കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചു. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരായ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് താത്കാലികമായി നിലച്ചു നിര്‍ത്തിയത്. ഇതോടെ നടേശനും തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവരും ഡയറക്ടർ ബോർഡ് പദവികളിൽ തുടരും.
മാർച്ച് 16ന് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. കമ്പനി നിയമലംഘനം ചൂണ്ടിക്കാട്ടി നേരത്തെ സിംഗിൾ ബെഞ്ച് ഇവരെ അയോഗ്യരാക്കിയിരുന്നു.
അപ്പീലിൽ, സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരിധി ലംഘിച്ചതാണെന്നും, ഇത്തരത്തിലുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് National Company Law Tribunal ആണെന്നും വാദിച്ചു. വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ടെന്നും, തുടർച്ചയായി മൂന്ന് വർഷം സമർപ്പിക്കാത്ത പക്ഷമാണ് അയോഗ്യത ബാധകമാകുന്നതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ആശ്വാസമായി ഉത്തരവ് സ്റ്റേ ചെയ്തത്.
The Kerala High Court has stayed the single bench order disqualifying SNDP Yogam office bearers, including Vellappally Natesan. With the division bench’s interim relief, the leaders can continue in their director board positions. The court considered arguments that such disputes fall under the jurisdiction of the National Company Law Tribunal and not civil courts.

