ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കടുത്ത ചെലവ് നിയന്ത്രണ നിർദേശം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നതുമാണ് പുതിയ ആശങ്കയ്ക്ക് കാരണം.
പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനും ധനകാര്യ സേവന വകുപ്പ് നിർദേശം നൽകി. വിദേശ-ആഭ്യന്തര യാത്രകൾ പരിമിതപ്പെടുത്തുക, ഇന്ധന ഉപഭോഗം കുറയ്ക്കുന്ന നടപടികൾ ശക്തമാക്കുക, ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
State Bank of India, Life Insurance Corporation of India, അടക്കമുള്ള സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച നിർദേശങ്ങൾ കൈമാറിയതായാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിയായ അടുത്തിടെ ഇന്ധന ഉപയോഗം നിയന്ത്രിക്കണമെന്നും അനാവശ്യ വിദേശ യാത്രകളും സ്വർണ വാങ്ങലുകളും ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കിയത്.
പ്രധാന നിർദേശങ്ങൾ:
• നേരിട്ടുള്ള സാന്നിധ്യം അനിവാര്യമല്ലാത്ത യോഗങ്ങളും ചർച്ചകളും ഓൺലൈനാക്കുക
• പൊതുമേഖല സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വിദേശ യാത്രകൾ പരിമിതപ്പെടുത്തുക
• വിദേശ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ പരമാവധി വെർച്വൽ മോഡിലേക്ക് മാറ്റുക
• പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുക
അതേസമയം, ഉയരുന്ന ക്രൂഡോയിൽ വിലയും ഡോളറിന്റെ ആവശ്യകതയും ഇന്ത്യൻ രൂപയ്ക്ക് മേൽ സമ്മർദ്ദം വർധിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. ഏഴ് ദിവസത്തിനിടെ രൂപയുടെ മൂല്യത്തിൽ രണ്ട് ശതമാനം ഇടിവുണ്ടായതായും സാമ്പത്തിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
English Summary:
The Central Government has issued strict cost-cutting directives to public sector institutions amid growing fuel concerns linked to the West Asia conflict and rising crude oil prices. Public sector banks, insurance companies, and financial institutions have been asked to reduce fuel consumption, limit travel, shift meetings online, and gradually adopt electric vehicles. Rising crude oil prices and increased dollar demand are also putting pressure on the Indian rupee.

