‘രാഹുല്‍ ഗാന്ധിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഇല്ല’; വിമർശനവുമായി എ വിജയരാഘവന്‍

0


കൊല്ലം: എ വിജയരാഘവൻ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടുത്ത ഭാഷയിൽ വിമർശിച്ചു. രാഹുല്‍ ഗാന്ധിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഇല്ലെന്നും, കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ലെന്നും അദ്ദേഹം ആരോപിച്ചു.


ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി ഇരിക്കുന്നത് ഇടതുപക്ഷ പിന്തുണയുള്ള ഇൻഡ്യ സഖ്യത്തിന്റെ സഹായത്താലാണെന്നും, അതിനെ മറന്നാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.


യുഡിഎഫ് ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും, ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമല്ലെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ബിജെപിയും കോൺഗ്രസും കേരളത്തിന്റെ വളർച്ചയെ തടയാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

CPI(M) leader A. Vijayaraghavan criticized Rahul Gandhi and the Congress, stating that Gandhi lacks a clear political stance. He alleged that Congress promises are misleading and not meant to be implemented. He also claimed that both Congress and BJP are working against Kerala’s development.

LEAVE A REPLY

Please enter your comment!
Please enter your name here