വഖഫ് ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും: സുരേഷ് ഗോപി

0

എറണാകുളം:  വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായതില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് നൻമയുള്ള സ്ഥാപനമാണ്. അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചത് . അത് മുസ്ളിം സമുദായത്തിനും ഗുണം ചെയ്യുമെന്നും ഭാരതത്തിൽ ഈ കിരാതം അവസാനിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്. മുസ്ളിങ്ങൾക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്‍റില്‍പറഞ്ഞത്.

നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടോ  എന്ന് ചോദ്യത്തിന് വെയിറ്റ് ചെയ്യു സർ , ഈ ബിൽ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങളെന്ന് അദ്ദേഹം മറുപടി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here