ലൈംഗിക അതിക്രമ കേസ്; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. ജാമ്യാപേക്ഷയിൽ വിധി 10ന്. വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. രഞ്ജിത്തിന്റെ ജാമ്യപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. വോട്ട് ചെയ്യാൻ അവകാശമുണ്ട് എന്ന് പറയുന്നത് 1951 ആക്ട് പ്രകാരം ശരിയല്ലെന്നും ജയിലിൽ ഉള്ളയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

റെഗുലര്‍ ജാമ്യാപേക്ഷ കോടതിയ്ക്ക് മുന്‍പില്‍ ഇരിക്കുന്ന പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യം പരിഗണിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു. വോട്ട് ചെയ്യുക എന്നത് പ്രതിയെ സംബന്ധിച്ച് മൗലികവകാശമല്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സാ സൗകര്യം കോടതി നിര്‍ദേശ പ്രകാരം ഒരുക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാൽ ഇടക്കാല ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്ന കാരവനിൽ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കരവാൻ ഡ്രൈവറെ അടക്കം ലൊക്കേഷനിൽ ഉണ്ടായിരുന്ന പലരുടെയും മൊഴി എടുക്കുന്നുണ്ട് . ഫോർട്ട്കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

പാലക്കാട് ബിജെപിക്കെതിരെ വീണ്ടും ആരോപണം. വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്. കല്ലേക്കാട് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു. സിപിഐഎം സഥാനാർഥി NMR റസാഖ് സാരി നൽകിയെന്ന ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വ്യാപകമായി പണവും സാരിയും നൽകുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ ഇത് നടന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പരാതി ഇലക്ഷൻ കമ്മിഷന് നൽകിയിട്ടുണ്ട്. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സ്ഥനാർഥി ഇത്രയും മോശമായും പെരുമാറുന്നത് കാണുന്നത് ഇതാദ്യമായാണ്. സ്ഥാനാർഥിക്കെതിരെ നടപടി സ്വീകരിക്കണം. എല്ലാ പ്രദേശങ്ങളും ഇവർ കൊടുത്ത പണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പാലക്കാട് BJP പ്രവർത്തകർ വോട്ടർമാർക്ക് നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തി NDA സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. അടിച്ചു കരണകുറ്റി പൊട്ടിക്കുമെന്ന് ഭീഷണി.

ബിജെപി പ്രവർത്തകർ എത്തിയത് 3 കാറുകളിലായാണ്. ബിജെപി നൽകിയത് 5000 രൂപയാണെന്ന് കെഎസ്‌യു ജില്ലാ നേതൃത്വം അറിയിച്ചു. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു.

അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണത്തിൽ വിശദീകരണവുമായി ശോഭ സുരേന്ദ്രൻ. പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല. കാറിൽ ഉണ്ടായത് എന്റെ നിഴലാണ്. കണ്ണാടിയിൽ പോയത് കാൻസർ രോഗിയെ കാണാൻ. കെട്ടിച്ചമച്ച സംഭവമാണ് നടന്നതെന്നും പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും തെളിവുകൾ പുറത്തു വിടുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

തൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ പിന്തുടർന്നു. അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്. വിനേഷ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മീഡിയ മാനിപ്പുലേറ്റ് ചെയ്ത തയ്യാറാക്കിയ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വെളുത്ത ചൂരിദാറിട്ട സ്ത്രീ കാറിനകത്ത് ഉണ്ടെന്ന തരത്തിലാണ് ദൃശ്യങ്ങൾ കാണിക്കുന്നത്. എന്റെ കാറിനകത്ത് ഞാനും പ്രമീള ശശീധരനും യാത്ര ചെയ്യുന്നത്.കോൺഗ്രസുകാരുടെ രണ്ട് വണ്ടികളാണ് ഞങ്ങളെ ഫോളോ ചെയ്തിരുന്നു. കൊടിവെച്ച കാറുകളും അതിലുണ്ട്.

