് കെഫോണിന്റെ വളര്‍ച്ച.

ആകെ 1,16,234 കണക്ഷനുകളാണ് കെഫോണ്‍ സംസ്ഥാനത്തുടനീളം നല്‍കിയിരിക്കുന്നത്. ഇതിനോടകം 23,163 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഫൈബര്‍ ടു ഓഫീസ് കണക്ഷനുകള്‍ 3079 ആണ്. കൊമേഴ്സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 75773 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 14194 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്. ഏകദേശം 7,000 കിലോ മീറ്റര്‍ ഇപ്പോള്‍ത്തന്നെ ഡാര്‍ക്ക് ഫൈബര്‍ ലീസിന് നല്‍കിക്കഴിഞ്ഞു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, സ്മോള്‍ & മീഡിയം എന്റര്‍പ്രൈസസുകള്‍ക്കുമായി 220 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 265 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്. 3,800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

നഗര കേന്ദ്രീകൃതമായി വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വ്യാപിപ്പിക്കുമ്പോള്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളും ഇന്റര്‍നെറ്റ് സാക്ഷരതയുടെ പരിധിയില്‍ വരണമെന്ന ഉദ്ദേശത്തോടെയാണ് കെഫോണ്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നല്‍കുന്നത്. ഇന്റര്‍നെറ്റ് കടന്നുചെല്ലാത്ത ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലും കെഫോണ്‍ കണക്ഷന്‍ നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ കണക്ഷന്‍ നല്‍കിയാണ് നിലവില്‍ കെഫോണിന്റെ കുതിപ്പ്.

റൂറല്‍ ഏരിയ എന്ന് തരംതിരിക്കാനാവത്തവിധം അര്‍ബന്‍-റൂറല്‍ സ്വഭാവത്തോടെയാണ് കേരളത്തിലെ സ്ഥലങ്ങളുള്ളത്. വളരെയേറെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് സംസ്ഥാനത്ത് ഭൂരിഭാഗവും. അതിന് ആനുപാതികമായി കെഫോണ്‍ നെറ്റുവര്‍ക്കും എല്ലായിടത്തേക്കും വ്യാപിച്ചിട്ടുണ്ട്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാന്‍ കെഫോണിന് സാധിക്കും. ഇതിന് വേണ്ട
വളരെ വിപുലമായ നെറ്റ്‌വർക്ക് സംവിധാനങ്ങള്‍ കെഫോണിനുണ്ട്. മറ്റ് ഐസ്പികളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ നെറ്റുവര്‍ക്കാണ് കെഫോണിന്റേത്. 31153 കിലോ മീറ്ററുകള്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ പൂര്‍ത്തീകരിച്ച് കെഫോണ്‍ നിലവില്‍ പൂര്‍ണസജ്ജമാണ്. ഐഎസ്പി ലൈസന്‍സും ഒപ്പം ഐപി ഇന്‍ഫ്രസ്ട്രക്ചര്‍ ലൈസന്‍സും എന്‍എല്‍ഡി (നാഷണല്‍ ലോങ്ങ് ഡിസ്റ്റന്‍സ്സ്) ലൈസന്‍സും കെ ഫോണിന് സ്വന്തമാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റുവര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്ററാണ് കെഫോണിന്റെ തലച്ചോര്‍. ഇവിടെ നിന്നും 375 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസന്‍സ് (POP) കേന്ദ്രങ്ങള്‍ വഴിയാണ് കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്. നെറ്റുവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ (NOC) നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റുവര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റുവര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റുവര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്. ഈ നെറ്റുവര്‍ക്കിന്റെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ ഫോണ്‍ നടത്തുന്നുണ്ട്.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ നെറ്റ്‌വർക്ക് സജ്ജീകരണത്തില്‍ ചെറിയൊരു വേഗതക്കുറവുണ്ടെങ്കില്‍പ്പോലും ഇതിനോടകം 23,163 സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഇനിയും ബാക്കിയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഫൈബര്‍ ടു ഓഫീസ് കണക്ഷനുകള്‍ 3062 ആണ്. കൊമേഴ്‌സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 74717 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 14194 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്.

ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും കെ ഫോണ്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുന്നു. ഏകദേശം 7,000 കിലോ മീറ്റര്‍ ഇപ്പോള്‍ത്തന്നെ ഡാര്‍ക്ക് ഫൈബര്‍ ലീസിന് നല്‍കിക്കഴിഞ്ഞു. വിവിധ മുന്‍നിര ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇക്കാര്യത്തില്‍ കെഫോണിനെ സമീപിക്കുന്നുണ്ട്. ഇതിന് പുറമേ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസുകള്‍ക്കുമായി 220 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 265 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്. ഏഴായിരത്തോളം കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ പത്ത് ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. ആകെ 115161 സബ്‌സ്‌ക്രൈബേഴ്‌സാണ് കെഫോണിന് ഉള്ളത്. 3,800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ഒന്നര വർഷത്തോളമായി സെക്രട്ടേറിയേറ്റിലെ എല്ലാ ഓഫീസുകളും, 2024 ജൂൺ മുതൽ നിയമസഭയും കെ-ഫോൺ കണക്ഷനാണ് ഉപയോഗിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളോടൊപ്പം സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, ധനകാര്യ മേഖലകളിലെ മുൻനിര സ്ഥാപനങ്ങൾക്കും സ്റ്റാർട്ട്‌അപ്പുകൾക്കുമെല്ലാം മികച്ച സേവനമാണ് കെ-ഫോൺ നൽകിക്കൊണ്ടിരിക്കുന്നത്. അടുത്ത വർഷത്തോടെ രണ്ടര ലക്ഷത്തിലധികം കണക്ഷനുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ കെഫോൺ പ്രവർത്തനം ശക്തമായി മുന്നേറുകയാണ്.

സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കെ-ഫോൺ മുഖേന സൗജന്യ ഇന്റർനെറ്റ് കണക്ഷനുകൾ സർക്കാർ നൽകിവരുന്നു. കൂടാതെ, കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ വിനിയോഗിച്ച് ‘കണക്റ്റിംഗ് ദ അൺകണക്റ്റഡ്പദ്ധതിയിലൂടെ ആദിവാസി മേഖലകളിലും സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി, കോട്ടൂരിലെ 103 കുടുംബങ്ങൾക്കും അട്ടപ്പാടിയിലെ 396 കുടുംബങ്ങൾക്കും ഇതിനകം കണക്ഷൻ നൽകി. വീടുകൾക്ക് പുറമേ, അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിലെ 50 ആംഗൻവാടികൾക്കും കെ-ഫോൺ സേവനം ലഭ്യമാക്കി. പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകളിലും ഇത്തരത്തിൽ കണക്ഷനുകൾ നൽകിക്കൊണ്ട് “എല്ലാവർക്കും ഇന്റർനെറ്റ്” എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുകയാണ് ശ്രമം.വാഹന ഗതാഗതം പോലും വെല്ലുവിളിയാകുന്ന എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കെ-ഫോൺ ബിപിഎൽ കണക്ഷനുകൾ നൽകി വരുന്നു. കേരളത്തിന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളുടെ നെടുംതൂണായ കെ-ഫോൺ, ഇത്തരം പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ഐ.ടി. ഇൻഫ്രാസ്ട്രക്ചർ വളർച്ചയും ലക്ഷ്യമിടുന്നു.ഇന്റർനെറ്റ് കടന്നുചെല്ലാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ ഫൈബർ വിന്യസിക്കുന്നതിലൂടെ, സമീപ പ്രദേശങ്ങളിലേക്കും വിശ്വസനീയമായ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നു. കെ-ഫോൺ കണക്ഷനുകൾക്കുപുറമെ, മറ്റ് സർവീസ് പ്രൊവൈഡർമാർക്കും ഈ ഫൈബർ ലീസ് ചെയ്ത് സേവനങ്ങൾ നൽകാൻ കഴിയുന്നതാണ്.

കെഫോണ്‍ ഒ.ടി.ടി പാക്കേജ്
സ്റ്റാര്‍ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന 444 രൂപയുടെ ഏറ്റവും കുറഞ്ഞ ഒരു മാസ പാക്കേജില്‍ 4500 ജിബി ഡാറ്റാ ലിമിറ്റില്‍ 45 എംബിപിഎസ് വേഗതയിലുള്ള ഇന്റര്‍നെറ്റും 23 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമാണ് ലഭ്യമാകുക. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 1265 രൂപയ്ക്കും ആറ് മാസത്തേക്ക് 2398 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 4529 രൂപയ്ക്കും ലഭ്യമാകും. വൈബ് എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന 599 രൂപയുടെ ഒരു മാസ പാക്കേജില്‍ 26 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമാണ് ലഭ്യമാകുക. 55 എംബിപിഎസ് വേഗതയില്‍ 4500 ജിബി ഇന്റര്‍നെറ്റും ലഭ്യമാകും. മൂന്ന് മാസത്തേക്ക് 1707 രൂപയും ആറ് മാസത്തേക്ക് 3235 രൂപയും ഒരു വര്‍ഷത്തേക്ക് 6110 രൂപയും നല്‍കി ഈ സേവനം ആസ്വദിക്കാം. 799 രൂപയുടെ വൈബ് പ്ലസ് ഒരു മാസ പാക്കേജില്‍ വൈബിലേതുപോലെത്തന്നെ 26 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. എന്നാല്‍ ഡാറ്റാ സ്പീജ് 105 എംബിപിഎസ് ആയി ഉയരും. 4500 ജിബിയാണ് ഡേറ്റ ലിമിറ്റ്. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 2277 രൂപയ്ക്കും ആറ് മാസത്തേക്ക് 4315 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 8150 രൂപയ്ക്കും ലഭ്യമാകും. മാസം 899 രൂപയ്ക്ക് ലഭിക്കുന്ന അമേസ് എന്ന പാക്കേജില്‍ 65 എംബിപിഎസ് വേഗതയില്‍ 4500 ജിബി വരെ ഇന്റര്‍നെറ്റും ഒപ്പം 29 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. ഈ പാക്കേജിന്റെ മൂന്ന് മാസത്തേക്കുള്ള തുക 2562 രൂപയാണ്. ആറ് മാസത്തേക്ക് 4855 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 9170 രൂപയ്ക്കും ഈ പാക്കേജ് ആസ്വദിക്കാം. 999 രൂപയുടെ അമേസ് പ്ലസ് ഒരു മാസ പാക്കേജില്‍ 155 എംബിപിഎസ് വേഗതയില്‍ 4500 ജിബി വരെ ഇന്റര്‍നെറ്റും ഒപ്പം 29 ഒ.ടി.ടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. ഈ പാക്കേജ് 2847 രൂപയ്ക്ക് മൂന്ന് മാസത്തേക്കും 5395 രൂപയ്ക്ക് ആറു മാസത്തേക്കും 10190 രൂപയ്ക്ക് ഒരു വര്‍ഷത്തേക്കും ലഭ്യമാണ്.

പുതിയ ന്യൂനമർദ്ദം: മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

ഛത്തീസ്ഗഡിനു മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.

ഇതിനൊപ്പം തന്നെ മത്സ്യതൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ലുക്ക് മാറി, പുത്തൻ എസി സ്ലീപ്പറുകളുമായി കെഎസ്ആർടിസി; മറുനാടൻ മലയാളികൾക്ക് ആശ്വാസം

ബെംഗളൂരു:  മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നടപടികളുമായി കെഎസ്ആർടിസി. ഓണത്തോടനുബന്ധിച്ചുള്ള അധിക ഷെഡ്യൂളുകൾ ഇന്ന് മുതൽ സർവീസ് നടത്തും.

