കടുത്തുരുത്തിയിൽ മത്സരിക്കാൻ ധൈര്യമുണ്ടോ? ജോസ് കെ. മാണിയെ വെല്ലുവിളിച്ച് മോൻസ് ജോസഫ്

0

കോട്ടയം: കടുത്തുരുത്തിയിൽ മത്സരിക്കാൻ ജോസ് കെ. മാണിയെ വെല്ലുവിളിച്ച് മോൻസ് ജോസഫ്. പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോസ് കെ. മാണി പാലായിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്നും തിരിച്ചടിച്ചു. 

ജോസ് കെ. മാണി കടുത്തുരുത്തിയിൽ മത്സരിക്കുമെന്ന ചർച്ചകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മോൻസിൻ്റെ പ്രതികരണം.

നേതാക്കളുടെ രാഷ്ട്രീയ പോർവിളി തദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ആരാണ് ശക്തർ എന്നത് എക്കാലവും കേരളാ കോൺഗ്രസുകൾക്ക് ഇടയിൽ തർക്കത്തിന് കാരണമാണ്.

ഇതിനിടെയാണ് മോൻസ് ജോസഫും ജോസ് കെ. മാണിയും വെല്ലുവിളിച്ച് രംഗത്തു വന്നത്. എന്നാൽ മോൻസിനെ പാലായിലേക്ക് ക്ഷണിച്ചാണ് ജോസ് കെ. മാണി വെല്ലുവിളിയെ നേരിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here