ഇന്ത്യൻ റെയിൽവേയിൽ വലിയ തൊഴിൽ അവസരം. രാജ്യത്താകമാനം 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) ഒഴിവുകൾ നികത്തുന്നതിനായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) നടപടി ആരംഭിച്ചു.
ഇതിനായുള്ള ഹ്രസ്വ വിജ്ഞാപനം ആർആർബി പുറത്തിറക്കി. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ്. ഓൺലൈൻ അപേക്ഷകൾ 2026 മെയ് 15 മുതൽ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 14 രാത്രി 11.59 വരെയാണ്.
2026 ജൂലൈ 1-നു നിലവിൽ 18 മുതൽ 30 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ അവരുടെ ആധാർ വിവരങ്ങൾ പുതുക്കണമെന്ന് ആർആർബി നിർദേശിച്ചിട്ടുണ്ട്. പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പേര്, ജനനത്തീയതി എന്നിവ ആധാറുമായി കൃത്യമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കണം. കൂടാതെ ഏറ്റവും പുതിയ ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും (വിരലടയാളം, ഐറിസ്) ആധാറിൽ അപ്‌ഡേറ്റ് ചെയ്തിരിക്കണം.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മാട്രിക്സ് പ്രകാരം ലെവൽ-2 ശമ്പള സ്കെയിലാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയ്ക്ക് ലഭിക്കുക. ഇതോടൊപ്പം വിവിധ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട യോഗ്യത, പരീക്ഷാ രീതി, അപേക്ഷാ ഫീസ്, തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ പൂർണ്ണ വിജ്ഞാപനത്തിൽ വ്യക്തമാക്കുമെന്ന് ആർആർബി അറിയിച്ചു. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 21 ആർആർബി ഔദ്യോഗിക വെബ്സൈറ്റുകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
The Railway Recruitment Board (RRB) has announced 11,127 vacancies for the post of Assistant Loco Pilot (ALP) in Indian Railways. Online applications will begin on May 15, 2026, and the last date to apply is June 14, 2026. Candidates aged between 18 and 30 years as of July 1, 2026, are eligible to apply. The recruitment will follow the Level-2 pay scale under the 7th Central Pay Commission along with allowances. Detailed notification regarding eligibility, exam pattern, and selection process will be released soon on official RRB websites.

