തിരുവനന്തപുരം: രാഹുലിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ പ്രതികരിക്കവേ ആയിരുന്നു വെളളാപ്പള്ളി നടേശന്റെ പ്രതികരണം.
പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. രാഹുൽ രാജി വയ്ക്കണോ എന്ന് രാഹുലും പാർട്ടിയും ആണ് തീരുമാനിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പശ്ചാത്താപം ഉണ്ടെങ്കിൽ രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണം : വെള്ളാപ്പള്ളി നടേശൻ
“ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം”; മണിക്കൂറുകൾക്കകം പോസ്റ്റ് തിരുത്തി ആർ. ശ്രീലേഖ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പ് തിരുത്തി ആർ. ശ്രീലേഖ. ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം, ഞാനൊരമ്മയാണ്, മുൻ പൊലീസുദ്യോഗസ്ഥയാണ്… ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു! എന്നാണ്പുതിയ പോസ്റ്റിൽ പറയുന്നത്.
“ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല? ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി? പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയിൽ സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?”, എന്നായിരുന്നു ശ്രീലേഖ ആദ്യം പോസ്റ്റ് ചെയ്തത്
94,000 കടന്ന് സ്വർണ വില
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 520 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില 94000 കടന്നു.
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 94,200 രൂപയാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.
മുൻകൂർ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി രാഹുൽ മാങ്കൂട്ടത്തിൽ.
മുൻകൂർ ജാമ്യത്തിനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയിൽ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. അതിനാൽ തന്നെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന.
എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ടു ഡേ ആയി ഹർജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കിൽ തിരുവന്തപുരത്ത് ഹർജി നൽകും.
രാഹുലിനെതിരായ പീഡന പരാതി; നിയമനടപടികൾക്ക് തടസ്സമുണ്ടാകില്ല; ഷാഫി പറമ്പിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയിൽ വടകര എംപി ഷാഫി പറമ്പിൽ പ്രതികരണം അറിയിച്ചു.
കാര്യങ്ങൾ നിയമപരമായി നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ചതിന് ശേഷം അറിയിക്കുമെന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന്, കാര്യങ്ങൾ നിയമപരമായി നടക്കട്ടെ എന്ന് മറുപടി നൽകി അദ്ദേഹം ഒഴിഞ്ഞുമാറി
എന്തിന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി? ഫോണും ഓഫാക്കി മുങ്ങാനുള്ള അവസരത്തിനോ; പരിഹാസവുമായി ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ രംഗത്ത്. ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല എന്നാണ് ശ്രീലേഖ ചോദിക്കുന്നത്.
ഇപ്പോൾ എന്തിനാണ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്, പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ പരിഹസിച്ചു. ഫേസ്ബുക്കിലൂടെ ആണ് ശ്രീലേഖയുടെ പ്രതികരണം.

ധർമ്മേന്ദ്രയുടെ വിയോഗം; ‘നഷ്ടം വിവരിക്കാൻ കഴിയില്ല, ഓർമ്മകൾ മാത്രമാണ് ഇനി കൂട്ട്’: ഹേമ മാലിനിയുടെ ആദ്യ പ്രതികരണം
ഇന്ത്യൻ സിനിമയുടെ നിത്യഹരിത താരമായ ധർമ്മേന്ദ്രയുടെ വിയോഗത്തിൽ ഭാര്യയും നടിയുമായ ഹേമ മാലിനി പങ്കുവെച്ച ആദ്യ പ്രതികരണം സിനിമാ ലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി. പ്രിയതമന്റെ വേർപാടിന്റെ വേദന വാക്കുകളിലൂടെ പങ്കുവെച്ചുകൊണ്ട് ഹേമ മാലിനി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഹൃദയസ്പർശിയായ കുറിപ്പാണ്.
“ഈ നഷ്ടം വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. അദ്ദേഹത്തോടൊപ്പം ജീവിച്ച മനോഹരമായ ഓർമ്മകൾ മാത്രമാണ് ഇനി എനിക്കുള്ളത്. ആ ഓർമ്മകൾ മനസ്സിൽ താലോലിച്ച് ഞാൻ മുന്നോട്ട് പോകും,” – ഹേമ മാലിനി കുറിച്ചു. ധർമ്മേന്ദ്രയോടൊപ്പം ചേർന്നുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡിന്റെ ‘ഡ്രീം ഗേൾ’ ഈ വികാരനിർഭരമായ പോസ്റ്റ് പ്രസിദ്ധീകരിച്ചത്.
