മെസി–ലമീൻ യമാൽ പോരാട്ടം നടക്കില്ല; അർജന്റീന–സ്പെയിൻ ഫൈനലിസിമ മത്സരം റദ്ദാക്കി

0

ന്യോൻ:ലോക ഫുട്ബോൾ ആരാധകർ കാത്തിരുന്ന അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനലിസിമ മത്സരം റദ്ദാക്കി. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ മോശമായതിനെ തുടർന്ന് മത്സരമൊഴിവാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്പെയിനും തമ്മിലുള്ള മത്സരം ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഈ മാസം 27ന് നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇറാൻ–ഇസ്രയേൽ–അമേരിക്ക സംഘർഷം ശക്തമായ സാഹചര്യത്തിൽ സുരക്ഷാ ആശങ്ക ഉയർന്നതോടെയാണ് മത്സരം റദ്ദാക്കിയത്.
മത്സരം ഖത്തറിൽ നിന്ന് മാറ്റി മറ്റൊരു രാജ്യത്ത് നടത്താനുള്ള സാധ്യതയും യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്ബോൾ സംഘടനയായ കോൺമെബോളും പരിശോധിച്ചിരുന്നു. എന്നാൽ ഇരുപക്ഷത്തിനും അംഗീകരിക്കാവുന്ന വേദി കണ്ടെത്താൻ സാധിക്കാത്തതോടെ മത്സരം പൂർണമായും ഒഴിവാക്കുകയായിരുന്നു.


മിഡിൽ ഈസ്റ്റിലെ സുരക്ഷാ പ്രശ്നങ്ങൾ മൂലം ഖത്തർ ഫുട്ബോൾ അസോസിയേഷൻ രാജ്യത്ത് നടക്കുന്ന മത്സരങ്ങൾ നേരത്തെ തന്നെ നിർത്തിവച്ചിരുന്നു. ഇതോടെ ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന ലയണൽ മെസിയും യുവതാരം ലമീൻ യമാലും തമ്മിലുള്ള നേർക്കുനേർ പോരാട്ടവും നടക്കാതെ പോയി.

The Finalissima match between Argentina and Spain has been cancelled due to rising security concerns in the Middle East. The game was scheduled to be held on March 27 at Lusail Stadium in Qatar. However, tensions involving Iran, Israel, and the United States led to safety concerns. UEFA and CONMEBOL considered shifting the venue outside Qatar, but no suitable alternative could be finalized, leading to the cancellation. Fans were especially looking forward to a clash between Lionel Messi and young star Lamine Yamal.

LEAVE A REPLY

Please enter your comment!
Please enter your name here