കൊച്ചി: കൂടിയും കുറഞ്ഞും കേരളത്തിലെ സ്വർണ്ണവില. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധധന രേഖപ്പെടുത്തി.
ഗ്രാമിന് 210 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,250 രൂപയായി വര്‍ധിച്ചു. പവന്റെ വിലയില്‍ 1680 രൂപയുടെ വര്‍ധനയുണ്ടായി.
1,06,000 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 170 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,890 രൂപയായും പവന്റേത് 87,120 രൂപയായും വര്‍ധിച്ചു.

