രാഹുൽ പാലക്കാട്ടിറങ്ങിയാൽ ജനം ചൂലെടുക്കും;  വി. മുരളീധരന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എയായി നിലനിര്‍ത്താനുള്ള രാഷ്ട്രീയനാടകം മതിയാക്കണമെന്ന്  മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍.

‘ജനപ്രതിനിധിയായി ഇരിക്കേണ്ട ആള്‍ പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയുടെ ലംഘനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത്.

രാഹുലിനെ നീക്കുമ്പോള്‍ ഹൃദയവേദന ഉണ്ടായി എന്ന് പറയുന്ന വി.ഡി. സതീശന് രാഹുലിന്റെ ചെയ്തികള്‍ക്ക് ഇരയായവരുടെ ഹൃദയവേദന മനസിലാകുന്നില്ലേ?’ മുരളീധരന്‍ ചോദിച്ചു.

പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കിയാല്‍ വിഷയം അവസാനിച്ചുവെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്ന്  കോണ്‍ഗ്രസില്‍ പ്രാഥമിക അംഗത്വത്തില്‍ പോലും തുടരാന്‍ അര്‍ഹതയില്ലാത്ത ആളെ ജനം ചുമക്കണമെന്ന പറയുന്നതിലെ അവസരവാദ സമീപനം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാന്‍ കാരണം കോണ്‍ഗ്രസ് ആണ്. ഇരട്ടച്ചതിയാണ് പാലക്കാട്ടെ ജനതയോട് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പദവിയില്‍ നിന്ന് നീക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണ്. എന്നാല്‍, പാലക്കാട്ട് വന്നിറങ്ങിയാല്‍ ജനം രാഹുലിന് നേരെ ചൂലെടുക്കും.’ മുരളീധരന്‍ കൂട്ടിച്ചേർത്തു.

‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ

സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകി.രാഹുൽ ചാപ്പ്റ്റർ ക്ലോസ്. ഇനി ആ വിഷയം ചർച്ച ചെയ്യില്ല. ഈ വിഷയത്തിൽ അധികം കളിക്കണ്ട. പല കാര്യങ്ങളും പുറത്ത് വരും. അതിന് തെരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ല.

കണ്ടോൺമെൻ്റ് ഹൗസിലെ BJP മാർച്ചിനെതിരെയും അദ്ദേഹം വിമർശിച്ചു. ആ കാളയെ BJP ഓഫീസിൽ തന്നെ കെട്ടിയിടണം. വൈകാതെ രാജീവ് ചന്ദ്രശേഖരന്റെ ഓഫീസിലേക്ക് ആ കാളയുമായി പോകേണ്ടിവരും. അത് ഞാൻ പോകിപ്പിക്കും. വൈകാതെ പല വെളിപ്പെടുത്തലും പുറത്ത് വരും.

‘ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’,- വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം ലൈംഗിക ചൂഷണ ആരോപണത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധത്തില്‍ കാളയെ ഉപയോഗിച്ചതിന് യുവമോർച്ച പ്രതിഷേധത്തിനെതിരെ പരാതി. കൻ്റോൺമെൻ്റ് ഹൗസിലേക്കാണ് യുവമോർച്ച പ്രവര്‍ത്തകര്‍ കാളയുമായി പ്രതിഷേധിച്ചത്. കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കടയാണ് യുവമോർച്ചയ്ക്കെതിരെ പരാതി നൽകിയത്. പ്രതിഷേധത്തിന് മതവികാരം വൃണപ്പെടുത്തുന്നതും മൃഗങ്ങളോടുള്ള കൂരതയുമാണെന്നാണ് പരാതി. ഡിജിപിക്കാണ് പരാതി നൽകിയത്.

‘സിപിഐഎം കോഴിഫാം’ ക്ലിഫ് ഹൗസിന് മുന്നിൽ ബാനർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്

‘സിപിഎം കോഴിഫാം’ എന്ന ബാനർ ക്ലിഫ് ഹൗസിന് മുന്നിൽ പതിച്ച് യൂത്ത് കോണ്‍ഗ്രസ്‌. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ ക്ലിഫ് ഹൗസ് മാർച്ച് നടന്നത്. ഇന്ന് രാവിലെ പോസ്റ്റർ പതിപ്പിച്ച ശേഷമായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ സംയുക്തമായാണ് പ്രതിഷേധിച്ചത്.

ക്ലിഫ് ഹൗസിനെ കോഴി ഫാം എന്ന് എഴുതിയ പോസ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം മുകേഷ്, ഗണേഷ് കുമാർ, കടകംപള്ളി സുരേന്ദ്രൻ, എ കെ ശശീന്ദ്രൻ, തോമസ് ഐസക്ക്, പി ശശി എന്നിവരുടെ ചിത്രങ്ങൾ പതിപ്പിച്ചാണ് പോസ്റ്റർ പ്രതിഷേധം. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.

