രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോൾ;  ഷൈൻ ടോം ചാക്കോ

0

ദില്ലിയിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണയുമായി നടൻ ഷൈൻ ടോം ചാക്കോ.

സർക്കാരിനെക്കൊണ്ട് പറ്റാത്ത കാര്യങ്ങളാകാം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത് എന്നാണ് നീറ്റ് പരീക്ഷയെക്കുറിച്ച് ഷൈൻ പറഞ്ഞത്.

ഭരണത്തിൽ എതിർപ്പുളളവരാണ് എതിർ ശബ്ദമുയർത്തുന്നത്. അവരെ അടിച്ചമർത്തുന്നത് ജനാധിപത്യമല്ലെന്നും രാജ്യദ്രോഹികളാകുന്നത് ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോഴാണെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

ദില്ലിയിൽ എന്നല്ല ലോകത്ത് എവിടെയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർക്കൊപ്പമാണ് താൻ എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

താരങ്ങൾ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും അത് പറയാനുളള സ്വാതന്ത്ര്യമാണ് 1947-ൽ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here