2025 സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്‌നഹോർക്കൈക്ക്

0

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്നഹോര്‍ക്കൈക്ക്. 1954ല്‍ തെക്ക് കിഴക്കന്‍ ഹംഗറിയിലെ ഗ്യൂലയില്‍ ജനിച്ച ലാസ്ലോ 1985ലാണ് ആദ്യ നൊബേല്‍ പുറത്തിറക്കിയത്.

അപ്പോക്കലിപ്റ്റിക് ഭീകരതയ്ക്കിടയിലും കലയുടെ ശക്തിയെ ഊട്ടിയുറപ്പിച്ച സാഹിത്യ പ്രവര്‍ത്തനത്തിനാണ് ലാസ്ലോക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് നോബേൽ സമ്മാനം ലഭിക്കുന്നതിനായി കഴിഞ്ഞ പത്തിലധികം വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്നും ഗൗരവമുള്ള സാഹിത്യത്തിനുള്ള അംഗീകമാരമായാണ് കാണുന്നതെന്നും നിരൂപകൻ എൻ ഇ സുധീര്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here