വേദിയിലേക്ക് നടക്കുമ്പോൾ ചിരിച്ചു; തിരികെ വന്ന് കെഎൽ രാഹുലിനെ കെട്ടിപ്പിടിച്ച് സഞ്ജു – വീഡിയോ വൈറൽ

0

ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ആദരിക്കുന്ന ചടങ്ങിനിടെ മലയാളി താരം സഞ്ജു സാംസണും കെഎൽ രാഹുലും തമ്മിലുള്ള സൗഹൃദ നിമിഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിസിസിഐയുടെ വാർഷിക പുരസ്കാര ചടങ്ങായ നമാൻ അവാർഡ്സിലാണ് ഈ രംഗം ഉണ്ടായത്.
ചടങ്ങിൽ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനൊപ്പം വനിതാ ഏകദിന ലോകകപ്പ് ജേതാക്കൾ, 2025 ചാംപ്യൻസ് ട്രോഫി നേടിയ പുരുഷ ടീം, അണ്ടർ-19 ലോകകപ്പ് ജേതാക്കൾ എന്നിവരെയും ആദരിച്ചു.


ടി20 ലോകകപ്പ് ജേതാക്കളെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ താരങ്ങൾ നിരയായി നടക്കുന്നതിനിടെ സദസിലിരുന്നവർ എഴുന്നേറ്റു നിന്നു കൈയടിച്ചു. ആ സമയത്ത് ചാംപ്യൻസ് ട്രോഫി ജേതാക്കളിൽ ഒരാളായ കെഎൽ രാഹുലും സദസിലുണ്ടായിരുന്നു.
സഞ്ജു വേദിയിലേക്ക് നടക്കുമ്പോൾ രാഹുൽ അദ്ദേഹത്തെ വിളിച്ച് ചിരിയോടെ എന്തോ പറയുന്നത് വീഡിയോയിൽ കാണാം. ആദ്യം അത് ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങിയ സഞ്ജു പിന്നീട് തിരിഞ്ഞുനോക്കിയാണ് രാഹുലിനെ കാണുന്നത്. തുടർന്ന് വരിയിൽ നിന്ന് പിന്നോട്ട് തിരിഞ്ഞ് രാഹുലിനരികിലേക്ക് എത്തിയ സഞ്ജു അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു.
ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.


അതേസമയം, ടി20 ലോകകപ്പിൽ സഞ്ജു സാംസൺ നടത്തിയ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടി അദ്ദേഹം ടൂർണമെന്റിന്റെ താരമായി മാറി. വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസും സെമിഫൈനലിലും ഫൈനലിലും 89 റൺസ് വീതവും നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

A heartwarming moment between Sanju Samson and KL Rahul during the BCCI Naman Awards ceremony has gone viral on social media. While the T20 World Cup-winning Indian team was being called to the stage, Sanju noticed KL Rahul in the audience. After initially walking ahead, he turned back, approached Rahul, and hugged him warmly. The clip quickly gained attention among fans. Sanju was also the Player of the Tournament in the T20 World Cup, scoring 321 runs in five matches.

LEAVE A REPLY

Please enter your comment!
Please enter your name here