Sulthan Bathery: ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നീതി ആവശ്യപ്പെട്ട് കുടുംബം ഉപവാസ സമരം നടത്തി. Priyanka Gandhi നൽകിയ വാക്ക് പാലിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം.
വിജയന്റെ മകൻ വിജേഷ്, മരുമകൾ പദ്മജ, കുട്ടികൾ എന്നിവരാണ് ‘നീതിക്കായി ഉപവാസം’ എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര മൈതാനിയിൽ സമരം ആരംഭിച്ചത്. കേസിൽ പ്രതിചേർക്കപ്പെട്ട I C Balakrishnanനെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തുമെന്ന ഉറപ്പ് പാലിക്കാത്തതിനെതിരെയാണ് പ്രതിഷേധം.
ആദ്യമായി ഗാന്ധി സ്‌ക്വയറിന് സമീപം പന്തൽ ഒരുക്കിയെങ്കിലും കോടതി സ്റ്റേ ചൂണ്ടിക്കാട്ടി പൊലീസ് അത് നീക്കം ചെയ്യാൻ നിർദേശിച്ചു. തുടർന്ന് സമരം സ്വതന്ത്ര മൈതാനിയിലേക്ക് മാറ്റി.
ഇതിനിടെ, പ്രചാരണത്തിനായി എത്തിയ Priyanka Gandhiയുടെ റോഡ് ഷോ നടക്കുന്നതിനാൽ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പ്രവർത്തകരുടെ മുദ്രാവാക്യങ്ങളുണ്ടായെങ്കിലും നേതാക്കളുടെ ഇടപെടലോടെ സ്ഥിതി നിയന്ത്രണത്തിലായി.
ഉച്ചയോടെ സമരം അവസാനിപ്പിച്ചു. ആത്മഹത്യ പ്രേരണയും സഹകരണ ബാങ്ക് നിയമനക്കോഴയും ഉൾപ്പെടുന്ന കേസുകളിൽ പ്രതിയായ ബാലകൃഷ്ണനെ മത്സരത്തിൽ നിന്ന് മാറ്റാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.
In Sulthan Bathery, the family of NM Vijayan staged a hunger protest demanding justice in his death case. They accused Priyanka Gandhi of not fulfilling her promise to remove accused I C Balakrishnan from the election.
The protest was briefly disrupted by police due to legal restrictions and later shifted to another ground. Heavy security was deployed during Priyanka Gandhi’s roadshow. The protest ended by afternoon.

