ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണം: നിര്‍ണായക തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി, ശാസ്ത്രീയ പരിശോധന

0

കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയിൽ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈൽ ഫോണ്‍ കണ്ടെത്തി. ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോണാണ് കണ്ടെത്തിയത്. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോണ്‍ പൊലീസ് കണ്ടെത്തിയത്. ഫോണ്‍ ലോക്ക് ആയ നിലയിലാണ്.

മൊബൈൽ ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും. ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.ഷൈനിയുടെ ഫോൺ കാണാതായത്തിൽ ദുരൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും.

ഷൈനിയുടെ ഫോൺ എവിടെ? നിർണായക തെളിവായ മൊബൈൽ കണ്ടെത്താനായില്ല, മാതാപിതാക്കളുടെ മൊഴിയിൽ തൃപ്തിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here