‘മദ്യ കമ്പനികളെ സഹായിക്കാൻ നീക്കം; മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു’; പിണറായി വിജയൻ

നിയമസഭാസമ്മേളനത്തിന്റെ ‌തിടുക്കപ്പെട്ട് ധനബിൽ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി സഭാ നടപടികളിൽ മാറ്റം വരുത്തി. ബിൽ പാസാക്കാൻ മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു മദ്യ കമ്പനികളെ സഹായിക്കുകയായിരുന്നു ഉദ്ദേശം. ഏത് മാർഗത്തിലൂടെയും മദ്യ കമ്പനികൾക്ക് നികുതി ഇളവ് നൽകാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാന താല്പര്യത്തിന് അനുകൂലമായവയെ പിന്തുണയ്ക്കും വിരുദ്ധമായവയെ എതിർക്കുമെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ഇതാണ് പ്രതിപക്ഷത്തിൻ്റെ നയം. എന്നാൽ പ്രതീക്ഷിച്ച അനുഭവം അല്ല ഉണ്ടായത്. കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭ കൊതിക്ക് കുടപിടിക്കുന്ന സർക്കാരിൻ്റെ മുഖമാണ് കണ്ടതെന്ന് പിണറായി വിജയൻ വിമർശിച്ചു. ബിൽ പാസാക്കാൻ സർക്കാർ അനാവശ്യ ധൃതിയും വാശിയും കാണിച്ചു., മുഖ്യമന്ത്രി തന്നെയാണ് നിർബന്ധ ബുദ്ധി കാണിച്ചത്. ഏത് മാർഗത്തിലൂടെയും മദ്യ കമ്പനികൾക്ക് നികുതി ഇളവ് നൽകണം എന്നാണ് അദ്ദേഹം തീരുമാനിച്ചത്. സർക്കാർ തീരുമാനം മദ്യ വ്യാപനം വർദ്ധിപ്പിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.

യുഡിഎഫ് ചർച്ച ചെയ്യുമെന്ന് പറഞ്ഞത് പ്രഹസനം ആക്കി മാറ്റിയെന്ന് അദേഹം പറഞ്ഞു. സഭയിൽ നൽകിയ ഉറപ്പ് പാലിക്കാൻ തയാറായില്ല. ബിൽ പാസാക്കിയിട്ട് യുഡിഎഫ് ചർച്ചക്ക് എന്ത് പ്രസക്തി. സബ്ജക്ട് കമിറ്റിക്ക് വിടാതെ ധന ബിൽ പാസാക്കിയതിനെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞത് വിതണ്ഡ വാദങ്ങളാണ്. മുൻ സർക്കാരിൻ്റെ അവസാന ധനബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാതിരുന്നത് ചൂണ്ടിക്കാട്ടി. ആ ധന ബില്ലിൽ അധിക നികുതി നിർദ്ദേശം ഒന്നുമില്ലായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

ബെവ്കോ ബക്കാർഡി വിൽക്കുമോയെന്ന് പിണറായി വിജയൻ ചോദിച്ചു. സർക്കാർ ഈ വിഷയത്തിൽ ഉരുണ്ട് കളിക്കുന്നു. ബെവ്കോ മാത്രമാണ് വിൽപനക്കാർ എങ്കിൽ എന്തിനാണ് ഇത്ര ധൃതി. മദ്യ കമ്പനികളെ വഴിവിട്ട് സഹായിക്കുകയാണ്. വിൽക്കാൻ തയാറായില്ലങ്കിൽ മദ്യ കമ്പനി കോടതിയിൽ പോകില്ലേ. അവർക്ക് അനുകൂല വിധി സമ്പാദിക്കാൻ അവസരം ഒരുക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിന് എൽഡിഎഫ് കാലത്ത് നികുതിയിളവ് തീരുമാനിച്ചിട്ടില്ല. ഹോർട്ടി വൈൻ ഉൽപാദിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയൻ വിശദീകരിച്ചു.

ബെംഗളൂരുവിൽ ക്വാറിയിൽ അപകടം:  ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു:  ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം.

മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ എന്ന ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.

ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.  ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതാണ് കേരള സ്റ്റോറി!  മലയാളികൾ കുഞ്ഞു മിയയുടെ ചികിത്സക്ക് സ്വരൂപിച്ചത് 16.5 കോടി രൂപ 

കൊച്ചി:  മലയാളി ഒരിക്കല്‍ കൂടി കൈക്കോർത്തു. കുഞ്ഞു മിയയുടെ ജീവിതം കാക്കാൻ 16.5 കോടി രൂപയുടെ മരുന്നായിരുന്നു വേണ്ടിയിരുന്നത്.

അപൂര്‍വ രോഗം ബാധിച്ച് ജീവിതത്തോട് പോരാടുന്ന ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞു മിയയുടെ ചികിത്സക്കായി വേണ്ട 16.5 കോടി രൂപ വെറും മൂന്ന് ദിവസം കൊണ്ടാണ് മലയാളി മനസ് അക്കൗണ്ടില്‍ എത്തിച്ചത്.

മൂവാറ്റുപുഴ ഏനനല്ലൂര്‍ സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളായ മിയ മറിയം ജിനുവിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വവും ഗുരുതരവുമായ ജനിതക രോഗമാണെന്ന് തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 16 കോടിയിലധികം രൂപ വിലവരുന്ന ജീന്‍ തെറാപ്പി മരുന്നു വിദേശത്ത് നിന്ന് എത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു.

കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ. സ്മിലു മോഹന്‍ലാലിന്റെ മോല്‍നോട്ടത്തിനാണ് നിലവിന്‍ കുഞ്ഞിന്റെ ചികിത്സ നടക്കുന്നത്.

വീണ്ടും കയറി സ്വർണ്ണ വില

0

കൊച്ചി: കൂടിയും കുറഞ്ഞും കേരളത്തിലെ സ്വർണ്ണവില. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധധന രേഖപ്പെടുത്തി.

ഗ്രാമിന് 210 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,250 രൂപയായി വര്‍ധിച്ചു. പവന്റെ വിലയില്‍ 1680 രൂപയുടെ വര്‍ധനയുണ്ടായി.

1,06,000 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 170 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,890 രൂപയായും പവന്റേത് 87,120 രൂപയായും വര്‍ധിച്ചു. 

‘സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ വീര്യം കൂടിയതിന്റെ ഉപയോഗം കുറയ്ക്കാൻ കഴിയും.2021ൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നത് പഠിക്കാൻ സമിതിയെ വച്ചു. ഫിനാൻസ് ബില്ലിൽ ഒളിച്ചു കടത്തിയതല്ല. ബജറ്റിൽ പ്രഖ്യാപിച്ചതാണ്. ബജറ്റ് നിർദ്ദേശം ഫിനാൻസ് ബില്ലിൽ വരുമെന്ന് അറിയാത്ത ആളാണോ പത്തുവർഷം മുഖ്യമന്ത്രിയായ പിണറായി വിജയനെന്നും വി ഡി സതീശൻ വിമർശിച്ചു.

ചട്ടം ഭേദഗതിചെയ്ത് കാറ്റഗറി ചെയ്തത് കഴിഞ്ഞ സർക്കാർ. ഓരോ കാറ്റഗറിക്കും നികുതി ഉണ്ട്. ആ നികുതിയാണ് ഈ സർക്കാർ ഏർപ്പെടുത്തിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ. കേരളത്തിൽ മദ്യം വിൽക്കുന്നതിൻ്റെ കുത്തക ബെവ്കോയ്ക്കാണ്. വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടന്ന് UDF തീരുമാനിച്ചാൽ ബെവ്കോ അത്തരം മദ്യം വാങ്ങില്ല.

ബെവ്കോ വാങ്ങിയാലല്ലേ വിൽക്കാനാവു. മദ്യനയത്തിന്റെ ഭാഗമായി വീര്യം കുറഞ്ഞ മദ്യം വേണ്ട എന്നാണ് UDF പറയുന്നതെങ്കിൽ പിന്നെ അത് വേണ്ട. യുഡിഎഫ് മാത്രമല്ല കേരളം ആകെ ചർച്ച ചെയ്യട്ടെ. വളരെ നിസ്സാരമായ വിഷയം ഊതിപ്പെരുപ്പിച്ച് ബജറ്റിൻ്റെ മഹിമ കെടുത്താനാണ് ശ്രമം. അതിലൊന്നും വഴങ്ങില്ല. അങ്ങനെ വഴങ്ങുന്ന സർക്കാരല്ല ഇത്. കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്. നികുതിയിളവ് പെട്ടെന്ന് നടപ്പാക്കാൻ അല്ലെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

