Home India വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്‌നർ ട്രക്ക് ഇടിച്ചുകയറി; 13 പേർ മരിച്ചു, ഇരുപതിലേറെ പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്‌നർ ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. ഇരുപതിലേറെപ്പേർക്ക് പരിക്കേറ്റു. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.വിവാഹസംഘം സഞ്ചരിച്ച ട്രാവലറിൽ നാൽപ്പതിലധികം ആളുകളുണ്ടായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. അതിവേഗത്തിൽ എത്തിയ കണ്ടെയ്‌നർ ട്രക്ക് ട്രാവലറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും മറിഞ്ഞതോടെ നിരവധി പേർ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങി.തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ കാസയിലെ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
English Summary
At least 13 people were killed and over 20 injured after a container truck crashed into a traveller carrying a wedding party in Maharashtra’s Palghar district. The accident occurred on the Mumbai-Ahmedabad National Highway early Monday morning. Police said more than 40 people were travelling in the vehicle. The impact caused both vehicles to overturn, trapping several passengers inside. Rescue operations were carried out by locals and police personnel. Overspeeding and negligent driving are suspected to be the primary causes of the accident.