അന്വേഷണം നടത്തേണ്ടത് പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനുമാണെന്നും ശോഭ സുരേന്ദ്രൻ പ്രതീകരിച്ചു. ഞാൻ വികസനം പറഞ്ഞ് വോട്ട് ചോദിക്കും. ഇലക്ഷൻ കഴിഞ്ഞാൽ ബിജെപി ആരെന്ന് കേരളം അറിയും. ഈ ആസൂത്രിത ശ്രമത്തിനെതിരെ കേരളം പ്രതികരിക്കും. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

രാജ്യത്തെ ടോൾ പ്ലാസകൾ മറ്റന്നാൾ ഹൈടെക്കാകുന്പോൾ യാത്രക്കാർക്ക് കാശ് പോകാനുള്ള സാധ്യതയുമുണ്ട്. ടോൾ പ്ലാസകൾക്ക് മുന്നിലുള്ള നീണ്ട ക്യൂവും തിക്കും തിരക്കുമൊഴിവാക്കി ദേശീയപാതകളിലൂടെയുള്ള യാത്രകൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെങ്കിലും യാത്രക്കാർക്ക് അസൗകര്യം കൂടുമോ എന്നൊരു ചോദ്യവുമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പ്രവർത്തന സജ്ജമായ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ പേയ്മെന്റ് ഉപയോഗിച്ച് മാത്രമേ ഇടപാട് സാധ്യമാകൂ.

ഈ മാസം 10 മുതൽ കയ്യിൽ കറൻസിയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അത് ടോൾ ഗേറ്റുകളിൽ സ്വീകാര്യമാവില്ല. ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം വാലിഡായ ഫാസ്ടാഗ് ആണ്. അതില്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. അങ്ങനെ വന്നാൽ, അടയ്ക്കേണ്ട ടോൾ ഫീയുടെ ഒന്നേകാൽ മടങ്ങ് അടച്ചാലേ ഗേറ്റ് തുറക്കൂ.

ദേശീയപാതാ അതോറിറ്റിയുടെ ഫാസ്ടാഗ് വാർഷിക പാസ് വരിക്കാരുടെ എണ്ണം അടുത്തിടെ 50 ലക്ഷം കടന്നിരുന്നു. പുതിയ സംവിധാനമനുസരിച്ച് ടോൾ അടയ്ക്കാൻ തയ്യാറാകാത്ത വാഹനങ്ങൾക്ക് ഗേറ്റ് തുറന്നുനൽകാതെ ഹൈവേയിൽ നിന്ന് മാറ്റാൻ അധികൃതർക്ക് നിയമപ്രകാരം അധികാരമുണ്ടാകും. എന്തായാലും മന്ത്രാലയം ഉദ്ദേശിക്കുന്നത് ‘Say goodbye to long queues, traffic jams & fuel waste – smoother travel ahead’! എന്നതാണ്. അപ്പോ ഫാസ്ടാഗ് ചാർജ് ചെയ്തു യാത്ര ചെയ്യാൻ മറക്കണ്ടാ.

അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി !  രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിന് ദീപ്തിയുടെ മറുപടി

കൊച്ചി: തെലങ്കാന മുഖ്യമന്ത്രിയുടെ പോ മോനെ വിജയാ പരാമർശവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോനെ രേവന്താ മറുപടിയും   വിവാദമാവുകയാണ്.

പിണറായിയെ എന്നല്ല, ഈ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്നാണ് സിപിഎം നേതാവ് എംവി നികേഷ് കുമാർ പ്രതികരിച്ചത്. എന്നാൽ നികേഷിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദീപ്തി മറുപടി നൽകിയത്.

‘തെലങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കമെന്ന് പറഞ്ഞ എം വി നികേഷ് കുമാറിനോടാണ്, സിപിഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു കേരള രാഷ്ട്രീയത്തിൽ. പറഞ്ഞുവരുമ്പോൾ നികേഷ് കുമാറിന്റെ പിതാവായിട്ട് വരും.

