പേരാമ്പ്രയിൽ വോട്ടറെ മർദിച്ചതായി പരാതി: സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ആരോപണം

0



കോഴിക്കോട്: പേരാമ്പ്രയിൽ വോട്ട് ചെയ്യാനെത്തിയ ആളെ മർദിച്ചതായി പരാതി ഉയർന്നു. Communist Party of India (Marxist) പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.
കാരയാട് എൽപി സ്കൂൾ ബൂത്തിൽ നടന്ന സംഭവത്തിൽ കാരയാട് സ്വദേശിയായ ബെൻഷിറയെയാണ് ആക്രമിച്ചതെന്ന് പറയുന്നു.

അയൽവാസിയായ ഒരു വയോധികയെ കൂട്ടി വോട്ട് ചെയ്യാനെത്തിയതിനിടെ, എന്തിനാണ് ഇവരെ കൊണ്ടുവന്നതെന്ന് ചോദിച്ചാണ് മർദനം നടന്നതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
വയോധിക തങ്ങളുടെ വോട്ടറാണെന്നും എന്തിനാണ് മറ്റൊരാൾ അവരെ കൂട്ടിക്കൊണ്ടുവന്നതെന്നും ചോദിച്ച് എസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ മർദിച്ചതായാണ് ആരോപണം. യുഡിഎഫ് അനുഭാവിയായ ബെൻഷിറ തങ്ങളുടെ വോട്ടറെ കൊണ്ടുവന്നതാണെന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.


അതേസമയം, സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. ആറു മണിക്കൂറിനകം തന്നെ പോളിംഗ് 40 ശതമാനം കടന്നതായി അധികൃതർ അറിയിച്ചു. 140 മണ്ഡലങ്ങളിലായി ആയിരക്കണക്കിന് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി Pinarayi Vijayan ഉൾപ്പെടെ വിവിധ നേതാക്കളും പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് സമാധാനപരമായി തുടരുന്നതിനിടെ, ഇത്തരം സംഭവങ്ങൾ രാഷ്ട്രീയ ചൂട് വർധിപ്പിക്കുകയാണ്.

In Perambra, a complaint has been raised against a Communist Party of India (Marxist) panchayat vice president for allegedly assaulting a voter at a polling booth.
The incident reportedly occurred when the voter accompanied an elderly neighbor to vote. The accused questioned the act and allegedly attacked the voter. The issue has added to the political tension as polling continues across Kerala.

വോട്ട് ചെയ്ത് താരങ്ങൾ: പോളിംഗ് ബൂത്തിലേക്ക് ഒഴുകി മലയാള സിനിമാ താരങ്ങൾ

0



കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പോളിംഗ് ബൂത്തുകളിലെത്തി. Mammoottyയും Mohanlalയും അടക്കമുള്ള നിരവധി പ്രമുഖരാണ് വോട്ട് രേഖപ്പെടുത്തിയത്.


തിരുവനന്തപുരം നേമം മണ്ഡലത്തിലെ ബൂത്തിൽ എത്തിയ Mohanlal സാധാരണക്കാരനായി ക്യൂയിൽ നിന്നാണ് വോട്ട് ചെയ്തത്. വോട്ട് ചെയ്ത ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടി തന്റെ ജനാധിപത്യ കടമ നിർവഹിച്ചതായി അദ്ദേഹം പ്രതികരിച്ചു. അതേസമയം എറണാകുളത്തെ ബൂത്തിലാണ് Mammootty വോട്ട് രേഖപ്പെടുത്തിയത്.
ഗുരുവായൂർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ Suresh Gopi സംസ്ഥാനത്ത് ഇത്തവണ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകാമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

തൃപ്പൂണിത്തുറയിൽ വോട്ട് ചെയ്ത Ramesh Pisharody യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്ന് പറഞ്ഞു.
“ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുള്ള ഭരണമാണ് വേണ്ടത്” എന്ന് Asif Ali പ്രതികരിച്ചു. അതേസമയം, കഴിവുള്ളവർ രാഷ്ട്രീയത്തിലേക്ക് വരുന്നത് സ്വാഗതം ചെയ്യുന്നതായും ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് പ്രവേശനം ആലോചിക്കുന്നില്ലെന്നും Tovino Thomas വ്യക്തമാക്കി.


