ഡൽഹിയിൽ കനത്ത മഴയും വെള്ളക്കെട്ടും; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, വ്യോമഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അമിത് ഷായുടെ വിമാനം വഴി തിരിച്ചു വിട്ടു

0

ന്യൂഡൽഹി: ഡൽഹിയിൽ അടുത്ത മൂന്ന് മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവുമുണ്ടായി. ഡൽഹിയിലും എൻസിആറിലും മിതമായതോ കനത്തതോ ആയ മഴയ്ക്ക് തയ്യാറെടുക്കാൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

മഴ ശക്തമായത് വ്യോമഗതാഗതത്തെയും ബാധിച്ചു. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം വഴി തിരിച്ചു വിട്ടു. ജമ്മുകശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഇന്ന് അമിത് ഷാ സന്ദർശനം നടത്തിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ഡൽഹി, ഗുരുഗ്രാം ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയതോടെ ഡൽഹി സർക്കാർ നദീതീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here