ന്യൂഡൽഹി: പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള ചട്ടങ്ങളിൽ ഏപ്രിൽ 1 മുതൽ പ്രധാന മാറ്റങ്ങൾ വരുന്നു. നിലവിൽ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് അപേക്ഷിക്കാനാകുന്ന സംവിധാനത്തിൽ ഇനി കൂടുതൽ രേഖകൾ നിർബന്ധമാക്കും.
പുതിയ ചട്ടപ്രകാരം, ജനനത്തീയതി തെളിയിക്കാൻ അപേക്ഷകർ ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒരു രേഖ കൂടി സമർപ്പിക്കണം. മാർച്ച് 31 വരെ മാത്രമാണ് ആധാർ മാത്രം ഉപയോഗിച്ച് അപേക്ഷിക്കാൻ സാധിക്കുക.
പാൻ അപേക്ഷാ ഫോമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ആവശ്യമായതിനാൽ പുതുക്കിയ ആദായനികുതി ചട്ടങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് പുതിയ ഫോം.
ഇതിനൊപ്പം, പാൻ ആവശ്യമായ ഇടപാടുകളുടെ പരിധിയിലും ഇളവ് വരുത്തി. ബാങ്ക് ഇടപാടുകൾ, സ്വത്ത് വാങ്ങൽ, വാഹന വാങ്ങൽ, ഹോട്ടൽ പേയ്മെന്റുകൾ എന്നിവയിൽ ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ചെറിയ ഇടപാടുകൾ എളുപ്പമാക്കുകയും ഉയർന്ന മൂല്യമുള്ള ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യം.
From April 1, 2026, new rules for PAN card applications will come into effect in India. Applicants will no longer be able to apply using Aadhaar alone; additional documents to verify date of birth will be mandatory.
The government has also revised PAN-related transaction limits, increasing thresholds for cash deposits, property deals, vehicle purchases, and hotel payments. These changes aim to improve transparency while making smaller transactions easier.