പുതുതായി വാങ്ങിയ എസി സ്ലീപ്പറുകൾ ഉൾപ്പെടെയാണ് ഓണക്കാലത്ത് സർവീസ് നടത്തുക.ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സർവീസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും.

പുതുതായി കെഎസ്ആർടിസിയുടെ ഭാഗമായി മാറിയ പ്രീമിയം ബസുകൾ മുതൽ സൂപ്പർ ഫാസ്റ്റ് ബസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സർവീസുകൾ ഉണ്ടാകും.

നിലവിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകൾക്ക് പുറമേയാകും ഈ ബസുകളുടെ സർവീസ്.

ബസുകളിൽ ഫ്ലെക്സി നിരക്കുകൾ ബാധകമായിരിക്കുമെന്ന് കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും തോന്നുംപടി നിരക്ക് ഈടാക്കാറുള്ള സ്വകാര്യ ട്രാവൽ ഏജൻസികളുടെ നിരക്ക് വച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് കുറവായിരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം;  യുവതി മൊഴി നല്‍കും

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി യുവതിയുടെ കുടുംബം.

പരാതിയെ തുടര്‍ന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് ഇന്ന് സുമയ്യയുടെ മൊഴി എടുക്കും. ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ്‌ കുമാറിന് എതിരെയാണ് പരാതി നല്‍കിയത്. സുമയ്യയുടെ നെഞ്ചില്‍ ഗെയ്ഡ് വയർ കിടക്കുന്നതു കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു ഇന്നലെ ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. ഇതില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ.രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: പ്രതികരിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ

0

വയനാട്: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിൽ പ്രതികരിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.

ചുരത്തിലെ ഒമ്പതാം വളവിൽ അപകടക സാധ്യത നിലനിൽക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.

മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച ചുരം റോഡ് നിലവിൽ പൂർണമായി തുറക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂർണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂവെന്നും മന്ത്രി വ്യക്തമാക്കി.

‘ഒരാള്‍ക്കായി വഴിതെറ്റില്ല, തെറ്റിയാല്‍ രണ്ടുപേർക്കും പങ്ക്’; സീമ ജി നായർ

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോന്നും നീതി രണ്ട് ഭാഗത്തും ലഭിക്കേണ്ടതല്ലേന്നും സീമ ചോദിക്കുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് കുറിച്ചു കൊണ്ടാണ് സീമയുടെ വാക്കുകൾ. രാഹുൽ മാങ്കൂട്ടത്തിന് എതിരെയുള്ള ചർച്ചകളും, പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കാണുമ്പോൾ ഓര്‍ക്കുന്നത് ഉമ്മൻ ചാണ്ടിയെ ആണെന്നും കളളം സത്യവും, സത്യം കള്ളവുമായി മാറാൻ നിമിഷങ്ങൾ മതിയെന്നും സീമ പറയുന്നു.

സീമ ജി നായരുടെ വാക്കുകൾ

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. രാഹുൽ മാങ്കൂട്ടത്തിന് എതിരെയുള്ള ചർച്ചകളും, പ്രതിഷേധങ്ങളും ശക്തിപ്പെടുന്നത് കണ്ടിട്ട് എനിക്കോർമ്മ വരുന്നത്, കുറച്ച് നാളുകൾക്ക് മുന്നേ കേരളം കണ്ട ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രി ഏത് രീതിയിൽ ഇവിടെ തേജോവധം ചെയ്യപ്പെട്ടു എന്നുള്ളതാണ്… നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ബോധ്യമുള്ള കാര്യമാണ്. തുടർ ഭരണം ഉറപ്പായ സമയത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേ മകളുടെ പ്രായമുള്ള ഒരു സ്ത്രീയെയും ചേർത്ത് നട്ടാൽ കുരുക്കാത്ത, ഒരു “നുണബോംബ്” ഇവിടെ പൊട്ടിക്കുകയുണ്ടായി. ആ സമയത്ത് ഉമ്മൻ ചാണ്ടി സാറും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച വേദനയുടെ ആഴം അളക്കാൻ ആർക്കും കഴിയില്ല. പിതൃതുല്യൻ എന്ന് പറഞ്ഞവർക്ക് അത് മാറ്റി പറയാൻ നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല. ലൈംഗിക ചേഷ്ടകൾക്ക് വിധേയമാക്കി എന്നും പറഞ്ഞ് ഡേറ്റും സമയവും വരെ പുറത്ത് വന്നു.

