കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ; ഹൃദയസ്പർശിയായ ദൃശ്യങ്ങളെന്ന് കാഴ്ചക്കാർ; വീഡിയോ സൈബറിടത്ത് വൈറൽ

0

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഓട്ടോ ഡ്രൈവർമാരെക്കുറിച്ചുള്ള നിരവധി വീഡിയോകൾ സൈബറിടത്ത് ശ്രദ്ധ നേടാറുണ്ട്. ഓട്ടോ ചാർജ് ആയി ഈടാക്കുന്ന തുകയെക്കുറിച്ചും, ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും, ചിലരുടെ നന്മ നിറഞ്ഞ പ്രവർത്തികളെപ്പറ്റിയും അങ്ങനെ നിരവധി ആളുകൾ ബെംഗളൂരു നാഗത്തിലെ ഓട്ടോ ടാക്സി ജീവനക്കാരെക്കുറിച്ച് തങ്ങൾക്കുണ്ടായ അനുഭവങ്ങൾ സൈബറിടത്ത് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് തന്റെ കുഞ്ഞിനെ മാറോട് ചേർത്തു ജോലി ചെയ്യുന്ന ഓട്ടോറിക്ഷാ തൊഴിലാളിയുടെ ദൃശ്യങ്ങളാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ വൈറലാണ്. ‘അയാൾ പണം സമ്പാദിക്കാൻ വേണ്ടി വാഹനമോടിക്കുന്നു, എന്നാൽ ആർക്കുവേണ്ടിയാണോ ജീവിക്കുന്നത് അതിനെ വഹിച്ചിരുന്നു’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി വൈകാരികമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. മാതാപിതാക്കൾ പലപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങളെ പരിപോഷിപ്പിക്കുന്നതിനിടയിലാണെന്ന് ഈ വീഡിയോയിലൂടെ ഓർമ്മിപ്പിക്കുകയാണ്. വെല്ലുവിളികൾ നിറഞ്ഞ ഈ ലോകത്ത്, പിതാവിന്റെ ലളിതവും എന്നാൽ ഹൃദയസ്പർശിയുമായ ഇത്തരം പ്രവൃത്തികൾ പലരെയും സ്വാധിനിച്ചുവെന്നും ചിലർ അഭിപ്രായപ്പെട്ടു. മനസ്സലിയിക്കുന്ന കാഴ്ചയെന്നാണ് മറ്റ് ചിലർ കുറിച്ചത്.

@rithuuuuuu._ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതുവരെ ഏഴ് ലക്ഷത്തി മുപ്പതിനായിരം (730k) ആളുകൾ കണ്ടു കഴിഞ്ഞു. 77,000 ത്തിലധികം ആളുകൾ വീഡിയോയ്ക്ക് ലൈക്കും ചെയ്തിട്ടുണ്ട്. ഓട്ടോ ഡ്രൈവർക്ക് തന്റെ കുടുംബത്തോടുള്ള സ്നേഹത്തെയും സമർപ്പണത്തെയും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി ആളുകൾ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് ഒരു മനുഷ്യൻ അയാളുടെ കുടുംബത്തെ ചേർത്തുപിടിക്കുന്നതെന്നാണ് വീഡിയോ കാണിക്കുന്നതെന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അഭിപ്രായമറിയിച്ചത്. വീഡിയോ നിരവധി പേർ റീപോസ്റ്റ് ചെയ്തിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here