സാക്ഷാൽ എം വി രാഘവൻ. അദ്ദേഹത്തിന്റെ പരിപ്പെടുക്കാൻ സിപിഎം ശ്രമിച്ച കാലത്ത് സംരക്ഷിച്ചുകൊണ്ട്, ജീവൻ രക്ഷിച്ചുകൊണ്ട് എംഎൽഎയും മന്ത്രിയുമാക്കിയ പ്രസ്ഥാനത്തിന്‍റെ പേര് കോൺഗ്രസ്സെന്നാണ്.

അന്ന് സിപിഎമ്മിനെ കൊണ്ട് എടുക്കാൻ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാൻ നടന്നവരുടെ പാളയത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാർ വിചാരിച്ചാൽ എടുക്കാൻ പറ്റില്ല, തരത്തിൽ പോയി കളിക്ക് നികേഷേ’- ദീപ്തി മേരി വർഗ്ഗീസ് ഫേസ്ബുക്കിൽ കുറിച്ചു.

മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു; ടൊവിനോ തോമസ്

തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ നേരിട്ട കയ്പ്പേറിയ അനുഭവങ്ങൾ വെളിപ്പെടുത്തി മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറിയ ടൊവിനോ തോമസ്. ‘എന്നു നിന്റെ മൊയ്തീൻ’, ‘മിന്നൽ മുരളി’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരം, തന്നെ കണ്ടാൽ ഒരു മലയാളിയെ പോലെയല്ലെന്ന് പറഞ്ഞ് പലരും മാറ്റിനിർത്തിയിട്ടുണ്ടെന്ന് അഭിമുഖത്തിൽ വ്യക്തമാക്കി.

സിനിമയിൽ എത്തുന്നതിന് മുമ്പ് ബോഡി ബിൽഡിംഗിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ടൊവിനോയ്ക്ക് അത് തുടക്കത്തിൽ ഒരു തിരിച്ചടിയായിരുന്നു. “എന്നെ കണ്ടാൽ മലയാള സിനിമയ്ക്ക് അനുയോജ്യമായ മുഖമോ ശാരീരിക ഘടനയോ അല്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. സുന്ദരനാണെന്ന് ആരോ പറഞ്ഞതുകൊണ്ട് മസിൽ ഉണ്ടാക്കി വന്നതാണ്, അഭിനയിക്കാൻ അറിയില്ലായിരിക്കും എന്ന മുൻവിധി പലർക്കും ഉണ്ടായിരുന്നു. കണ്ടമാത്രയിൽ തന്നെ എന്നെ തള്ളിക്കളയാൻ പലരും ശ്രമിച്ചു,” ടൊവിനോ പറഞ്ഞു.

അഭിനയ മോഹവുമായി നടന്ന കാലത്ത് തട്ടിപ്പുകാരായ ചില സംവിധായകരെയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം ഓർത്തെടുത്തു. “സിനിമയിൽ അഭിനയിപ്പിക്കാൻ പണം ആവശ്യപ്പെട്ടവരുണ്ട്. കയ്യിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ എത്ര നൽകാൻ കഴിയുമെന്ന് ചോദിച്ചവരുമുണ്ട്. സിനിമയിൽ മുഖം കാണിക്കാൻ വേണ്ടി മാത്രം അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യേണ്ടി വന്നു,” ടൊവിനോ തന്റെ പോരാട്ടങ്ങളെക്കുറിച്ച് വിവരിച്ചു.


പലരും തന്നോട് മോശമായി പെരുമാറിയെന്നും ടൊവിനോ ഓർക്കുന്നു. ”അവരുടെ പ്രോജക്റ്റിൽ എനിക്ക് ഒരു റോളും ഇല്ലെന്ന് പറയാൻ മണിക്കൂറുകളോളം എന്നെ കാത്തുനിർത്തി ചിലർ. ആദ്യം എന്റെ മേക്കപ്പ് തുടയ്ക്കാൻ വെറ്റ് ടിഷ്യു ചോദിച്ചപ്പോൾ, ‘ടാപ്പിനടിയിൽ പോയി കഴുകിക്കളയൂ’ എന്നുപറഞ്ഞ് എന്നെ അപമാനിച്ചു. പലപ്പോഴും ഞാൻ അപമാനം നേരിട്ടിട്ടുണ്ട്”. നരിവേട്ട എന്ന സിനിമയ്ക്കുശേഷം ടൊവിനോ നായകനാവുന്ന ‘പള്ളിച്ചട്ടമ്പി’ റിലീസിനൊരുങ്ങുകയാണ്. അതിന്റെ തിരക്കുകളിലാണ് താരം.