സ്വന്തം അച്ഛന്റെ പ്രായമുള്ള ആ മനുഷ്യൻ തന്റെ സദാചാരത്തെ ചോദ്യം ചെയ്തതോടെ തളർന്നു പോയ്കാണും… ഒരു മനുഷ്യനെ മാനസികമായി തകർക്കാനുള്ള ഏറ്റവും വലിയ ആയുധം അവരുടെ വ്യക്തിത്വം ഇല്ലാതാക്കുക എന്നുള്ളതാണ്. കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ മാധ്യമവേട്ടയും, അവഹേളനങ്ങളും , കല്ലെറിയൽ വരെയും ഉണ്ടായി. ജനകീയനായ മുഖ്യമന്ത്രിയിൽ നിന്നും ആഭാസനായ മുഖ്യമന്ത്രിയായിഅദ്ദേഹത്തെ മാറ്റി .. എല്ലാരും ചേർന്ന് അദ്ദേഹത്തെ വേട്ടയാടി. ഒരു സാധാരണക്കാരന് കിട്ടുന്ന നീതിപോലും കിട്ടാതെ അന്വേഷണ കമ്മീഷന് മുന്നിൽ മണിക്കൂറുകൾ നീണ്ട ചോദ്യങ്ങൾക്ക് നടുവിൽ തളർന്നിരുന്നിട്ടുണ്ടാവും.

അസുഖത്തിന്റെ കാഠിന്യത്തിനേക്കാളും ഉലഞ്ഞു പോയത് ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടം കൂടി ആക്രമിക്കപ്പെട്ടപ്പോൾ ആയിരിക്കും. ഉമ്മൻ ചാണ്ടിസാറിന് എതിരെ മൊഴി കൊടുത്തവർ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. ആരുടെയൊക്കെയോ സമ്മർദ്ദങ്ങൾ അതിന്റെ പിന്നിൽ ഉണ്ടാവാം. ഉമ്മൻ ചാണ്ടി സാറിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ദിവസങ്ങൾ പിന്നിടുമ്പോഴും ഞാൻ ടീവിയുടെ മുന്നിൽ നിന്നും മാറാതെയിരുന്നു. അന്ന് എന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരു ചോദ്യം ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതാണ്.

ചില പാർട്ടിയിൽ ഞാൻ കണ്ടിട്ടുള്ളത് അവരവരുടെ പാർട്ടിക്കാർ, നേതാക്കന്മാർ, എം എൽ എ മാർ, മന്ത്രിമാർ, എന്തിന് വേറെ, സാധാരണ പാർട്ടി പ്രവർത്തകർ പോലും എന്ത് വലിയ തെറ്റ് ചെയ്താലും “അതിന് ന്യായീകരണങ്ങൾ ഏറെയാണ്”. സദാചാര മൂല്യങ്ങളെ കാറ്റിൽ പറത്തി ഒരു കൂസലും ഇല്ലാതെയിരിക്കുന്നവർക്ക് ശക്തമായ കവചം തീർക്കാൻ അവർക്കറിയാം. അതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ, കളളം സത്യവും, സത്യം കള്ളവുമായി മാറാൻ നിമിഷങ്ങൾ മതി. ഇവിടെ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ല (സമ്മർദ്ദം ചെലുത്തി പരാതി എടുത്തു കൂടായ്കയില്ല. മുൻ അനുഭവങ്ങൾ അങ്ങനെയാണ്) എവിടെയെങ്കിലും ഒരാൾക്കായി വഴി തെറ്റില്ല. തെറ്റുന്നു എങ്കിൽ അതിൽ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോൾ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയും? വർഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാൾ മാത്രം പ്രതി പട്ടികയിൽ എത്തും. ഏതൊരാളിൽ നിന്നും മോശം സമീപനം വന്നാൽ ആ സ്പോട്ടിൽ പ്രതികരിക്കണം.

