എംഎസ്‌സി എൽസ 3 അപകടം; കപ്പൽ കമ്പനി 1,200 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

0

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ അപകടത്തിൽ കപ്പൽ കമ്പനിയായ എംഎസ്‌സി നഷ്ടപരിഹാരം നൽകണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. 1,200 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്.

136 കോടി രൂപ പരമാവധി നഷ്ടപരിഹാരം നൽകാമെന്നായിരുന്നു കപ്പൽ കമ്പനി അറിയിച്ചത്. എന്നാൽ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചായിരുന്നു സർക്കാരിൻ്റെ നീക്കം. പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും നാശം ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here