‘മരിച്ചാലും കോൺഗ്രസ് വിടില്ല’ പറഞ്ഞ ബാബു ദിവാകരൻ എൻഡിഎ സ്ഥാനാർഥി; കുന്നത്തുനാട്ടിൽ മത്സരിക്കും

0

കൊച്ചി: “മരിച്ചാലും കോൺഗ്രസ് വിടില്ല” എന്ന് പറഞ്ഞതിന് പിന്നാലെ തന്നെ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയായ ബാബു ദിവാകരൻ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർഥിയായി മത്സരിക്കും.

കുന്നത്തുനാട്ടിലെ പട്ടിമറ്റം നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേദിയിലാണ് പ്രഖ്യാപനം നടന്നത്. എൻഡിഎയുടെ ഭാഗമായ ട്വന്റി20 കിഴക്കമ്പലം പാർട്ടിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് ബാബു ദിവാകരന്റെ സർപ്രൈസ് എൻട്രി ഉണ്ടായത്.

മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്  സജീവമായിരുന്ന ബാബു ദിവാകരൻ പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്ന് നടത്തിയ പ്രസംഗത്തിൽ “മരിച്ചാലും മറ്റ് പാർട്ടിയിലേക്ക് പോകില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ അതിന്റെ അടുത്ത ദിവസം തന്നെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടത് രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായി.

എൻഡിഎ നേതാവും ട്വന്റി-20 സംസ്ഥാന അധ്യക്ഷനുമായ സാബു എം. ജേക്കബ്ബ് ആണ് ബാബു ദിവാകരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 30 വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ചിട്ടും വ്യക്തിപരമായ നേട്ടങ്ങൾ തേടാത്ത നേതാവാണെന്നും കുന്നത്തുനാട്ടിൽ മത്സരിക്കാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണെന്നും സാബു ജേക്കബ് പറഞ്ഞു.

അതേസമയം, അടൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബാബു ദിവാകരൻ മുൻപ് പ്രതിഷേധം നടത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുകയും കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ തുറന്ന വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ബാബു ദിവാകരന്റെ എൻഡിഎ പ്രവേശനം കുന്നത്തുനാട് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Former Congress leader Babu Divakaran has been announced as the NDA candidate for the Kunnathunad constituency. The announcement came a day after he said he would never leave the Congress even if he died. He resigned from the Congress after not being considered for the Adoor seat and was introduced as an NDA candidate during the inauguration of the election committee office in Pattimattom.

LEAVE A REPLY

Please enter your comment!
Please enter your name here