പൊലീസും പ്രവർത്തകരും തമ്മിൽ കെയ്യേറ്റമുണ്ടായി. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ എസ്എഫ്ഐ കഴിഞ്ഞ ദിവസം പോസ്റ്റർ പതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിൽ യൂത്ത് കോണ്‍ഗ്രസ്‌ പ്രവർത്തകർ പോസ്റ്റർ പതിച്ചത്.

തൊഴിലുറപ്പ്‌ തൊഴിലാളിക്ക്‌ ഓണസമ്മാനം 1200 രൂപവീതം; 200 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം:  ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കഴിഞ്ഞ തവണ 1000 രൂപവീതമാണ്‌ ലഭിച്ചത്‌. 5,25,991 തൊഴിലാളികൾക്കാണ്‌ ആനുകൂല്യം ലഭിക്കുന്നത്‌. 

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 

സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികൾക്കാണ്‌ ബത്ത ലഭിക്കുന്നത്. ഇതിനായി 63.68 ലക്ഷം രൂപ അനുവദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കര്‍ശന നിലപാട് വേണമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ഡല്‍ഹി: ഗുരുതരമായ ആരോപണങ്ങളില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇതുവരെ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി എഐസിസി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കര്‍ശന നിലപാട് വേണമെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും നിലപാട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം കാര്യങ്ങളിൽ വ്യക്തത വരുത്താതെ തുടര്‍പരിഗണനകളില്ലെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിരപരാധിത്തം തെളിയിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും എഐസിസി വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കാതെ പാര്‍ട്ടിയില്‍ ഇനി സ്ഥാനങ്ങള്‍ നല്‍കില്ലെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്

പാലിയേക്കരയിൽ ടോൾ പിരിവ് നീട്ടിയ വിധി തുടരും

കൊച്ചി: ദേശീയപാത അതോറിറ്റിക്ക് വീണ്ടും തിരിച്ചടി.  ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ പാലിയേക്കരയിൽ ടോൾ പിരിവ് നീളും.

പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആയിട്ടില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തി.

റോഡ് നിർമാണം മന്ദഗതിയിലാണെന്നും സർവീസ് റോഡുകൾ പൂർണമായും നവീകരിച്ചിട്ടില്ലെന്നും മോണിറ്ററിങ് കമ്മിറ്റി റിപ്പോർട്ട് നൽകി.  ടോൾ തടഞ്ഞ നടപടി സെപ്റ്റംബർ 9 വരെ തുടരും.

ഗതാഗതക്കുരുക്ക് പൂർണ്ണമായി നീങ്ങുന്നസാഹചര്യത്തിൽ നിലവിലെ ഉത്തരവ് മാറ്റാൻ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.

തുടർന്നാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്. 

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്  രാഹുൽ  മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ  ഗൂഢാലോചനയാണെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.  കോൺഗ്രസ് നേതൃത്വത്തെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം ആരോപണങ്ങൾക്ക് പിന്നിൽ എന്ത് തന്നെയാണെങ്കിലും   രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് നേതാക്കൾ പറയുന്നത്.  ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെര‍ഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ കോൺഗ്രസ് നേതൃത്വം എത്തിയത്.

രാഹുൽ മുൻ എംപിയുടെ മകൾക്ക്  അശ്ലീല മെസേജ് അയച്ചെന്ന് വി ടി ബൽറാം വിഭാഗം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് ജില്ലയിൽ ഗ്രൂപ്പ് തിരിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ തർക്കം രൂക്ഷമാകുന്നു.

മുൻ എംപിയുടെ മകൾക്ക് രാഹുൽ അശ്ലീല മെസേജ് അയച്ചെന്ന് ബൽറാം വിഭാഗം പറയുന്നു.  ‘തിരിച്ച് പിടിക്കും തൃത്താല’ എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് തർക്കം. 

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും വിമർശനമുയർന്നു. കെഎസ്‌യു ആലത്തൂർ മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ ഷാഫി പറമ്പിലിനെതിരെയും വിമർശനമുയർന്നു.

ഓണക്കാലത്ത് കേരളത്തിന് സൗജന്യ അരി ലഭിക്കും; ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിന് പ്രത്യേക അരി ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍.

കേരളത്തിന് ആവശ്യമെങ്കില്‍ ആറുമാസത്തെ അഡ്വാന്‍സ് അരി നല്‍കാമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. 

കേരളത്തിലെ 42 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക. 53 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് 8.30 രൂപ നിരക്കിലും കേന്ദ്രസര്‍ക്കാര്‍ അരി വിതരണം ചെയ്യും. അരി കിട്ടുന്നില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ശരിയല്ലെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

ഒരുമണി അരി പോലും അധികം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനാണ് ജോര്‍ജ് കുര്യന്റെ മറുപടി.

റേഷന്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന് അധിക അരി നല്‍കാനുള്ള തീരുമാനം ജോര്‍ജ് കുര്യന്‍ അറിയിച്ചത്.