പ്രിയദർശിനി പദ്ധതി തിരിച്ചടിയായി; സ്വകാര്യ ബസുകൾക്ക് കിലോമീറ്ററിന് 55 രൂപ സബ്സിഡി വേണമെന്ന് ബസുടമകൾ

0


തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായതായി ബസുടമകൾ. നഷ്ടം നികത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് സംഘടനകൾ ആവശ്യപ്പെട്ടു.

സർക്കാർ സ്വകാര്യ ബസ് സർവീസുകൾ ഭാഗികമായി ഏറ്റെടുത്ത് കിലോമീറ്ററിന് 55 രൂപ നിരക്കിൽ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ, കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന സീറോ ടിക്കറ്റ് സംവിധാനം സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിച്ച് അതിന് ആവശ്യമായ സബ്സിഡി നൽകണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

ഇത് സാധ്യമല്ലെങ്കിൽ ഇന്ധന സബ്സിഡി, നികുതി ഇളവ് തുടങ്ങിയ സാമ്പത്തിക സഹായങ്ങൾ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരപരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്നും സ്വകാര്യ ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ സമാന മത്സര സാഹചര്യം ഉറപ്പാക്കുകയും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

English Summary:
Private bus operators in Kerala have claimed that the Priyadarshini free travel scheme introduced in KSRTC has adversely affected their sector. They demanded government support, including a special package of ₹55 per kilometre, partial takeover of private bus services, or extension of the zero-ticket scheme to private buses with subsidy support. Operators also sought fuel subsidies and tax exemptions, warning of protests if their demands are not considered.

LEAVE A REPLY

Please enter your comment!
Please enter your name here