ഡൽഹി: രാജ്യത്ത് ആദ്യമായി ഔദ്യോഗിക ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ അന്തരിച്ചതായി റിപ്പോർട്ട്. 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണയുടെ വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻ നിലനിർത്താനുള്ള സൗകര്യങ്ങൾ കഴിഞ്ഞ ദിവസം അധികൃതർ നീക്കം ചെയ്തിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ഒരാൾക്ക് ദയാവധത്തിന് അനുമതി നൽകുന്നത്. അന്തസ്സോടെ മരിക്കാനുള്ള അവകാശം ഓരോ പൗരനും ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് നൽകിയത്.
ആശുപത്രി അധികൃതർ ഘട്ടം ഘട്ടമായി ചികിത്സാ സഹായങ്ങളും മരുന്നുകളും പിൻവലിച്ചിരുന്നു. ഓക്‌സിജനും ഭക്ഷണവും ക്രമമായി നിർത്തി സ്വാഭാവിക അന്ത്യം ഉറപ്പാക്കുകയായിരുന്നു.
2013-ൽ പഞ്ചാബ് സർവകലാശാലയിൽ പഠിക്കവെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഹരീഷ് റാണ ശയ്യാവലംബിയായത്. അതിനുശേഷം ദീർഘകാലമായി യന്ത്രസഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.