തുടർഭരണം ഉണ്ടാകുമെന്നാണ് Mukesh അഭിപ്രായപ്പെട്ടത്. വോട്ട് രേഖപ്പെടുത്തിയ ശേഷം “നല്ല ഭരണമാണ് ജനങ്ങൾക്ക് ആവശ്യം” എന്ന് Kunchacko Boban പറഞ്ഞു.
ഇതുകൂടാതെ Prithviraj Sukumaranയും ഭാര്യ സുപ്രിയയും, Jagadish, Suraj Venjaramoodu, Ahaana Krishna തുടങ്ങിയ നിരവധി താരങ്ങളും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.
സംസ്ഥാനത്ത് വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുമ്പോൾ, താരങ്ങളുടെ സാന്നിധ്യം പോളിംഗ് കേന്ദ്രങ്ങളിൽ കൂടുതൽ ചൂട് കൂട്ടി.

Prominent Malayalam film stars, including Mammootty and Mohanlal, cast their votes in the Kerala Assembly elections.
Actors like Suresh Gopi, Tovino Thomas, and Prithviraj Sukumaran also participated, sharing their views on governance and politics. Their presence added enthusiasm to polling booths across the state.

ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ക്കായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഖത്തറിലെത്തി.

വെടിനിര്‍ത്തല്‍ കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തെങ്കിലും അതീവ ജാഗ്രതയോടെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍.എല്ലാ ഇന്ത്യക്കാരോടും ഉടനടി ഇറാന്‍ വിടണമമെന്നും,ഇറാന്‍ കടല്‍ മേഖലയില്‍ ഉള്ള നാവികര്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.അര്‍മേനിയ, അസര്‍ബെയ്ജാന്‍ അതിര്‍ത്തികളിലൂടെ ഇറാന്‍ വിടാനാണ് ഇന്ത്യ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

അതേസമയം 2 ദിവസത്തെ സന്ദര്‍ശത്തിനായി ഖത്തറില്‍ എത്തിയ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവധ ചര്‍ച്ചകള്‍ നടത്തും.അതിനിടെ ഹോര്‍മുസ് കടലിടുക്ക് കടന്ന ഗ്രീന്‍ ആശ ഘജഏ ടാങ്കര്‍ മുംബൈ തീരത്ത് നങ്കൂരമിട്ടു. 15400 ടണ്‍ എല്‍പിജി ആണ് കപ്പലില്‍ ഉള്ളത്. ഹോര്‍മുസ് തുറന്ന് ദിവസങ്ങള്‍ക്കകം ഇന്ത്യയുടെ ഊര്‍ജ വിതരണം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

പോളിങ് കുതിക്കുന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ

പൊടിപാറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ് ബൂത്തിലേക്ക്. ഭരണ തുടർച്ചയോ ഭരണ മാറ്റമോ എന്ന് വിധിയെഴുതാൻ ജനം തയ്യാറെടുത്തു കഴിഞ്ഞു. പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. വാനോളം പ്രതീക്ഷയിലാണ് മുന്നണികളും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

സംസ്ഥാനത്തെ രാഷ്ട്രീയചൂടിലാക്കിയ 23 ദിവസത്തിന് ശേഷമാണ് പോളിങ് ബൂത്തിലേക്ക് കേരളം എത്തുന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിൽ. ആകെ 30495 പോളിങ് ബൂത്തുകൾ. ഇതിൽ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്പെഷ്യൽ പൊലീസും ഉൾപ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥർക്കാണ് തിരഞ്ഞെടുപ്പ് ചുമതല

ചിറ്റൂരിൽ വിവാദം: എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു  എൻഡിഎ സ്ഥാനാർഥി

പാലക്കാട്: ചിറ്റൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനിടെ അസാധാരണ സംഭവം. എൻഡിഎ സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ എൽഡിഎഫ് സ്ഥാനാർഥി വി. മുരുകദാസ്‌ന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച കുറിപ്പ് പങ്കുവച്ചത് വിവാദമായി.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് പ്രണേഷ് രാജേന്ദ്രൻ വിശദീകരിച്ചു. ഇതിനിടെ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ പ്രതികരിച്ച്, “രണ്ട് മുന്നണികളും ഒരേ അജണ്ടയാണെന്ന്” ആരോപിച്ചു.

