മൂന്നുവർഷമായി നികുതി കുടിശിക; പാലക്കാട്ടെ സിപിഎം ഓഫീസുകൾക്ക് ജപ്തി നോട്ടീസ്

0


പാലക്കാട് ജില്ലയിലെ കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്ക് ജപ്തി നോട്ടീസ് നൽകി. മൂന്ന് വർഷത്തിലേറെയായി കെട്ടിട നികുതി അടച്ചിട്ടില്ലെന്നതിനെ തുടർന്നാണ് നടപടി.

ഷൊർണൂർ നഗരസഭയുടെ റവന്യൂ റിക്കവറി വിഭാഗമാണ് നോട്ടീസ് നൽകിയത്. കുളപ്പുള്ളിയിലെ സിപിഎം ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് 75,000 രൂപയും ഷൊർണൂരിലെ ഓഫീസ് കെട്ടിടത്തിന് 25,000 രൂപയും നികുതി കുടിശികയുണ്ടെന്നാണ് വിവരം.

നഗരസഭയുടെ ഭരണം വർഷങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തിലാണുള്ളത്. കഴിഞ്ഞ വർഷം നികുതി പിരിവിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയ നഗരസഭയ്ക്ക് നൂറ് ശതമാനം നേട്ടത്തിലെത്താൻ തടസമായത് പാർട്ടി ഓഫീസുകളുടെ കുടിശികയാണെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം, പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നികുതി കുടിശിക പൂർണമായി അടച്ചുതീർക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു.

English Summary:
CPM local committee offices in Kulappully and Shoranur have been issued confiscation notices for failing to pay building taxes for over three years. The outstanding dues amount to ₹75,000 and ₹25,000 respectively. CPM leaders said the arrears will be cleared once party funds become available.

LEAVE A REPLY

Please enter your comment!
Please enter your name here