കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്; വാരിയെല്ലുകൾക്കും തോളിനും പൊട്ടൽ

0

വയനാട്: മാനന്തവാടിക്ക് സമീപം കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ പരിക്ക്. കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ നാട്ടുകാർ ചേർന്ന് കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ചിന്നനെ ആന ആക്രമിച്ചത്. പരിക്കേറ്റ ചിന്നനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കാട്ടാനയുടെ ആക്രമണത്തിൽ ചിന്നന്റെ ആറുവാരിയെല്ലുകൾക്കും, തോളിനും ഒടിവുണ്ട്.

17000 രുപയുടെ മൊബൈൽ ഫോൺ വാങ്ങി, വ്യാജ ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അടച്ചതായി കാണിച്ചു; ധൃതിപിടിച്ച് പുറത്തുകടക്കാൻ ശ്രമിക്കവേ തടഞ്ഞു; യുവാവ് പിടിയിൽ

0

തൃശൂർ: വ്യാജ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അടച്ചതായി തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവ് കുടുങ്ങി. 17000 രുപയുടെ മൊബൈൽ ഫോൺ വാങ്ങിയ ശേഷമായിരുന്നു യുവാവിന്റെ തട്ടിപ്പ്. സംഭവത്തിൽ പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പിൽ വീട്ടിൽ അഹമ്മദ് (18) എന്ന യുവാവാണ് അറ്റസ്റ്റിലായത്. മതിലകം സെൻ്ററിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ നിന്ന് സ്‌മാർട്ട്ഫോൺ വാങ്ങിയ ശേഷമായിരുന്നു യുവാവിന്റെ തട്ടിപ്പ്. എന്തോ പന്തികേട് തോന്നിയ കട ഉടമ യുവാവിനെ തടയുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് മതിലകം സെന്ററിൽ പ്രവർത്തിയ്ക്കുന്ന മൊബൈൽപാർക്ക് മൊബൈൽ ഷോപ്പിലായിരുന്നു സംഭവം. മൊബൈൽ ഫോൺ ആവശ്യപ്പെട്ട യുവാവ് 17,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിയ ശേഷം മൊബൈൽ ഷോപ്പിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഫോൺ പേ വഴി പണം അയച്ചതായി പറഞ്ഞു. ഇതിൻ്റെ സ്ക്രീൻ ഷോട്ട് കാണിച്ചുകൊടുത്ത ശേഷം പെട്ടെന്ന് മൊബൈൽ ഷോപ്പിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ കടയുടമ നൗഫൽ പ്രതിയെ തടഞ്ഞുവെച്ചു. പിന്നീട് നൗഫൽ സ്വന്തം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം വന്നിട്ടില്ലെന്ന് കണ്ടെത്തി.

വ്യാജ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്താണ് 17000 രൂപ അയച്ചതായി യുവാവ് കാണിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി ഇതിന് പിന്നാലെ കടയുടമ മതിലകം പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും യുവാവിനെ പിടികൂടുകയും ചെയ്തു. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഹമ്മദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. മതിലകം പോലീസ് എസ്.എച്ച്.ഒ ഷാജി.എം.കെ, എസ്.ഐ അശ്വിൻ റോയ്, ജി.എസ്.സി.പി.ഒ. മാരായ സനീഷ്, ഷനിൽ തുടങ്ങിയവരാണ് കേസിൽ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

മതപരമായ ചടങ്ങിനിടെ ഒരു കോടിയോളം വിലവരുന്ന വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി; അന്വേഷണം