വയനാട് ദുരിതാശ്വാസ ഫണ്ടിനായി കോൺഗ്രസിന് രണ്ട് ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി സിപിഐഎം

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ഫണ്ടിനായി കോൺഗ്രസിന് രണ്ട് ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി സിപിഐഎം.

ധനലക്ഷ്മിക്ക് പുറമേ ഫെഡറൽ ബാങ്കിലും അക്കൗണ്ട് തുറന്നിട്ടുണ്ട്. 2024ൽ രണ്ടാമത്തെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ വരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി.

ഒരു പ്രവാസി മലയാളിയുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയും കൈമാറ്റം ചെയ്തു. രണ്ട് അക്കൗണ്ടിൻ്റെയും വിശദാംശങ്ങൾ പുറത്തുവിടണമെന്നും സിപിഐഎം വ്യക്തമാക്കി.

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.

പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. യുദ്ധസമയത്ത് ഇറാന്‍ കപ്പലുകളില്‍ നിന്ന് ഈടാക്കിയിരുന്ന വന്‍ തുക തുടര്‍ന്നും ഈടാക്കുമോ എന്ന കാര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല.

അമേരിക്കയും ഇറാനും തമ്മില്‍ ഒട്ടുമിക്ക തര്‍ക്കവിഷയങ്ങളിലും ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കരാര്‍ അന്തിമമാക്കാനും പൂര്‍ത്തീകരിക്കാനുമാകുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇസ്രായേല്‍ വഴങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇറാന്റെ സൈനിക താവളങ്ങള്‍ ഇപ്പോഴും ഇസ്രായേല്‍ ലക്ഷ്യത്തിലാണ്. ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഇസ്രായേല്‍ തയ്യാറാകുമെങ്കിലും, തികഞ്ഞ അതൃപ്തിയോടെയാണ് ഇസ്രായേല്‍ ഈ നീക്കത്തെ കാണുന്നത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ ബ്രെന്റ് ക്രൂഡ് വില കുറഞ്ഞു. അസംസ്‌കൃത എണ്ണവില ബാരലിന് 92 ഡോളറായി. അതേസമയം, സൗദി, കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ ഇന്നലെയും ആക്രമണശ്രമമുണ്ടായി

ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക.

48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പോള്‍ ദിവസം ശമ്പളത്തോടു കൂടിയുള്ള അവധി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ്, ഡിസ്ട്രിബ്യൂഷന്‍, റിസപ്ഷന്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സമ്മതിദായകര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ബി.എല്‍.ഒ നല്‍കിയ വോട്ടര്‍ സ്ലിപ്പ് മാത്രം മതിയാകില്ലായെന്നും വോട്ടറെ തിരിച്ചറിയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒരെണ്ണം നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതുമാണ്.

ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോള്‍, ഒപ്പീനിയന്‍ പോള്‍ നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് ഏതെങ്കിലും വിധത്തലുളള എക്‌സിറ്റ് പോള്‍, അഭിപ്രായ സര്‍വേകള്‍ മാധ്യമങ്ങള്‍ മുഖേന പരസ്യപ്പെടുത്തുന്ന, സംപ്രേഷണം ചെയ്യുന്ന എല്ലാ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും പത്ര പ്രസിദ്ധീകരണങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മുഖേനയുളള നടപടികള്‍ക്ക് വിധേയമാകുന്നതായണന്നും കളക്ടര്‍ പറഞ്ഞു.

വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില

തിരുവനന്തപുരം:  സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 365 രൂപ വർധിച്ച് 14,100 രൂപയായി. ഒരു പവന് 1,12,800 രൂപയാണ് രാവിലത്തെ വില.

