ഹരിതനികുതിയിലൂടെ കേരളം നേടിയത് 100 കോടിയിലധികം രൂപ; കണക്കുകൾ പുറത്ത്

0

കണ്ണൂര്‍: ഹരിതനികുതിയിലൂടെ കേരളം നേടിയത് 100 കോടിയിലധികം രൂപയെന്ന് റിപ്പോർട്ട്. പഴയ വാഹന ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ ചുമത്തുന്ന നികുതി ആണ് ഇത്. 2016-17 മേയ് മുതല്‍ 2024-25 (നവംബര്‍ 30 വരെ) വരെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയുടെ കണക്ക് ആണ് ഇത്.

2021-22 മുതലാണ് നികുതി 10 കോടി കടന്നത്. 2021-22 -ല്‍ 11.01 കോടി ആയിരുന്നു സമാഹരിച്ച തുക. എന്നാല്‍ 2022-23 ല്‍ അത് 21.22 കോടിയായി ഉയരുകയായിരുന്നു. 2023-24 ല്‍ 22.40 കോടി പിരിച്ചു. 2024-25 ല്‍ (2024 നവംബര്‍ 30 വരെ) 16.32 കോടിയായിരുന്നു വരുമാനം.

എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.ഗോവിന്ദന്‍ നമ്പൂതിരിക്ക് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയില്‍ മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here