ധർമ്മേന്ദ്രയുടെ വേർപാട് ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് ഒരു തീരാനഷ്ടമാണ്. താരത്തിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇപ്പോൾ, ഹേമ മാലിനിയുടെ ഈ പോസ്റ്റിന് താഴെയും അനുശോചന പ്രവാഹമാണ്.
1980-ലായിരുന്നു ധർമ്മേന്ദ്രയും ഹേമ മാലിനിയും വിവാഹിതരായത്. ഈഷ ഡിയോൾ, അഹാന ഡിയോൾ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഈ താരദമ്പതികൾക്ക്. അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും മാതൃകയാക്കാവുന്ന നിരവധി നിമിഷങ്ങൾ സമ്മാനിച്ച ധർമ്മേന്ദ്രയുടെ ഓർമ്മകൾക്ക് മുന്നിൽ സിനിമാ ലോകം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

ധർമ്മജന്റെ കൈയിൽ നിന്നും പണം കൈപ്പറ്റി, ബാദുഷയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഹരീഷ് കണാരൻ
ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷൻ ഡിസൈനറുമായ ബാദുഷയ്ക്ക് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി നടൻ ഹരീഷ് കണാരൻ രംഗത്ത്. 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ ബാദുഷ തുശ്ചമായ തുക മാത്രമാണ് തിരിച്ചുനല്‍കിയതെന്ന് ഹരീഷ് കണാരൻ പറഞ്ഞു. തന്നെ പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു. സമാനമായ രീതിയില്‍ ധര്‍മ്മജന്റെ കയ്യില്‍ നിന്നും ബാദുഷ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഹരീഷ് കണാരൻ കൂട്ടിച്ചേർത്തു.
ഞാൻ പ്രധാനവേഷത്തിലെത്തിയ കള്ളൻ ഡിസൂസ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ഒബ്‌റോൺ മാളിന് സമീപത്തുള്ള ഒരു സ്ഥലത്തിന്റെ റജീസ്ട്രേഷനുമായി ബന്ധപ്പെട്ട് തനിക്ക് അത്യാവശ്യമായി 20 ലക്ഷം രൂപ തരണമെന്നും സ്ഥലത്തിന്റെ റജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞാൽ ഉടൻ ആ പണം തിരിച്ച് തരാമെന്നും പറഞ്ഞ് ബാദുഷ എന്നോട് 20 ലക്ഷം രൂപ കടമായി ആവശ്യപ്പെടുന്നത്. എച്ച് ഡി എഫ് സി ബാങ്ക് വഴി അക്കൗഡ് ട്രാൻസർ വഴിയാണ് പണം കൈമാറിയത്. പണം കൈ പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും ബാദുഷ പണം തിരികെ നൽകിയില്ല. സമാനമായ ആവശ്യം പറഞ്ഞ് ധർമ്മജന്റെ കൈയിൽ നിന്നും ബാദുഷ ഈ കാലയളവിൽ പണം വാങ്ങിയിരുന്നു.
തുടർന്ന് കോവിഡ് മഹാമാരി പടരുകയും ലേക്ഡൗൺ സംഭവിക്കുകയും ചെയ്തു. ലേക്ഡൗൺ സമയത്ത് ബാദുഷയുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്ക് ഭക്ഷണ കിറ്റ് വിതരണവും ടെവിഷൻ വിതരണവും ചെയ്തിരുന്നു. ഇവ രണ്ടിനും വേണ്ടി ഒരു ലക്ഷം രൂപ ഞാൻ ബാദുഷയ്ക്ക് നൽകിയിരുന്നു. കോവിഡിന് ബാദുഷ നടത്തിയ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മാനിച്ച് ഒരു ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ കമ്മീഷൻ ബാദുഷയ്ക്ക് ഹോണററി ഡോക്ടറേറ്റ് നൽകിയിരുന്നു. പക്ഷേ മറ്റുള്ളവരുടെ പണം സമാഹരിച്ചാണ് ബാദുഷ ഈ പ്രവർത്തനങ്ങൾ നടത്തിയത്. 2019 ൽ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ഷഫീർ സേട്ടിൻ്റെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടിയും ബാദുഷ എന്നില്‍ നിന്ന് അൻപതിനായിരം രൂപ വാങ്ങിയിരുന്നു.