24 മണിക്കൂറിനിടെ 22 കാരറ്റ് സ്വർണത്തിന് ഒരു പവന് വർധിച്ചത് 2920 രൂപയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,09, 880 രൂപയായിരുന്നു വില.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.

കാലിക്കറ്റ് സർവകലാശാലയിൽ തിരഞ്ഞെടുപ്പ് ചട്ടലംഘനം; താൽക്കാലിക വീഡിയോഗ്രാഫർ സസ്‌പെൻഡ്

0



University of Calicutയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന റിസ്വാൻ അമീറിനെയാണ് സർവകലാശാല ഭരണകൂടം ജോലിയിൽ നിന്ന് നീക്കിയത്.


കോൺഗ്രസിനെതിരായ ആരോപണങ്ങളടങ്ങിയ വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാണ് നടപടി സ്വീകരിക്കാൻ കാരണമായത്. വയനാട് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ടും “ഇന്ദിരാ ഗ്യാരണ്ടി” പദ്ധതിയെ വിമർശിച്ചും വീഡിയോയിൽ പരാമർശങ്ങൾ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ രാഷ്ട്രീയ ഉള്ളടക്കം പ്രചരിപ്പിച്ചതാണ് ഗുരുതര ലംഘനമെന്ന് കണ്ടെത്തിയതിനെ തുടർന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉത്തരവിട്ടാണ് സസ്‌പെൻഷൻ നടപടി കൈക്കൊണ്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് നടപടി നടപ്പാക്കിയത്.

A temporary videographer working in the Public Relations Department of the University of Calicut has been suspended for violating the election code of conduct. The action was taken after he allegedly created and circulated a politically sensitive video criticizing Congress and related schemes during the election period. The university authorities termed it a serious violation and issued the suspension order.

സ്ത്രീകളെ മാസത്തിലെ ദിവസങ്ങൾ അടിസ്ഥാനപ്പെടുത്തി തൊട്ടുകൂടാത്തവരാക്കരുത്’; ശബരിമല വിഷയത്തിൽ ജസ്റ്റിസ് നാഗരത്നയുടെ പരാമർശം

0


New Delhi: സ്ത്രീകളെ മാസത്തിലെ ചില ദിവസങ്ങളിൽ ‘തൊട്ടുകൂടാത്തവരായി’ കാണുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് Justice B. V. Nagarathna വ്യക്തമാക്കി. Sabarimala Temple യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഈ പരാമർശം.
ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളെ വേർതിരിക്കുന്നത് ശരിയല്ലെന്നും മൂന്ന് ദിവസത്തെ ‘അശുദ്ധി’ എന്ന ധാരണയും നാലാം ദിവസം അത് അവസാനിക്കുന്നുവെന്ന സമീപനവും അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.


ഇതിന് മറുപടിയായി, Tushar Mehta ശബരിമലയിലെ വിലക്ക് ആർത്തവവുമായി ബന്ധപ്പെട്ടതല്ലെന്നും നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകൾക്കുള്ള പ്രത്യേക ആചാരമാണെന്നും വാദിച്ചു. ശബരിമലയുടെ സവിശേഷമായ വിശ്വാസങ്ങളും ആചാരങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മതസ്ഥാപനങ്ങളിൽ ചില ആചാരങ്ങൾ പാലിക്കേണ്ടതുണ്ടെന്നും, ഗുരുദ്വാരയിലോ ദർഗയിലോ പോകുമ്പോൾ തല മൂടേണ്ടത് പോലുള്ള കാര്യങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതല്ലെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.


ശബരിമല യുവതീപ്രവേശ കേസിലെ പുനഃപരിശോധനാ ഹർജികളുടെ പശ്ചാത്തലത്തിൽ, വിഷയത്തിന്റെ അടിസ്ഥാന വസ്തുതകളിലേക്ക് കടക്കാതെ ഭരണഘടനാപരമായ ചോദ്യങ്ങളാണ് ബെഞ്ച് പരിശോധിക്കുന്നതെന്നും കോടതി അറിയിച്ചു.


