സമരം ചെയ്യുന്നത് നാമമാത്രമായ ആശമാരെന്ന് മന്ത്രി വീണാ ജോർജ്

0

തിരുവനന്തപുരം:   സമരം ചെയ്യുന്നത് നാമമാത്രമായ ആശമാരാണെന്ന്  മന്ത്രി വീണാ ജോർജ്.  ഭൂരിഭാഗം പേരും ഇപ്പോഴും  ജോലിയിൽ ഉണ്ട് .

കണക്കെടുത്താൽ 26125 ആശമാരിൽ 25800ലധികം പേരും ഫീൽഡിൽ പ്രവര്‍ത്തനത്തിലാണ്. 

ഇവരുമായി ഇനിയും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയും ഇല്ല. ആശമാരെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സമരത്തിന്റെ 27-ാം ദിനമായ ഇന്ന്  സെക്രട്ടേറിയറ്റിന് മുന്നിൽ മഹാസംഗമം നടത്താനാണ് തീരുമാനം.



LEAVE A REPLY

Please enter your comment!
Please enter your name here