ബില്ല് പാസാക്കിയത് കൊണ്ട് വിൽപ്പന തുടങ്ങുന്നില്ല. തീരുമാനമെടുക്കേണ്ടത് എക്സൈസ് വകുപ്പ്. വിൽപ്പന നടത്താൻ തീരുമാനിക്കേണ്ടത് ബിവ്റജസ് കോർപ്പറേഷൻ. സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. അത് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വന്നത് കൊണ്ടല്ല. അവരെ താങ്ങി നിർത്താനുള്ള എല്ലാ സഹായവും ഉണ്ടാകും. അവർക്ക് നികുതിയിളവ് നൽകിയത് ആ വ്യവസായം തകർന്നു പോകാതിരിക്കാൻ. ഇനിയും സഹായങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം അടങ്ങിയ ധനബിൽ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. ബില്ലിൽ പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു. ധനബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാത്തത് അവകാശ ലംഘനമാണെന്ന് മുൻ ധനമന്ത്രി കൂടിയായ സിപിഐഎം അംഗം കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.

എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബിൽ അവതരിപ്പിച്ചതെന്നും കാര്യോപദേശസമിതിയുടെ അനുമതി വാങ്ങിയെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടി. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച അവസാന ധനബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടില്ലെന്നും മുഖ്യമന്ത്രി. ക്രമപ്രശ്നം സ്പീക്കർ തള്ളി. തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

പുതിയ രീതിയിൽ മദ്യവ്യാപനത്തിനുള്ള സൗകര്യമൊരുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്നു. സർക്കാർ തുടക്കത്തിൽ തന്നെ വൻ അഴിമതി നടത്തുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. ഗൗരവമായി നാടിനെ ബാധിക്കുന്ന വിഷയമാണിതെന്നും അദേഹം പറഞ്ഞു. കേരളത്തിലെ ആബാലവൃത്തം ജനങ്ങളും ഇതിനെ എതിർക്കും. ചർച്ച ചെയ്തത് വ്യക്തത വരുത്തിയതിനുശേഷം മാത്രമാണ് ഇത്തരം ഒരു കാര്യം വേണോ എന്ന് ഭരണത്തിലുള്ളവർ തീരുമാനിക്കേണ്ടത്. മുന്നണിക്ക്‌ അകത്ത് പോലും ചർച്ച യുഡിഎഫ് നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

അന്ന് മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയ തലത്തിൽ ചർച്ച ചെയ്യും എന്നാണ്. എന്നാൽ വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ല, ചർച്ച നടത്തിയിട്ടില്ല. എന്തിനാണ് ഇത്ര ധൃതിയെന്ന് അദേഹം ചോദിച്ചു. മുഖ്യമന്ത്രി ഭാഗത്ത് നിന്ന് കടുംപിടുത്തം ഉണ്ടാകുന്നു. ഏതു എതിർപ്പുണ്ടായാലും ഇത് നടപ്പിലാക്കണമെന്ന വാശിയിലാണ് സർക്കാർ. ഇതിലാണ് അഴിമതിയുടെ പ്രശ്നം വരുന്നത്. മുഖ്യമന്ത്രി നടപ്പിലാക്കും എന്ന് തന്നെയാണ് പറഞ്ഞതെന്ന് പിണറായി വിജയൻ പറഞ്ഞു.

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള ഇ ഡി അന്വേഷിക്കും. അഞ്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ പരിശോധിക്കും. എഫ്ഐറിന്റെ അടിസ്ഥനത്തിലാകും പരിശോധന നടത്തുക. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രധാനപ്രതിയായ അവനാശ് ശുക്ളയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്.

കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രതിയായ അവിനാഷ് ശുക്ലയെ ചൊവ്വാഴ്ച പോലീസ് രണ്ട് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ മോഷണം നടത്തിയതിന്റെ ചുരുളഴിഞ്ഞത്. കാണിക്കപ്പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം തങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും അവയുടെ പരിധിയിൽ വരാത്ത ബ്ലൈൻഡ് സ്പോട്ടുകൾ മുതലെടുത്താണ് പണം അപഹരിച്ചതെന്നും പ്രതി സമ്മതിച്ചു.