In New Delhi, Justice B. V. Nagarathna stated that women should not be treated as “untouchable” during certain days of the month. The remark came during hearings on petitions related to women’s entry at Sabarimala Temple.
Solicitor General Tushar Mehta argued that the restriction at Sabarimala is based on age-specific traditions, not menstruation, and that religious customs must be respected. The court clarified it is currently examining broader constitutional questions.

വാക്ക് പാലിച്ചില്ലെന്ന് ആരോപണം; എൻ.എം. വിജയന്റെ കുടുംബം ബത്തേരിയിൽ ഉപവാസ സമരം

0



Sulthan Bathery: ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നീതി ആവശ്യപ്പെട്ട് കുടുംബം ഉപവാസ സമരം നടത്തി. Priyanka Gandhi നൽകിയ വാക്ക് പാലിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം.
വിജയന്റെ മകൻ വിജേഷ്, മരുമകൾ പദ്മജ, കുട്ടികൾ എന്നിവരാണ് ‘നീതിക്കായി ഉപവാസം’ എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര മൈതാനിയിൽ സമരം ആരംഭിച്ചത്. കേസിൽ പ്രതിചേർക്കപ്പെട്ട I C Balakrishnanനെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തുമെന്ന ഉറപ്പ് പാലിക്കാത്തതിനെതിരെയാണ് പ്രതിഷേധം.
ആദ്യമായി ഗാന്ധി സ്‌ക്വയറിന് സമീപം പന്തൽ ഒരുക്കിയെങ്കിലും കോടതി സ്റ്റേ ചൂണ്ടിക്കാട്ടി പൊലീസ് അത് നീക്കം ചെയ്യാൻ നിർദേശിച്ചു. തുടർന്ന് സമരം സ്വതന്ത്ര മൈതാനിയിലേക്ക് മാറ്റി.


ഇതിനിടെ, പ്രചാരണത്തിനായി എത്തിയ Priyanka Gandhiയുടെ റോഡ് ഷോ നടക്കുന്നതിനാൽ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പ്രവർത്തകരുടെ മുദ്രാവാക്യങ്ങളുണ്ടായെങ്കിലും നേതാക്കളുടെ ഇടപെടലോടെ സ്ഥിതി നിയന്ത്രണത്തിലായി.
ഉച്ചയോടെ സമരം അവസാനിപ്പിച്ചു. ആത്മഹത്യ പ്രേരണയും സഹകരണ ബാങ്ക് നിയമനക്കോഴയും ഉൾപ്പെടുന്ന കേസുകളിൽ പ്രതിയായ ബാലകൃഷ്ണനെ മത്സരത്തിൽ നിന്ന് മാറ്റാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.

In Sulthan Bathery, the family of NM Vijayan staged a hunger protest demanding justice in his death case. They accused Priyanka Gandhi of not fulfilling her promise to remove accused I C Balakrishnan from the election.
The protest was briefly disrupted by police due to legal restrictions and later shifted to another ground. Heavy security was deployed during Priyanka Gandhi’s roadshow. The protest ended by afternoon.

ഇറാഖിൽ തട്ടിക്കൊണ്ടുപോയ അമേരിക്കൻ മാധ്യമപ്രവർത്തക മോചിതയായി; രാജ്യം വിടാമെന്ന ഉറപ്പിൽ വിട്ടയച്ചു

0



Baghdad: ഇറാഖിൽ തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക Shelly Kittleson മോചിതയായി. കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇവരെ ചൊവ്വാഴ്ചയാണ് മോചിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


മാർച്ച് 31 മുതൽ തടങ്കലിലായിരുന്ന കിറ്റിൽസൺ, ഇറാഖ് വിട്ടുപോകാമെന്ന ഉറപ്പ് നൽകിയതോടെയാണ് മോചനം ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സായുധസേനാ വക്താവ് പറഞ്ഞു.


തട്ടിക്കൊണ്ടുപോകലിന് പിന്നാലെ ഇറാഖ് സുരക്ഷാസേന പ്രതികളെ പിന്തുടർന്നിരുന്നു. പിന്തുടരുന്നതിനിടെ പ്രതികളുടെ വാഹനം അപകടത്തിൽപ്പെടുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സർക്കാർ അറിയിച്ചു.
വിദേശികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി Mohammed Shia al-Sudani സുരക്ഷാസേനയ്ക്ക് നിർദേശം നൽകിയിരുന്നു.


റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിറ്റിൽസൺ അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാധ്യമപ്രവർത്തകയാണ്. നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർ ഇറാഖിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് United States Department of State നിർദ്ദേശം നൽകിയിട്ടുണ്ട്.


In Baghdad, US freelance journalist Shelly Kittleson has been released after being kidnapped last week. She was freed after assuring authorities that she would leave Iraq.
Iraqi security forces had pursued the kidnappers and arrested one suspect after their vehicle crashed. Prime Minister Mohammed Shia al-Sudani has ordered strict action against attacks on foreigners. The United States Department of State has also advised US citizens to avoid travel to Iraq.

മെട്രോ പാതകളോട് ചേർന്ന റോഡുകൾ അപകടഭീഷണിയിൽ; കർശന നിർദേശങ്ങളുമായി ഹൈക്കോടതി; ഇടപെടൽ മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫ് പോളി വടക്കൻ നൽകിയ ഹർജിയിൽ

കൊച്ചി: നഗരത്തിലെ മെട്രോ പാതകളോട് ചേർന്ന റോഡുകളിൽ അപകടകരമായ അവസ്ഥ തുടരുന്നതിനെതിരെ ഹൈക്കോടതി കർശന ഇടപെടൽ. പോളി വടക്കൻ അഡ്വക്കേറ്റ് ജോമി ജോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഗൗരവകരമായ നിരീക്ഷണങ്ങളും നിർദേശങ്ങളും പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം എന്നിവരടങ്ങിയ ബെഞ്ച്, റോഡുകളുടെ അസമത്വവും താഴ്ചയും മൂലം അപകടങ്ങളും ജീവഹാനിയും സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

മെട്രോ തൂണുകൾക്ക് സമീപമുള്ള റോഡുകളിൽ നിലം താഴ്ന്ന് കുഴികൾ രൂപപ്പെടുന്നതും പൈൽ ക്യാപ് ഭാഗങ്ങൾ ചുറ്റുമുള്ള അസമത്വവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് കോടതി വിലയിരുത്തി.

അടിയന്തര നടപടി നിർദേശം
അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും ഉടൻ തിരിച്ചറിയണം
അസമമായ റോഡ് ഭാഗങ്ങൾ സമതലമാക്കണം
സ്ഥിരമായ പരിഹാരങ്ങൾ ഉറപ്പാക്കണം
സുരക്ഷാ സംവിധാനം ശക്തമാക്കണം
ഹൈ-വിജിബിലിറ്റി മുന്നറിയിപ്പ് ബോർഡുകൾ
റിഫ്ലക്റ്റീവ് മാർക്കറുകൾ
റംബിൾ സ്ട്രിപ്പുകൾ
തൂണുകൾക്ക് ചുറ്റും സുരക്ഷാ സംവിധാനങ്ങൾ
സമഗ്ര ഓഡിറ്റ് നിർദേശം
മെട്രോ പാതകളോട് ചേർന്ന റോഡുകളുടെ സുരക്ഷ പരിശോധിക്കാൻ സാങ്കേതിക സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

കോർപ്പറേഷനോട് നിർദേശം
കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയോട് അടിയന്തര യോഗം വിളിച്ച് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഇടക്കാല സുരക്ഷ ഉറപ്പാക്കാനും നിർദേശിച്ചു.

നടപടികളുടെ പുരോഗതി സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും കേസ് ജൂൺ 11-ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

English Summary
The Kerala High Court has issued strict directions over unsafe road conditions near Kochi Metro pillars, following a public interest petition. Authorities have been asked to take urgent corrective measures and conduct a safety audit.

kochi-metro-road-safety-high-court-order

Kochi Metro, Kerala High Court, Road Safety, Kochi News, Public Interest Litigation, Kerala News, Infrastructure, Breaking News