വർഷങ്ങൾ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വർഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാൾ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരൻ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണ്. അനീതി ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് ഭാഗത്തും ബാധിക്കേണ്ടതുമാണ്. രാഹുലിനെതിരെ തിരിഞ്ഞവരുടെ ഫോൺ പരിശോധിച്ചാൽ, ഇതിലും വലുത് കിട്ടാൻ സാധ്യതയുണ്ട്. ഈ കേരളത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ട എത്രയോ വലിയ വിഷയങ്ങൾ വേറെ ഉണ്ട്. അതിലോട്ടൊന്നും പോകാതെ ഈയൊരു വിഷയം മാത്രം ഫോക്കസ് ചെയ്യുന്നവരെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്. കേസില്ലേൽ കേസ് ഉണ്ടാക്കും. അതിന് തെളിവുകളും ഉണ്ടാക്കും, എന്നിട്ട് അറസ്റ്റ് ചെയ്യും… എതിർ ചേരിയിലെ തല വെട്ടി ചൂട് ചോര കുടിക്കാൻ കാത്ത് നിൽക്കുന്നവരുടെ ഇടയിൽ നിങ്ങൾ പിടിച്ച് നിൽക്കുക .

41 വർഷത്തെ അഭിനയ ജീവിതത്തിൽ മുഖം മൂടിയണിഞ്ഞ നിരവധി ആൾക്കാരെ ഞാൻ കണ്ടു, അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. എല്ലാത്തിനും കൂടെ നിന്നിട്ട് ചതിക്കൽ പ്രസ്ഥാനവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇതിലും വലുത് എന്തോ നിങ്ങളെ കാത്തിരിക്കുന്നു. മുൻ അനുഭവങ്ങൾ അതാണ് . എരിതീയിൽ എണ്ണയൊഴിച്ച് തരാൻ കുറെ പേരുണ്ടാകും, അവരുടെ ഉദ്ദേശം അവരുടെ ലക്ഷ്യം കണ്ടെത്തുക എന്നുള്ളതാണ്. അത് കഴിഞ്ഞാൽ പിന്നെ അവർക്ക് നിങ്ങളെ ആവശ്യമില്ല. തിരഞ്ഞെടുപ്പ് അടുത്തതിന്റെ വെടി പൊട്ടിക്കലുകൾ ആണ് ഇവിടെ നടക്കുന്നത്. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്തെങ്കിൽ മാത്രമാണ്..

രാഹുൽ ഈശ്വറിനെ പോലുള്ള ചിലർ രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. എതിർ ചേരിയിലാണെങ്കിലും, അഭിപ്രായങ്ങൾ എതിർ സ്വരത്തിലാണെങ്കിലും , ചിന്തകൾ എതിർ ദിശയിലാണെങ്കിലും ഒരു പ്രശ്നം വന്നപ്പോൾ രാഹുൽ ഈശ്വറിനെ പോലെ ചിലർ നിങ്ങളുടെ കൂടെ നിന്നു. ഈ സമയവും കടന്നുപോകും രാഹുൽ… നല്ലതിനായി കാത്തിരിക്കുക.

ഒരൊറ്റ വീട്ടുനമ്പറിൽ 947 വോട്ടർമാർ’;  ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി

പാറ്റ്ന: ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമമായ എക്സിലൂടെ പുതിയ ആരോപണം കോൺഗ്രസ് ഉയർത്തിയത്.