0

ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന മതപരമായ ചടങ്ങിനിടെ ഒരു കോടിയോളം വിലവരുന്ന വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി. വ്യവസായിയായ സുധീർ ജെയ്‌ന്റെ പാത്രമാണ് നഷ്ടമായത്. സംഭവത്തെ തുടർന്ന് ഇദ്ദേഹം പൊലീസിൽ പരാതി നൽകി. കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ജൈനമത വിശ്വാസികളുടെ മതപരമായ ചടങ്ങിനായി ചെങ്കോട്ട പരിസരത്ത് പ്രത്യേകം വേദിയും പ്രദേശത്ത് സജ്ജീകരിച്ചിരുന്നു. ധോത്തിയും കുർത്തയും ധരിച്ചെത്തുന്ന, പ്രത്യേകമായി അനുമതി ലഭിച്ചവർക്ക് മാത്രമേ ഇവിടെ പ്രവേശിക്കാൻ അനുവാദമുള്ളു. എല്ലാ ദിവസവും പ്രാർത്ഥനയ്ക്കായി വ്യവസായി ഇവിടെ സ്വർണ പാത്രവുമായി എത്തുമായിരുന്നു. ഇദ്ദേഹം പ്രാർത്ഥനയിലായിരിക്കുമ്പോഴാണ് മോഷണം നടന്നത്.
760 ഗ്രാം സ്വർണം കൊണ്ട് നിർമിച്ച പാത്രം വജ്രങ്ങൾ, മാണിക്യം, മരതകം എന്നിവ കൊണ്ട് അലങ്കരിച്ചിരുന്നു. ആരാധന നടത്തുന്നിടത്ത് ഈ സ്വർണപാത്രം സ്ഥാപിച്ച് ഇതിന് ചുറ്റും ഭക്തർ അണിനിരന്നാണ് ചടങ്ങുകൾ നടത്തുന്നത്.

അന്വേഷണം സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ധോത്തിയും കുർത്തയും ധരിച്ചെത്തിയ ഇയാൾ വേദിയിൽ ചുറ്റിത്തിരിയുന്നതും സംഘാടകരും ഭക്തരുമായി ഇടപെഴകുന്നതും ദൃശ്യങ്ങളിലുണ്ട്. ലോക്‌സഭാ സ്പീക്കർ ഓംബിർള ആചാരനുഷ്ഠാനങ്ങളിൽ പങ്കെടുക്കാനെത്തിയ സമയത്ത് അദ്ദേഹത്തെ സ്വീകരിക്കാനുള്ള തിരക്കിലേക്ക് ആളുകളുടെ ശ്രദ്ധ മാറിയതിന് പിന്നാലെയാണ് മോഷണം നടന്നത്. ഓഗസ്റ്റ് 28 ന് ചെങ്കോട്ട പരിസരത്ത് തുടങ്ങിയ ചടങ്ങ് സെപ്തംബർ 9 വരെയാണ് നടക്കുന്നത്.

കസ്റ്റഡി മര്‍ദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക്  യൂത്ത് കോണ്‍ഗ്രസ്  പ്രതിഷേധ മാര്‍ച്ച്

തൃശ്ശൂര്‍: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സജീവന്റെ വീട്ടിലേക്കാണ് പ്രതിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസി പ്രവര്‍ത്തകര്‍ എത്തിയത്. സംഭവത്തെ തുടര്‍ന്ന് സജീവന്‍റെ വീടിന് പൊലീസ് കാവല്‍ ഒരുക്കി.

പ്രതി ചേർക്കപ്പെട്ട നാല് പൊലീസുകാരുടെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളുമായിട്ടാണ് പ്രവർത്തകരെത്തിയത്. അതേസമയം പ്രതികൾക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്.

പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് എടുത്ത കേസിൽ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്. IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്. 

GST പരിഷ്കരണം; യാതൊരു തരത്തിലും പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

