ഒമാനിൽ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു

0

മസ്കറ്റ്: ഓമനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു. ഒമാനിലെ സുഹാറിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മാണിത്തൂര്‍ പറമ്പില്‍ ഷിബുലുർ റഹ്മാന്‍ (27) ആണ് മരണപ്പെട്ടത്. പിതാവ്: അലി, മാതാവ്: നഫീസ. സഹോദരങ്ങള്‍: മുഹമ്മദ് ശാഫി, മുഹമ്മദ് ശാഹദ്, ശബീറ.

LEAVE A REPLY

Please enter your comment!
Please enter your name here