തെന്മല ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ റെയിൽവേ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. വിരുദുനഗർ സ്വദേശിയായ തവമണി (34)യാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ തെന്മലയിലെ പരപ്പാർ ഡാം റിസർവോയറിന് സമീപമുള്ള കളക്കുന്നിലാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാര സംഘത്തോടൊപ്പം എത്തിയ തവമണി, കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ മറ്റൊരാളുമായി വെള്ളത്തിലിറങ്ങുകയായിരുന്നു.
‘നൂറടിയിലധികം ആഴമുള്ള ഭാഗമാണ്, ഇറങ്ങരുത്’ എന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇരുവരും വെള്ളത്തിലിറങ്ങിയത്. പിന്നാലെ സുരക്ഷാ സംഘം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തവമണിയെ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി.
മൃതദേഹം തെന്മല സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ സുരക്ഷാ നിർദേശങ്ങൾ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്.
A 34-year-old railway officer from Virudhunagar, Tamil Nadu, drowned after entering the reservoir at Thenmala Dam in Kerala despite safety warnings. He was part of a tourist group and ignored instructions not to enter the deep waters. Rescue teams managed to save another person, but the victim could not be rescued. Authorities confirmed that negligence of safety guidelines led to the tragedy.

