ചേരാനല്ലൂരിൽ രാസലഹരി വേട്ട, യുവാവ് പിടിയിൽ

0

ചേരാനല്ലൂരിൽ രാസലഹരി വേട്ട പാലക്കാട് സ്വദേശി പിടിയിൽ. പാലക്കാട്‌ തൃക്കടേരി സ്വദേശി അബ്ദുൾ മഹറൂഫ് (27) എന്നയാളെയാണ് സിറ്റി പോലീസ് പിടികൂടിയത്.

ഓണാഘോഷമായി ബന്ധപ്പെട്ട് നഗരത്തിൽ ലഹരി ഇടപാട് നടക്കുവാൻ സാധ്യതയുള്ളതിനാൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ൻ്റെ നിർദ്ദേശപ്രകാരം, DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ ശക്തമായ പരിശോധനകളാണ് കൊച്ചി സിറ്റി പരിധിയിൽ നടന്നു വരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണർ കെ എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചിസിറ്റി DANSAF ടീം ചേരാനല്ലൂർ സൊസൈറ്റിപടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 57.0627 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here