മോഷ്ടിച്ച പണം ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം താൽക്കാലികമായി ശുചിമുറികളിൽ ഒളിപ്പിച്ചു വെക്കുകയും പിന്നീട് അവസരം ലഭിക്കുന്നതിനനുസരിച്ച് സുരക്ഷിതമായി പുറത്തേക്ക് കടത്തുകയുമായിരുന്നു ഇവരുടെ രീതി.സംഘത്തിലെ ഒരാൾ പണം മോഷ്ടിക്കുമ്പോൾ മറ്റുള്ളവർ അയാൾക്ക് ചുറ്റും ഒരു സുരക്ഷാ വലയം തീർത്ത് ക്യാമറകളുടെയും മറ്റുള്ളവരുടെയും നോട്ടത്തിൽ നിന്നും മറച്ചുപിടിക്കുകയായിരുന്നു ചെയ്തിരുന്നത്.

ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ക്യാമറകൾ ഒരു കൺട്രോൾ റൂം വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും, സുരക്ഷാ ജീവനക്കാർ ഇവരുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാതിരുന്നതും പ്രതികൾക്ക് സഹായകരമായി. കൂടാതെ ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളവരായതിനാൽ ആരും തങ്ങളെ സംശയിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. ഈ രീതിയിൽ മോഷ്ടിച്ചെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ഭൂമിയും വീടും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പോലീസ് ഇവരുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് ധനബിൽ പാസാക്കി നിയമസഭ

തിരുവനന്തപുരം: വൻ വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് നിയമസഭ പാസാക്കി.

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിർദ്ദേശം ബജറ്റിൽ ഉള്ളതാണ്. ബജറ്റിലെ നികുതി നിർദ്ദേശം ധനബില്ലിൽ വരുമെന്ന് അറിയാത്തയാളാണോ മുൻ മുഖ്യമന്ത്രിയെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഇത് ധനബില്ലിൽ ഒളിച്ച് കടത്തിയതല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇടത് ഭരണകാലത്തെ ഫയൽ കുറിപ്പുകൾ സഭയില്‍ ഉദ്ധരിച്ചു. വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറയ്ക്കും എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം.

ബിയറിനും വൈനിനും തുല്യമായ നികുതി വേണമെന്നാണ് ഫയലിൽ എഴുതിയത്. മറ്റു സംസ്ഥാനങ്ങളെക്കാൾ ഉയർന്ന നികുതിയാണ് യുഡിഎഫ് ചുമത്തിയതെന്നും വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ട എന്ന് യുഡിഎഫ് തീരുമാനിച്ചാൽ വിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തെ ഊതിപ്പെരുപ്പിച്ച് വലുതാക്കിയതാണ്. അതിന് ഒന്നും വഴങ്ങുന്ന സർക്കാരല്ല ഇതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന്റെ വിലക്ക്  പിൻവലിച്ചു

തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു.

സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് നേരത്തെ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്.

ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു.

2026 ജൂലൈ 1-ന് ചേർന്ന KCA സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.

എന്നാൽ ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ KCL സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിന് ഹൈദരാബാദിൽ ഷൂട്ടിംഗിന് പോകാൻ കോടതി അനുമതി

തലക്

ഉപതലക്കെട്ട്:
ജൂലൈ 15 വരെ ചിത്രീകരണത്തിൽ പങ്കെടുക്കാം; തൊഴിൽ ആവശ്യത്തിനുള്ള അനുമതി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നീട്ടി.

വാർത്ത (പുനരെഴുത്ത്):

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് ഹൈദരാബാദിൽ നടക്കുന്ന സിനിമാ ചിത്രീകരണത്തിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകി. ഡ്രീം ഫാർമേഴ്സ് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജൂലൈ 15 വരെ ഹൈദരാബാദിൽ പോകാനാണ് അനുമതി.

തൊഴിൽ ആവശ്യങ്ങൾക്കായി സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ അനുവദിച്ചിരുന്ന കാലാവധി ജൂണിൽ ” ”അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകുകയായിരുന്നു.

സുപ്രീം കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥയുടെ ഭാഗമായി സിദ്ദിഖ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ വ്യവസ്ഥയിൽ ഇളവ് നൽകിയാണ് ഷൂട്ടിംഗിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിരിക്കുന്നത്.