ജിഎസ്ടി പരിഷ്കരണത്തെ തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനം നഷ്ടം നികത്തണം എന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കുറക്കുന്നത് ആർക്ക് ഗുണം ചെയ്യുമെന്നാണ് പരിശോധിക്കേണ്ടതുണ്ട്. ടാക്സ് കുറയ്ക്കുമ്പോൾ കമ്പനികൾ അതിന്റെ വില കൂട്ടാറുണ്ട്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്തെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിനും വരുമാന നഷ്ടം ഉണ്ടാകും. ഓട്ടോമൊബൈൽ, സിമന്റ്, ഇലക്ട്രോണിക്സ്, ഇൻഷുറൻസ് എന്നീ 4 മേഖലകളിൽ മാത്രം കേരളത്തിന് 2500 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. ടാക്സ് കുറയ്ക്കുമ്പോൾ കമ്പനികൾ അതിന്റെ വില കൂട്ടാറുണ്ട്. എല്ലാ സംസ്ഥാങ്ങൾക്കും നഷ്ടം ഉണ്ടാകും. വില കുറയുമ്പോൾ ഉപഭോഗം വർധിക്കും അതിലൂടെ വരുമാന നഷ്ടം പരിഹരിക്കപ്പെടും എന്നാണ് കേന്ദ്ര ത്തിന്റെ വിശദീകരണം. യാതൊരു തരത്തിലും പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നോട്ടു നിരോധനം പോലെ ജനകീയ പ്രഖ്യാപനം അല്ല, പഠനം ആണ് വേണ്ടതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നികുതി നഷ്ടം നികത്തണം എന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധം അറിയിച്ചെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. പുകയില പോലെയുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം നികുതി എന്ന തീരുമാനം ഉണ്ടാകുമ്പോൾ, ബാക്കിയുള്ള തുക സംസ്ഥാനങ്ങൾക്ക് നൽകില്ല. അത് കേന്ദ്രം തന്നെ കൈവശം വക്കും. ലോട്ടറി നികുതി 28 ശതമാനമായി തുടരണം എന്ന ആവശ്യം അംഗീകരിച്ചില്ല അത് 40 ശതമാനം നികുതി വിഭാഗത്തിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷത്തോളം സാധാരണക്കാരെ ബാധിക്കുന്ന മേഖലയാണ് എന്ന് യോഗത്തെ അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ജിഎസ്ടി ഇല്ലായിരുന്നെങ്കിൽ പോയ വർഷം കേരളത്തിന് 60000 കൊടിയോളം വരുമാനം ലഭിക്കുമായിരുന്നു. എന്നാൽ പോയവർഷം ലഭിച്ച വരുമാനം 32773 കോടി മാത്രമണെന്ന് മന്ത്രി വിശദമാക്കി. സിഗരിറ്റിന്റെയും പുകയിലയുടെയും പണം സംസ്ഥാനങ്ങൾക്ക് നൽകണം എന്ന ആവശ്യവും കേന്ദ്രം അംഗീകരിക്കാൻ തയ്യാറായില്ല. ഇന്നലത്തെ യോഗത്തിൽ നഷ്ടപരിഹാരത്തിന്റെ പേരിൽ തർക്കം ഉണ്ടായെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിൽ വരുമാനം കൂടുതൽ ലഭിച്ചിരുന്നത് 18%, 28% ജിഎസ്ടി ഉണ്ടായിരുന്ന ഉത്പന്നങ്ങളിൽ നിന്നുമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ആശ്വാസകരമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു യോഗത്തിനെത്തിയത്. എന്നാൽ തലക്ക് അടിയേറ്റത് പോലെയായെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് സാമ്പത്തിക അനിശ്ചിതാവസ്ഥ ഉണ്ട്. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ല. ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്ന് മന്ത്രി വ്യക്തമാക്കി.

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി. സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്.. പൊള്ളലേറ്റത് പാലക്കാട് പുതുനഗരം മാങ്ങോട് സ്വദേശികൾക്കാണ്. ഷെരീഫ് വയസ്സ് 40 സഹോദരി ഷഹാന വയസ്സ് 38 എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതര പരുക്കേറ്റ ഷെരീഫിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉച്ചയോടെയാണ് പുതുനഗരത്തെ വീടിനുള്ളിൽ പൊട്ടിത്തെറി ഉണ്ടായത്.

പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടിൽ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു. പൊട്ടിത്തെറിയിൽ പരുക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരുക്കേറ്റ ഷെരീഫിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. ഷെരീഫിൻ്റെ ശരീരത്തിൽ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം, ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു

ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു.

കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു ഡോ. ഷേർളി വാസു.ഫോറന്‍സിക് മേഖലയില്‍ 35 വര്‍ഷത്തെ പരിചയമുള്ളയാളാണ് ഷേര്‍ളി.കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ആയിരക്കണക്കിന് കേസുകളാണ് ഷേര്‍ളി കൈകാര്യം ചെയ്തത്.ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഷേർളി വാസുവായിരുന്നു. പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിന് പിന്നാലെ പ്രതികരണവുമായി ഷേർളി വാസു രംഗത്ത് വന്നിരുന്നു.

നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഷേര്‍ളി നിരവധി ദേശീയ-അന്തര്‍ദേശീയ മാസികകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടിടിവി ദിനകരന്‍ന്റെ അണ്ണാ മക്കള്‍ മുന്നേറ്റ കഴകം എന്‍ഡിഎ വിട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍ഡിഎ മുന്നണിക്ക് തിരിച്ചടി.  ടിടിവി ദിനകരന്‍ന്റെ പാര്‍ട്ടി അണ്ണാ മക്കള്‍ മുന്നേറ്റ കഴകം എന്‍ഡിഎ മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു.

ഒ പനീര്‍ ശെല്‍വം വിഭാഗം എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് ദിനകരനും ഈ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മാത്രമല്ല സംസ്ഥാനത്ത് ബിജെപി നടത്തുന്ന നീക്കങ്ങളില്‍ ദിനകരന് അതൃപ്തിയുണ്ടായിരുന്നതായും വിവരമുണ്ട്.

തമിഴ്‌നാട്ടില്‍ സ്വാധീനമുള്ള തേവര്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ദിനകരന്‍. ജെ ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടായപ്പോളാണ് ദിനകരന്‍ സ്വന്തം നിലയ്ക്ക് അണ്ണാ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ചത്.

ചേരാനല്ലൂരിൽ രാസലഹരി വേട്ട, യുവാവ് പിടിയിൽ

ചേരാനല്ലൂരിൽ രാസലഹരി വേട്ട പാലക്കാട് സ്വദേശി പിടിയിൽ. പാലക്കാട്‌ തൃക്കടേരി സ്വദേശി അബ്ദുൾ മഹറൂഫ് (27) എന്നയാളെയാണ് സിറ്റി പോലീസ് പിടികൂടിയത്.

ഓണാഘോഷമായി ബന്ധപ്പെട്ട് നഗരത്തിൽ ലഹരി ഇടപാട് നടക്കുവാൻ സാധ്യതയുള്ളതിനാൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ൻ്റെ നിർദ്ദേശപ്രകാരം, DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ ശക്തമായ പരിശോധനകളാണ് കൊച്ചി സിറ്റി പരിധിയിൽ നടന്നു വരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണർ കെ എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചിസിറ്റി DANSAF ടീം ചേരാനല്ലൂർ സൊസൈറ്റിപടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 57.0627 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലായത്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം.

മലപ്പുറം ജില്ലയില്‍ പത്തുവയസുകാരനാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അതുല്യയുടെ റീ പോസ്റ്റ്‌മോർട്ടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ! തലയിൽ പ്ലേറ്റ് വച്ച് അടിച്ച മുറിവ് അടക്കം 46 പരിക്കുകൾ

കൊല്ലം: ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ നിർണായക വിവരങ്ങള്‍.

അതുല്യയുടെ ശരീരത്തിൽ 46 മുറിവുകളാണുണ്ടായിരുന്നത്. മുറിവുകളിൽ പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

റീ പോസ്റ്റ്‌മോർട്ടത്തില്‍ രണ്ട് ആഴ്ച പഴക്കമുള്ള മുറിവുകളും ശരീരത്തില്‍ കണ്ടെത്തി. തലയിൽ പ്ലേറ്റ് വച്ച് അടിച്ച മുറിവുമുണ്ട്. കഴുത്ത് ഞെരിഞ്ഞായിരുന്നു മരണം എന്നാണ് കണ്ടെത്തല്‍. ഭർത്താവ് സതീഷില്‍ നിന്ന് അതുല്യ അനുഭവിച്ച ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദ്യശ്യങ്ങളാണ് ഇതെന്നാണ് കുടുബം അവകാശപ്പെടുന്നത്. പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും കൊലപ്പെടുത്തുമെന്ന് സതീഷ് ഭീഷണി മുഴക്കുന്നതും ദൃശ്യങ്ങളിൽ കേള്‍ക്കാം.

ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിൽ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് സതീഷിനെ അറസ്റ്റ് ചെയ്തിരുന്നു.

താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് കർശന നിയന്ത്രണം

വയനാട്: ഓണം പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് കർശന നിയന്ത്രണം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇന്നു മുതൽ മൂന്നുദിവസം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻ്റുകളിൽ കൂട്ടം കൂടാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്നും നിർദേശം.