തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ചു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അടുത്തിടെ നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ പ്രതിച്ഛായയ്ക്ക് കേടുവരുത്തുന്ന പരാമർശങ്ങൾ നടത്തിയതായി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും നഷ്ടപരിഹാരമായി 10 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു. ഈ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ എം.എ. ഷഹനാസ് ശക്തമായി പ്രതികരിച്ചു. ഇരുവരും തമ്മിൽ വ്യക്തിപരമായ ബന്ധമില്ലെന്നും തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അസത്യമാണെന്നും അവർ പറഞ്ഞു. പൊതുവേദിയിൽ സംവാദത്തിന് തയാറാണെന്നും ഷഹനാസ് വ്യക്തമാക്കി.