ഇതിന് മുമ്പ്, സിദ്ദിഖ് അഭിനയിച്ച ദൃശ്യം 3 സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഖത്തറിലേക്ക് യാത്ര ചെയ്യാനും കോടതി പ്രത്യേക അനുമതി നൽകിയിരുന്നു.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2016 ജനുവരി 28-ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നതാണ് പരാതിയിലെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ഹോട്ടലിൽ തെളിവെടുപ്പുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

English Summary:
A court has allowed actor Siddique, an accused in a rape case, to travel to Hyderabad for a film shoot until July 15. The Thiruvananthapuram Judicial First Class Magistrate Court extended the earlier permission granted for work-related travel. Siddique is out on bail, and the case is based on a young actress’s allegation that he sexually assaulted her in a hotel in Thiruvananthapuram in 2016.

Slug:
actor-siddique-hyderabad-shooting-court-permission

Tags:

ദേശീയപാതയില്‍ ഗര്‍ത്തം: ഇന്ന് പരിശോധന നടത്തും

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ഗര്‍ത്തം രൂപപ്പെട്ട സ്ഥലത്ത് ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് ദേശീയപാതയില്‍ ചേര്‍ത്തലയില്‍ സെന്റ് മൈക്കിള്‍സ് കോളേജിന് മുന്‍വശം വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. 12 അടിയോളം താഴ്ചയിലായിരുന്നു ഗര്‍ത്തം രൂപപ്പെട്ടത്.

മണല്‍ ഒലിച്ചുപോയതാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.  ഗര്‍ത്തം താല്‍ക്കാലികമായി മൂടിയിട്ടുണ്ട്. കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് മൂടിയത്.

ഗര്‍ത്തം രൂപപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാണത്തിലെ അപാതകയാണ് ദേശീയപാതയില്‍ ഇത്തരം വലിയ ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് ഇവര്‍ ആരോപിക്കുന്നു. 

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് : അന്വേഷണം മുഹമ്മദ് റിയാസിലേക്കും?

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം മുന്‍മന്ത്രിയും എംഎല്‍എയുമായ മുഹമ്മദ് റിയാസിലേക്കുമെന്ന് റിപ്പോർട്ടുകൾ. 

സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം റിയാസിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് പരിശോധന.

റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം.

സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനി കൈപ്പറ്റിയ 2.78 കോടിയുടെ വിനിയോഗത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താനുള്ള അന്വേഷണമാണ് റിയാസിലേക്കും വ്യാപിപ്പിക്കുന്നത്. 

സെൻസസ്‌ ; ഇന്ന് മുതൽ എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരം ശേഖരിക്കും

തിരുവനന്തപുരം: ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത്  ഇന്ന് തുടക്കമാകും.

ഭവന സെൻസസിന്റെ ഭാഗമായി വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർ ആകെ 33 ചോദ്യങ്ങളിലൂടെയാണ് വിവരങ്ങൾ തേടുക. വീടുകളുടെ നിലവിലെ അവസ്ഥ, കുടുംബങ്ങൾക്ക് ലഭ്യമായിട്ടുള്ള കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, നിലവിലുള്ള ആസ്‌തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്.

ആദ്യഘട്ടമായ ഭവന സെൻസസാണ് ഈ മാസം മുപ്പത് വരെ നടക്കുക. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണവുമാണ് ഈ ഘട്ടത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഫീൽഡുതല വിവരശേഖരണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനായി വിപുലമായ ജീവനക്കാരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്.

ഇതിനായി 61,282 എന്യൂമറേറ്റർമാരെയും അവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി 10,189 സൂപ്പർവൈസർമാരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യുമറേഷൻ’ സമയപരിധി ഇന്നലെയോടെ അവസാനിച്ചിരുന്നു.  സെൻസസിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന ശുപാർശയിൽ  ലീഗിനും അതൃപ്തി

മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള ശുപാർശയിൽ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി.

മന്ത്രി കെ.എം. ഷാജിയുടെ നിലപാടുകളിലും ലീഗിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചു. സർക്കാർ നിയമനങ്ങളിൽ ജാഗ്രതക്കുറവ് പറ്റിയെന്ന് ലീഗിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.