ഫീൽഡ് ഔട്ട് ആയപ്പോൾ പറഞ്ഞ നുണ, തനിക്ക് കാൻസർ രോഗമില്ല; ആറാട്ടണ്ണൻ

0

തനിക്ക് കാൻസർ രോഗമാണെന്ന് പറഞ്ഞത് നുണയാണെന്ന് ആറാട്ടണ്ണൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ സന്തോഷ് വർക്കി. കുറച്ച് നാളായി തനിക്ക് റീച്ചില്ലെന്നും അതിന് വേണ്ടി കള്ളം പറഞ്ഞതാണെന്നും എല്ലാവരും മാപ്പാക്കണമെന്നുമാണ് സന്തോഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ആറാട്ട് അണ്ണൻ എല്ലാവരോടും മാപ്പ് പറയുന്നു.കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഞാൻ field out ആയി, എന്നൊക്കെ ആളുകൾ എന്നോട് നിരന്തരം പറഞ്ഞപ്പോൾ, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളം ആണ് cancer രോഗം. അത് ഞാൻ ഒരിക്കലും പറയാൻ പാടിലാത്തത് ആയിരുന്നു.

Sorry to all my wellwishers. അറിയാതെ famous ആയ ഒരാൾ ആയിരുന്നു ഞാൻ. ഞാൻ fame enjoy ചെയ്തു. Fame നഷ്ട്പ്പോൾ എനിക്ക് പറ്റിയ ഒരു കൈ അബദ്ധം ആണ് ഇത്. എന്റെ enemies ഈ അവസരം മുതൽ എടുക്കുക് ആണ്.ഞാൻ സഹായിച്ച ആളുകൾ ഈ അവസരത്തിൽ എന്നെ പിന്നിൽ നിന്ന് എന്നെ കുത്തുക ആണ്.once more എല്ലാവരോടും sorry. From നിങ്ങളുടെ ആറാട്ട് അണ്ണൻ.സിനിമ റിവ്യൂ വീഡിയോകളിലൂടെയാണ് സന്തോഷ് വർക്കി പ്രശസ്തനായത്.

കഴിഞ്ഞ ദിവസം തനിക്ക് തനിക്ക് കാൻസർ ആണെന്ന് തുറന്നുപറഞ്ഞ് സന്തോഷ് വര്‍ക്കി രംഗത്ത് വന്നിരുന്നു, ഇതിന് പിന്നാലെ വീണ്ടും ഒരു ഡോക്ടറെ കണ്ടെന്നും തനിക്ക് കാന്‍സര്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞെന്നും സന്തോഷ് വര്‍ക്കി വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here