വീട് നമ്പർ 6 ലാണ് ഗ്രാമത്തിലെ 947 പേരും താമസിക്കുന്നതെന്നും നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുള്ള നിദാനിയെ മുഴുവൻ പട്ടിക ഒരു സാങ്കൽപ്പിക ഭവനമാക്കി മാറ്റിയെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോട് ഇതിൽ പ്രതികരിക്കാനും കോൺഗ്രസ് ആവശ്യപ്പെട്ടു.

എന്നാൽ ഗ്രാമത്തിലെ വീടുകൾക്ക് നമ്പർ നൽകിയിട്ടില്ലാത്തതിനാൽ സാങ്കൽപ്പിക നമ്പർ രേഖപ്പെടുത്തിയതാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പ്രതികരിച്ചു.

ഹൃദയചികിത്സാ രംഗത്ത് വിപ്ലവം; 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

0

അങ്കമാലി: നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് (MitraClip) ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി, കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ വിജയകരമായ ശസ്ത്രക്രിയ, ഹൃദയചികിത്സാ രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചു.

ഒരു മാസമായി കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 80 വയസ്സുകാരനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ, ഹൃദയത്തിന്റെ പ്രധാന വാൽവുകളിലൊന്നായ മൈട്രൽ വാൽവിന് ഗുരുതരമായ ചോർച്ചയുണ്ടെന്ന് കണ്ടെത്തി. ഈ അവസ്ഥ മൈട്രൽ റിഗർജിറ്റേഷൻ (Mitral Regurgitation) എന്നറിയപ്പെടുന്നു. രോഗിയുടെ പ്രായവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഓപ്പൺ ഹാർട്ട് സർജറി നടത്തുന്നത് അതീവ അപകടകരമായിരുന്നു.

ഈ സാഹചര്യത്തിലാണ്, സീനിയർ കാർഡിയോളജിസ്റ്റ് കൺസൾട്ടന്റ് ഡോ. ഹർഷ ജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം മിട്രാക്ലിപ്പ് ചികിത്സാരീതി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. സർജറി ഇല്ലാതെ, തുടയിലെ ചെറിയ മുറിവിലൂടെ ഒരു കത്തീറ്റർ കടത്തിവിട്ട് മൈട്രൽ വാൽവിലെ ചോർച്ച ഇല്ലാതാക്കുന്ന ഈ നൂതന ചികിത്സാ രീതി രോഗിക്ക് പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സഹായിച്ചു.

“ജീവനും ജീവിതവും തിരികെ നൽകാൻ ആധുനിക ഹൃദയ ചികിത്സാ രീതികൾക്ക് എങ്ങനെ കഴിയുമെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ കേസ്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് പ്രയാസമുള്ളതും, ഗുരുതരമായ മിട്രൽ വാൽവ് തകരാറുകൾ ഉള്ളതുമായ രോഗികൾക്ക് മിട്രാക്ലിപ്പ് (MitraClip) സുരക്ഷിതവും ഫലപ്രദവുമായ ഒരു ചികിത്സാ മാർഗമാണ്. ശസ്ത്രക്രിയക്ക് ശേഷം ശ്വാസംമുട്ടില്ലാതെ, സുഖമായി ഉറങ്ങാനും, സംസാരിക്കാനും, പൂർണ്ണമായ ആരോഗ്യം വീണ്ടെടുക്കാനും രോഗിക്ക് സാധിച്ചത് ഞങ്ങളുടെ ടീമിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്” ഡോ. ഹർഷ പറഞ്ഞു.

കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രം ലഭ്യമായ ഈ ചികിത്സാ വിജയം, അഡ്വാൻസ്ഡ് കാർഡിയാക് ചികിത്സാ രംഗത്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഭാവിയിൽ കൂടുതൽ രോഗികൾക്ക് ഈ ചികിത്സയുടെ പ്രയോജനം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് ആശുപത്രി അധികൃതർ പ്രതീക്ഷിക്കുന്നത്.

