തിരുവനന്തപുരം നാവായിക്കുളത്ത് നടന്ന പ്രത്യേക പരിശോധനയിൽ പിടിവീണു; ചരസും, എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0

കല്ലമ്പലം: തിരുവനന്തപുരം നാവായിക്കുളത്ത് ലഹരിമരുന്നുമായി യുവാവ് പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൈവേലിക്കോണം അശ്വതി വീട്ടിൽ ഹരിദേവ് (29) ആണ് അറസ്റ്റിലായത്. പ്രതിയെ ഇതിനുമുൻപും ലഹരി മരുന്നുമായി എക്സൈസ് പിടികൂടിയിട്ടുണ്ട്. പ്രതിയിൽ നിന്ന് 1.677 ഗ്രാം എം.ഡി.എം.എയും 45.023 ഗ്രാം ചരസും പിടിച്ചെടുത്തു.

വർക്കല എക്‌സൈസ് സർക്കിൾ ഓഫിസിലെ സർക്കിൾ ഇൻസ്‌പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം നാവായിക്കുളം പൈവേലിക്കോണം പ്രദേശങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിച്ചുവരുന്നതായി എക്‌സൈസ് അധികൃതർ പറഞ്ഞു. നിരോധിത ലഹരി ഉൽപന്നങ്ങൾ പ്രതിക്ക് ലഭിച്ച ഉറവിടം കണ്ടെത്തുമെന്നും പിന്നിലുള്ള ഇതര പ്രതികളെയും പിടികൂടുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ മറ്റൊരു സംഭവത്തിൽ കൊല്ലം കരുനാഗപ്പള്ളിയിൽ എംഡിഎംഎ വിഴുങ്ങിയ യുവാവ് പിടിയിൽ. പോലീസിനെ കണ്ടപാടെ എംഡിഎംഎ വിഴുങ്ങിയ ആളെയാണ് അറസ്റ്റ് ചെയ്തത്. കുലശേഖരപുരം ആദിനാട് വടക്ക് മദീന മൻസിലിൽ എ.സക്കീറിനെ(32) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ വിഴുങ്ങിയ എംഡിഎംഎ കണ്ടെടുത്തു. 11.260 ഗ്രാം എംഡിഎംഎ ആണ് ഇയാൾ വിഴുങ്ങിയതായി കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ എത്തിച്ച പ്രതിയെ പരിശോധന നടത്തിയ ശേഷം വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here