എന്റെ വീട് പുതുക്കി പണിയുന്നതിന് പണം ആവശ്യമായി വന്നപ്പോഴാണ് ബാദുഷയോട് ആദ്യമായി തൻ്റെ കൈയിൽ നിന്ന് വാങ്ങിയ 20 ലക്ഷം രൂപ തിരിച്ച് ചോദിക്കുന്നത്. അപ്പോൾ ബാദുഷ നിർമ്മിക്കുന്ന വെടിക്കെട്ട് എന്ന സിനിമ റിലീസിന് തയ്യാറെടുക്കവയായിരുന്നു . വെടിക്കെട്ട് ഇറങ്ങിയാൽ വലിയ വിജയമാവുമെന്നും പണം തിരികെ നൽക്കുമെന്നുമാണ് ബാദുഷ മറുപടി നൽകിയത്. എന്നാൽ വെടിക്കെട്ട് വലിയ സാമ്പത്തിക വിജയമാവാത്തതിനാൽ ആ കാരണം പറഞ്ഞ് വീണ്ടും ബാദുഷ പണം തിരികെ നൽകുന്നതിന് കാലാവധി ചോദിച്ചു. പിന്നീട് ഒരുപാട് തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ബാദുഷയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം ഇടവേള ബാബുവിനോട് ഞാൻ പങ്കുവയ്ക്കുന്നത്. ഇടവേള ബാബുവിനോട് ഈ വിഷയം അവതരിപ്പിച്ചത് മനസ്സിലാക്കിയ ബാദുഷ ചെറിയൊരു തുക തിരിച്ച് നൽകിയിരുന്നു എന്നും നടൻ പറയുന്നു.
എന്നാൽ ഈ സംഭവത്തിന് ശേഷം എന്നെ തേടി സിനിമകൾ എത്താതെയായി. എന്റെ ഡെയ്റ്റുകൾക്കായി വിളിക്കുന്നവരെ ഡെയ്റ്റില്ല എന്ന് പറഞാണ് ബാദുഷ മടക്കുകയായിരുന്നു. എ ആർ എം എന്ന സിനിമ സംവിധാന ചെയ്‍ത ജിതിൻ ലാലിനൊപ്പം ഞാൻ ഗോഥ, കുഞ്ഞിരാമായണം എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആ സിനിമകളിൽ പ്രവർത്തിക്കുമ്പോഴെ എആർഎമ്മിൽ ഞാൻ ഉണ്ടാവണമെന്ന് ജിതിൻ ഹരീഷിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിൽ പ്രകാരം എആർഎം എന്ന സിനിമയുടെ പ്രാരംഭ ഘട്ടത്തിൽ നാൽപ്പത് ദിവസത്തെ ഡെയ്‌റ്റും ബാദുഷ വഴി കരാർ ആക്കിയിരുന്നു. തുടർന്ന് ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ സംവിധായകൻ ജിതിനേയും ടൊവിനോയെയും ഞാൻ ഫോൺ വിളിച്ചിട്ട് പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞ് ബാദുഷ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഒരു അവാർഡ് നിശയിൽ നിന്ന് മടങ്ങവേ ടൊവിനോ വഴിയാണ് ഞാൻ സത്യങ്ങൾ തിരിച്ചറിയുന്നത്. അമ്മയിൽ നിന്നും സന്തോഷ് കീഴാറ്റൂർ, ജോയ് മാത്യു എന്നിവർ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അമ്മയുടെയും മറ്റ് സംഘടനകളുടെയും ഇടപെടൽ വിലയിരുത്തി, ഇനിയും ബാദുഷയിൽ നിന്നും പണം തിരികെ കിട്ടിയില്ലെങ്കിൽ നിയമപരമായി നീങ്ങാനാണ് തീരുമാനം എന്നും ഹരീഷ് പറഞ്ഞു.