‘കേരള മുഖ്യമന്ത്രിയാകാനില്ല’; സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂര്‍ എം പി. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് വിശദീകരണം. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഏറ്റവും അധികം ആളുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സര്‍വ്വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ശരി തരൂരിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് തരൂര്‍ ഇപ്പോള്‍ നിലപാടില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഒരു സ്ഥാനവും താന്‍ ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റെ മറുപടി.

തന്നെയാണ് തന്റെ പേര് മുന്നോട്ടുവച്ചത്. പലരും ആവശ്യപ്പെട്ടതനുസരിച്ച് ആയിരുന്നു അത്തരമൊരു നീക്കം നടത്തിയത് എന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണം.ഹര്‍ത്താല്‍ നിരോധിച്ച് നിക്ഷേപക സംരക്ഷണ നിയമം പാസ്സാക്കണം ഇതിന് നേതൃത്വം നല്‍കാന്‍ താന്‍ തയ്യാറാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

വിവാഹേതര ബന്ധങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങാന്‍ പറ്റിയ ആളുകള്‍ മന്ത്രി സഭയിലുണ്ടെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗീക അതിക്രമക്കേസിൽ പ്രതികരണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. രാഷ്ട്രീയത്തിലെ കറുത്ത് അധ്യായമാണ് ഇതെന്നും രാഷ്ട്രീയക്കാര്‍ ആരും ദൈവപുത്രന്മാരല്ലെന്നും ആണ് ഷിബു ബേബി ജോണ്‍ പ്രതികരിച്ചത്.

അതേസമയം സമൂഹത്തിലെ നന്മകളും തിന്മകളും രാഷ്ട്രീയക്കാരിലും ഉണ്ടാകും. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് മാതൃകാപരമാണെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ‘രാഹുലിനെ ടാര്‍ഗെറ്റ് ചെയ്യുന്നത് ബിജെപിയുടെ ആവശ്യമാണ്. ഷാഫി പറമ്പിലിനെ എന്തിന് വഴിയില്‍ തടയുന്നു. ഷൈലജ ടീച്ചറെ പരാജയപ്പെടുത്തിയപ്പോള്‍ ഷാഫി വടകരയില്‍ കണ്ണുകടിയായി. ബിജെപി-സിപിഐഎം താല്‍പര്യമാണ് സമരത്തിന് പിന്നില്‍. ആഭാസം നടത്തുന്നതിന് പിന്നില്‍ എന്ത് ന്യായീകരണമാണുള്ളത്’ എന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്.

അതുപോലെ തന്നെ വിവാഹേതര ബന്ധങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങാന്‍ പറ്റിയ ആളുകള്‍ മന്ത്രി സഭയിലുണ്ടെന്നും ഇതിന്റെ ചാന്‍സിലര്‍ ആരാകണമെന്ന് പിണറായി തീരുമാനിക്കണമെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേർത്തു

പ്ലസ് ടു മാർക്ക് ലിസ്റ്റുകളിലെ പിഴവ്; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് ടു മാർക്ക് ലിസ്റ്റുകളില്‍ പിഴവ് കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

അതേസമയം ഈ അധ്യയന വർഷം പ്ലസ് ടു പൂർത്തിയാക്കിയ നാലര ലക്ഷത്തോളം വിദ്യാർഥികളിൽ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത് എന്നാണ് പുറത്തു വന്ന റിപ്പോർട്ട്. വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും റിപ്പോർട്ട് ഇതുവരെ തയ്യാറാക്കിയിട്ടില്ല.

സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും വർഷത്തെ മാർക്കുകളിൽ വ്യത്യസ്ത മാർക്ക് ലഭിച്ചവരാണ് പ്രതിസന്ധി നേരിട്ടത്.  സോഫ്റ്റ്‌വെയർ വീഴ്ചയാണ് പിഴവിന് കാരണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രാഥമികമായി നൽകിയ മറുപടി.