അതേസമയം, പുലർച്ചെയോടെ എൽഡിഎഫ് സ്ഥാനാർഥിയായ പി. മുരുകദാസിന്റെ സ്ലിപ്പുകളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച സംഭവവും മണ്ഡലത്തിൽ വിവാദമായി. ഈ കേസിൽ കെ. സാജൻ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

വയോധികന്റെ വോട്ട് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തി; കാട്ടാക്കടയിൽ വോട്ട് വിവാദം

തിരുവനന്തപുരം: കാട്ടാക്കടയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വയോധികന്റെ വോട്ട് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തിയതിനെ തുടർന്ന് പോളിങ് ബൂത്തിൽ വൻ പ്രതിഷേധം. സെന്റ് ആന്റണീസ് സ്കൂൾ കട്ടക്കോട്യിലെ 71-ാം നമ്പർ ബൂത്തിലാണ് സംഭവം. 83കാരനായ സത്യൻ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വിവാദം ഉണ്ടായത്.

നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ചെറുമകനെ സഹായിയായി കൂട്ടിയെത്തിയ സത്യന് പകരം, ബൂത്തിലെ ഒരു ഉദ്യോഗസ്ഥനെയാണ് സഹായത്തിനായി നിയോഗിച്ചത്. എന്നാൽ, സത്യനോട് ചോദിക്കാതെ തന്നെ ഉദ്യോഗസ്ഥൻ ഐ.ബി. സതീഷ്‌ന് വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സത്യൻ ബൂത്തിനുള്ളിൽ തന്നെ പ്രതിഷേധിച്ചു. താൻ ഉദ്ദേശിച്ച സ്ഥാനാർഥിക്കാണ് വോട്ട് ചെയ്യേണ്ടതെന്നും, അതുവരെ മടങ്ങില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. സംഭവം പുറത്തറിയിച്ചതോടെ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ബൂത്തിന് പുറത്തു തർക്കം ശക്തമായി. യുഡിഎഫ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടപ്പോൾ, പോളിങ് തടസപ്പെടുത്തരുതെന്നാണ് എൽഡിഎഫ് നിലപാട്.

തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണമെന്ന്   കുഞ്ചാക്കോ ബോബൻ

കൊച്ചി: തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ.

കേരളത്തിൽ നല്ല ഭരണമുണ്ടാവണം. ജയിക്കുന്നവർക്ക് നാടിനെ നല്ല രീതിയിൽ സേവിക്കാൻ കഴിയണം.

വോട്ടവകാശം ഉത്തരവാദിത്വത്തോട് കൂടി നിർവഹിക്കേണ്ടതാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. സിനിമ മേഖലയിൽ നിന്ന് ഒരുപാട് പേർ രാഷ്ട്രീയത്തിലേക്ക് വരുന്നു.

രമേഷ് പിഷാരടിക്ക് വ്യക്തിപരമായി വിജയാശംസകൾ നേരുന്നുവെന്നും നല്ല വ്യക്തിത്വങ്ങൾ ജയിച്ചു വരട്ടെയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അമേരിക്കൻ യാത്രയ്ക്ക് മുമ്പ് വോട്ട് ചെയ്യാൻ മോഹൻലാൽ എത്തിയത് കൊച്ചിയിൽ നിന്ന്

തിരുവനന്തപുരം:  തിരുവനന്തപുരം മുടവൻമുകൾ സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്.

വോട്ട് ചെയ്ത ശേഷം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. `ദിസ് ഈസ് മൈ മെസേജ്’ എന്നായിരുന്നു മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടിയുള്ള നടൻ്റെ പ്രതികരണം.

വോട്ട് ചെയ്തതിൻ്റെ ചിത്രം മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്.

സ്ഥാനാർത്ഥികളായ കെ.എസ്. ശബരീനാഥനും വി. ശിവൻകുട്ടിയും താരത്തോടൊപ്പമുണ്ടായിരുന്നു. ഈ നിമിഷത്തെക്കുറിച്ച് ശബരീനാഥൻ കുറിച്ചത് ഇങ്ങനെ.

ജനാധിപത്യത്തിന്റെ സൗന്ദര്യം: “ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ നിന്നും മുടവൻമുകൾ സ്‌കൂളിലെത്തിയ ലാലേട്ടൻ….കൂടെ സ്‌ഥാനാർത്ഥികളായ ഞാനും ശിവൻകുട്ടിയും.” എത്ര തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ താരം കാണിച്ച താല്പര്യം എല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം; നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായെന്നും നല്ലവരെ തെരഞ്ഞെടുക്കണമെന്നും ഗവർണർ പറഞ്ഞു.ജനാധിപത്യം മണ്ണിൽ മാത്രമല്ലെന്നും, ഹൃദയത്തിലും ഉണ്ടാകണമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ആർസി അമല സ്‌കൂളിൽ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ മോഹൻലാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ അടക്കം പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

‘ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്’;  പി കെ ശശി

പാലക്കാട്: ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി.

ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നതെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും എൽഡിഎഫിന് പരാജയ ഭീതിയാണെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബത്തോടൊപ്പം ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ് വി എ യുപി സ്കൂളിൽ എത്തിയാണ് പി കെ ശശി വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ‘അയാം വെരി ഹാപ്പി’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം

നൂറിലധികം സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് വി.ഡി.സതീശന്‍

കൊച്ചി: നൂറിലധികം സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

ഫൈനലില്‍ വിജയം യുഡിഎഫിനെന്ന് സാദിഖലി തങ്ങളും പ്രതികരിച്ചു. ലീഗും യുഡിഎഫും വിജയത്തിലേക്കെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

പറവൂരിലെ ബൂത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്. പോളിങ് തുടങ്ങിയ ആദ്യ സമയങ്ങളില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാനാകുന്നത്.

ഇടിവ് രേഖപ്പെടുത്തി സ്വർണ വില; ഇന്നത്തെ നിരക്ക് അറിയണ്ടേ?

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1,12,800 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വില കുറഞ്ഞിട്ടുണ്ട്. 1720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,11,080 രൂപയായി കുറഞ്ഞു. 

വിപണിവില 1,11,080 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ഗ്രാമിന് 13,885 രൂപയാണ് നൽകേണ്ടത്.

അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 265.10 രൂപയും കിലോഗ്രാമിന് 2,65,100 രൂപയുമാണ് നൽകേണ്ടത്.

ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും, കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല സ്വർണം കൊള്ളയടിച്ചവർക്ക് ആരും വോട്ട് ചെയ്യില്ല. ബിജെപി എല്ലായിടത്തും പണം കൊടുക്കുന്നു. ബിജെപി അധാർമിക നടപടികൾ ചെയ്യുന്നു. ബിജെപി സിപിഎം ധാരണ ഉണ്ട്. ഹരിപ്പാട് ലോക്സഭ യിൽ സിപിഎം വോട്ട് ബിജെപിക്ക്‌ പോയെന്നും ചെന്നിത്തല ആരോപിച്ചു.  

ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളാഗ്രഹിക്കുന്നത് കേരളത്തിൽ യുഡിഎഫ് ഭരണം വേണമെന്നാണ്. എല്ലാ സ്ഥലത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഡിഎഫ് വരണമെന്നാണ് ജനങ്ങൾക്ക് ആഗ്രഹമെന്നും ചെന്നിത്തല പ്രതികരിച്ചു.

ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി; ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ സ്വാധീനത്തില്‍ നിന്നും ഒറൈണ്‍ പേടകം പുറത്തു കടക്കും. ചന്ദ്രോപരിതലത്തില്‍ നിന്നും 6545 കിലോമീറ്റര്‍ അടുത്തുവരെയെത്തിയ പേടകത്തിലെ സഞ്ചാരികള്‍ സൂര്യഗ്രഹണത്തിനും സാക്ഷിയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലൂണാര്‍ ഫ്ളൈബൈയ്ക്കുശേഷം യാത്രികരുമായി സംസാരിച്ചു.

ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലോടെയാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ നാലു സഞ്ചാരികളെ വഹിക്കുന്ന ഒറൈണ്‍ പേടകം ലൂണാര്‍ ഫ്ളൈബൈ ആരംഭിച്ചത്. അതിനു മുമ്പായി ഭൂമിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് യാത്രികര്‍ നേടി. അപ്പോളോ 13 ദൗത്യത്തിലെ യാത്രികരുടെ റെക്കോര്‍ഡ് ആണ് ആര്‍ട്ടെമിസ് 2 ഭേദിച്ചത്. ഏഴു മണിക്കൂറോളം നീണ്ട ചന്ദ്രനെ വലംവയ്ക്കുന്ന ദൗത്യത്തില്‍, പുലര്‍ച്ചെ 4.14ന് പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ 40 മിനിട്ടു സമയം പേടകത്തില്‍ നിന്നും ഭൂമിയിലേക്കും തിരിച്ചുമുള്ള സിഗ്‌നലുകള്‍ തടസ്സപ്പെട്ടു. പുലര്‍ച്ചെ 4.32-ന് ചന്ദ്രോപരിതലത്തില്‍ നിന്നും പേടകം ഏറ്റവും അടുത്തുനില്‍ക്കുന്ന, 6545 കിലോമീറ്ററിലെത്തി. പുലര്‍ച്ചെ 6.05 മുതല്‍ 53 മിനിറ്റോളം സൂര്യഗ്രഹണത്തിനും പേടകത്തിലെ സഞ്ചാരികള്‍ സാക്ഷിയായി.

സൂര്യഗ്രഹണ കാഴ്ചയോടെ ആര്‍ട്ടെമിസ് ടു ദൗത്യം ചാന്ദ്രനിരീക്ഷണദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭീച്ചു. മൂന്നു ദിവസവും 22 മണിക്കൂറും 31 മിനിറ്റുമെടുത്താണ് ഭൂമിയിലേക്ക് പേടകം മടങ്ങിയെത്തുന്നത്. ഇന്നു രാത്രി 10.55 ഓടെ ചന്ദ്രന്റെ സ്വാധീനമണ്ഡലത്തില്‍ നിന്നും പേടകം പുറത്തുകടക്കും. ഏപ്രില്‍ 11ന് പുലര്‍ച്ചെ 5.37-നാണ് പസഫിക് സമുദ്രത്തില്‍ പേടകം സ്പാഷ്ഡൗണ്‍ ചെയ്യുന്നത്. പേടകത്തെ ഹെലികോപ്ടറുകള്‍ വീണ്ടെടുത്ത് യു എസ് എസ് ജോണ്‍ പി മുര്‍ത്ത എന്ന കപ്പലിലെത്തിക്കും. കപ്പലില്‍ സഞ്ചാരികളെ വൈദ്യപരിശോധനകള്‍ക്കു വിധേയമാക്കിയശേഷം, വിമാനത്തില്‍ നാസയുടെ ഹൂസ്റ്റണിനിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിലേക്ക് എത്തിക്കുന്നതോടെ ദൗത്യം പൂര്‍ത്തിയാകും.

‘കൊലക്കേസ് പ്രതിയെന്ന് അപവാദ പ്രചാരണം’; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി വി ശാന്തകുമാര്‍

പത്തനംതിട്ട അടൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. യുഡിഎഫ് സ്ഥാനാര്‍ഥി സി വി ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന് എഴുതിയുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് സിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ചിറ്റയം ഗോപകുമാര്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഉപരോധിച്ചതിന് പിന്നാലെ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. തന്നെ ഇല്ലാതാക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമമെന്ന് സി വി ശാന്തകുമാര്‍ പറഞ്ഞു.

കൊലക്കേസ് പ്രതി സ്ഥാനാര്‍ഥി എന്ന തലക്കെട്ടൊടെയായിരുന്നു മണ്ഡലത്തില്‍ ഉടനീളം യുഡിഎഫ് സ്ഥാനാര്‍ഥി സിവി ശാന്തകുമാറിനെതിരെ ലഘുലേഖ വിതരണം ചെയ്തത്. ഇതിനെതിരെ സി വി ശാന്തകുമാര്‍ പരാതി നല്‍കിയിരുന്നു. ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ പ്രവര്‍ത്തകര്‍ ലഹളയ്ക്ക് ശ്രമിച്ചെന്നായിരുന്നു എഫ്‌ഐആര്‍. വ്യാജ നോട്ടീസ് വിതരണം ചെയ്തു സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രവര്‍ത്തകരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഗോപകുമാറിന്റെ നേതൃത്വത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.

എല്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ ആരുമല്ല ലഘുലേഖ വിതരണം ചെയ്തതെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് പൊട്ടിക്കരഞ്ഞ് സി വി ശാന്തകുമാര്‍ പ്രതികരിച്ചു. ഒരു കേസ് പോലും തനിക്കെതിരെ ഇല്ലെന്നും ശാന്തകുമാര്‍ പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും പൊറാട്ട് നാടകം കളിക്കുകയാണെന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥി പന്തളം പ്രതാപന്റെ പരിഹാസം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് നിയമപരമായി മുന്നോട്ടുപോകാനാണ് മുന്നണികളുടെ തീരുമാനം. ലഘുലേഖ പ്രിന്റ് ചെയ്ത പ്രസിനെക്കുറിച്ച് അന്വേഷിച്ച് കേസെടുക്കാനും ജില്ലാ കളക്ടര്‍ പൊലീസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി