‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ

മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്തരത്തിലുള്ള പരിശോധന ഇഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഈ പരിശോധന ചിലർക്ക് മനസംതൃപ്തി നൽകിയെന്നും പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്ക് സന്തോഷമായി കാണുമെന്ന് പിണറായി വിജയൻ പറഞ്ഞു.

എന്തുകൊണ്ട് ഇഡി റെയ്ഡ് ചെയ്യുന്നില്ല. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. തങ്ങളുടെ പാർട്ടിക്കാരല്ലാത്തവരുടെ നേതാക്കൾക്കെതിരെ ഇഡിയുടെ കടന്നുകയറ്റം നടക്കട്ടെയെന്നാണ് കോൺഗ്രസ് കരുതുന്നത്. ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഒരു തുടക്കം മാത്രമായി മാത്രമേ ഇത് കാണുന്നുള്ളൂ. ഇത്തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് കരുതേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.

വന്ന ടീം നിർദേശം അനുസരിച്ച് വരുന്നതാണ്, അധികൃതർ പറയുന്നത് അനുസരിക്കാൻ അവർ ബാധ്യസ്ഥരാണെന്ന് പിണറായി വിജയൻ പറഞ്ഞു. പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. പാർട്ടി ശത്രുക്കൾ കൊത്തിവലിക്കാൻ തയാറായിട്ടുള്ള ഘട്ടത്തിൽ പാർട്ടി പിന്തുണ നൽകി. ആ പിന്തുണക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്നും എല്ലാവർക്കും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

ED ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു

തിരുവനന്തപുരത്ത് പിണറായിയുടെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയായി. ED ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ. കാറിന്റെ ചില്ലുകൾ തകർത്തു.ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ പൂർണമായി തകർത്തു. ഇ ഡി സംഘത്തിൻ്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഐഎം പ്രവർത്തകർ ഇ ഡിയുടെ വാഹനങ്ങൾ വളഞ്ഞു. പാർട്ടി പ്രവർത്തകർ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടർന്ന് പൊലീസ് ലാത്തിവീശി.

നേരത്തെ പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു.

പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു.

പാണ്ഡല്യമുക്കിലെ പിണറായിയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചു. കണ്ണൂരിൽ ഉദ്യോഗസ്ഥർക്ക് പ്രവർത്തകരുടെ പ്രതിഷേധം മൂലം മടങ്ങാൻ കഴിയുന്നില്ലായിരുന്നു. ജില്ലയിലെ നേതാക്കളോട് ഉദ്യോഗസ്ഥർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

ഇഡി ഉദ്യോഗസ്ഥരെ പുറത്തേക്ക് വിടില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. പ്രവർത്തകരോട് പിന്തിരിഞ്ഞു പോകാൻ എം വി ജയരാജൻ ആവശ്യപ്പെട്ടു. വീടിന് മുന്നിൽ വൻ പ്രതിഷേധമായിരുന്നു സിപിഐഎം പ്രവർത്തകർ നടത്തിയിരുന്നത്. ഇഡി റെയ്ഡിനെതിരെ കണ്ണൂരിലെ വീടിന് മുന്നിലാണ് പ്രതിഷേധം ആദ്യം ആരംഭിച്ചത്. പിന്നീട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തുകയായിരുന്നു.

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ്; പ്രതിഷേധവുമായി സിപിഐഎം

കണ്ണൂര്‍: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍  പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന ഇ ഡി പരിശോധനയില്‍ വ്യാപക പ്രതിഷേധവുമായി സിപിഐഎം.

കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രാവിലെ ആറുമണിയോടെയാണ് പരിശോധനയ്ക്ക് എത്തിയത്.

വീട്ടില്‍ ആരുമില്ലാത്തതിനാല്‍ പരിശോധന വൈകി. ഏഴുമണിക്ക് മുന്‍പായി പരിശോധന ആരംഭിച്ചു. വീട്ടിനകത്ത് കെയര്‍ ടേക്കറും പിണറായി ലോക്കല്‍ സെക്രട്ടറിയുമാണ് ഉണ്ടായിരുന്നത്. ഇവരാണ് വീട് തുറന്ന് നല്‍കിയത്. വിവരം പുറത്തുവന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് തമ്പടിച്ചു.

ലോക്കല്‍ പൊലീസും സ്ഥലത്തെത്തി. ഇ ഡി റെയ്ഡ് പ്രതികാര രാഷ്ട്രീയ വേട്ടയാടലാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം കെ മുരളി പറഞ്ഞു. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം കെ മുരളി പറഞ്ഞു. 

അതേസമയം റെയ്ഡിന് പിന്നാലെ ഏതുതരത്തിലാണ് പ്രതിഷേധം വേണ്ടതെന്ന് തീരുമാനിക്കാന്‍ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ  ഓണ്‍ലൈനായാണ് യോഗം ചേരുക. തിരുവനന്തപുരത്തുളള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എകെജി സെന്ററിലെത്തും. മറ്റ് പ്രധാന നേതാക്കളോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പിണറായിയില്‍ പ്രകടനം നടത്താനാണ് തീരുമാനം.

സിഎംആർഎൽ മാസപ്പടി കേസ്; പിണറായി വിജയൻ്റേയും മകൾ വീണയുടേയും മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ വിജയൻ്റെയും മൊഴി ഇഡി രേഖപ്പെടുത്തി.തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുത്തത്.

പുലർച്ച 5 45ഓടേയാണ് പിണറായിയുടെ വീട്ടിൽ ഉദ്യോഗസ്ഥരെത്തിയത്.പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെ വീട്ടിലും മുഹമ്മദ് റിയാസിന്റെ വീട്ടിലും അടക്കം പത്ത് ഇടങ്ങളിലാണ് കേരളത്തിൽ റെയ്ഡ് നടക്കുന്നത്. ബെംഗളൂരിലും രണ്ടിടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്.

അതേസമയം, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്തയേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. സിഎംആർഎൽ ഡയറ്കടർ ബോർഡ് അംഗമാണ് ശരൺ എസ് കർത്ത.

‘രണ്ടുലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് പേർ’; വിദ്യാഭ്യാസ മന്ത്രിക്ക് ട്രോള്‍ മഴ

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീന് ട്രോൾ മഴ.

‘രണ്ടുലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടുപേർ’ ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് മന്ത്രി പറഞ്ഞതാണ് ട്രോളായത്. രണ്ടു ലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടു പേർ എന്ന് വായിക്കേണ്ട സ്ഥലത്താണ് മന്ത്രിക്ക് നാക്കുപിഴ പറ്റിയത്.ഇത്രവലിയ അക്കം വായിക്കുമ്പോള്‍ ആര്‍ക്കും പറ്റാവുന്ന പിഴവാണെങ്കിലും ഈ ഭാഗം മാത്രം കട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് ട്രോളന്മാര്‍.

അതേസമയം, മുന്‍ മന്ത്രിയും ഇപ്പോഴത്തെ സ്പീക്കറുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും തുടങ്ങി നിരവധി പേർ ഇത്തരത്തിൽ നാക്കുപിഴയില്‍ കുരുങ്ങി എയറിലായവര്‍ ഏറെയാണ്.

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി  കെ യു ജനീഷ് കുമാർ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ.സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ജനീഷ് കുമാർ പിന്തുണയുമായി രംഗത്തുവന്നത്.

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്നാണ് കെ യു ജനീഷ് കുമാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ്.

മാസപ്പടി കേസിലാണ് പിണറായി വിജയൻ്റെ വീടുകളിലടക്കം പത്തിടങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

അതേസമയം, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

CMRL കേസിൽ പിണറായി വിജയന്റെ വീട്ടിൽ അടക്കം പത്തിടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി:സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പത്തിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തുന്നത്.

കേസിൽ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

വീട്ടിലും സിഎംആർഎൽ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന്  റിപ്പോർട്ട്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ  അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന് മലയാളത്തിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ക്ഷേത്രത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണവും വജ്രവും ഉള്‍പ്പടെയുള്ളവ ഇടയ്ക്കിടെ കാണാതാകുന്നതായി പൊലീസ് കണ്ടെത്തിയെന്നാണ് അവർ പുറത്ത് വിട്ട വാർത്തയിൽ പറയുന്നത്.  ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

ഈ വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി റിപ്പോർട്ട് നല്‍കിയെന്നും ഇന്‍റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഞെട്ടിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

കുറച്ച് നാളുകളായി  ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ  കാണാനില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആറുമാസം മുന്‍പ് അറ്റകുറ്റപ്പണിക്കായ കൊണ്ടുപോയി എന്നാണ് രേഖ.

വിശ്വാസികള്‍ സംഭാവന നല്‍കിയ 78 ഗ്രാമോളം സ്വര്‍ണത്തിലും കുറവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ കണക്കെടുപ്പ് തുടങ്ങി; ‘ഇന്ദിരാ ഗാരന്റി’ക്ക് വർഷം 800 കോടിയിലേറെ ബാധ്യത; യു.ഡി.എഫ് സർക്കാരിന്റെ ആദ്യ വൻകിട പ്രഖ്യാപനത്തിന് പിന്നിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള പ്രത്യേക വിശകലനം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന യു.ഡി.എഫിന്റെ ‘ഇന്ദിരാ ഗാരന്റി’ വാഗ്ദാനം നടപ്പാക്കുന്നതിനായുള്ള പ്രാഥമിക കണക്കെടുപ്പ് സർക്കാർ ആരംഭിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥിനികളുടെ ഏകീകൃത വിവരങ്ങൾ സർക്കാരിന്റെ കൈവശമില്ലാത്ത സാഹചര്യത്തിലാണ് വിവരശേഖരണം പുരോഗമിക്കുന്നത്.

ഏറ്റവും പുതിയ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ കണക്കുകൾ പ്രകാരം, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളിൽ 59.47 ശതമാനവും പെൺകുട്ടികളാണ്. സംസ്ഥാനത്ത് ഏകദേശം 10.99 ലക്ഷം വിദ്യാർഥികൾ പഠിക്കുന്ന സാഹചര്യത്തിൽ, ഏഴ് ലക്ഷത്തോളം വിദ്യാർത്ഥിനികൾ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇതനുസരിച്ച് പദ്ധതിക്കായി പ്രതിമാസം ഏകദേശം 70 കോടി രൂപയും വർഷത്തിൽ 800 കോടിയിലേറെ രൂപയും ചെലവാകുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. അന്തിമ കണക്കെടുപ്പ് പൂർത്തിയായ ശേഷമേ കൃത്യമായ സാമ്പത്തിക ബാധ്യത വ്യക്തമാകൂ. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നതും ചർച്ചയാകുന്നുണ്ട്.

നിലവിൽ വിവിധ വിഭാഗങ്ങൾക്കായി ലഭിക്കുന്ന സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വരുമാനാടിസ്ഥാനത്തിലുള്ള ധനസഹായങ്ങൾ എന്നിവയുടെ ഭാവിയെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും ലഭിക്കുന്ന നിലവിലെ ആനുകൂല്യങ്ങൾ തുടരുമോ, അതോ പുതിയ പദ്ധതിയുടെ ഭാഗമായി മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.

ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങളിലും പെൺകുട്ടികളുടെ വിജയനിരക്ക് കൂടുതലായതിനാൽ, വരും വർഷങ്ങളിൽ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഇനിയും ഉയരാനിടയുണ്ടെന്ന വിലയിരുത്തലും ശക്തമാണ്.

English Summary
The Kerala government has begun preliminary data collection to implement the UDF’s “Indira Guarantee” scheme promising ₹1,000 per month for girl students in higher education institutions. Initial estimates suggest around seven lakh beneficiaries, with an annual financial burden exceeding ₹800 crore. Questions are also being raised about how the state will fund the scheme and whether existing scholarships and welfare benefits will continue unchanged.

തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ കണക്കെടുപ്പ് തുടങ്ങി; ‘ഇന്ദിരാ ഗാരന്റി’ക്ക് വർഷം 800 കോടിയിലേറെ ബാധ്യത; യു.ഡി.എഫ് സർക്കാരിന്റെ ആദ്യ വൻകിട പ്രഖ്യാപനത്തിന് പിന്നിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള പ്രത്യേക വിശകലനം

0

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന യു.ഡി.എഫിന്റെ ‘ഇന്ദിരാ ഗാരന്റി’ വാഗ്ദാനം നടപ്പാക്കുന്നതിനായുള്ള പ്രാഥമിക കണക്കെടുപ്പ് സർക്കാർ ആരംഭിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥിനികളുടെ ഏകീകൃത വിവരങ്ങൾ സർക്കാരിന്റെ കൈവശമില്ലാത്ത സാഹചര്യത്തിലാണ് വിവരശേഖരണം പുരോഗമിക്കുന്നത്.

ഏറ്റവും പുതിയ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ കണക്കുകൾ പ്രകാരം, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളിൽ 59.47 ശതമാനവും പെൺകുട്ടികളാണ്. സംസ്ഥാനത്ത് ഏകദേശം 10.99 ലക്ഷം വിദ്യാർഥികൾ പഠിക്കുന്ന സാഹചര്യത്തിൽ, ഏഴ് ലക്ഷത്തോളം വിദ്യാർത്ഥിനികൾ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇതനുസരിച്ച് പദ്ധതിക്കായി പ്രതിമാസം ഏകദേശം 70 കോടി രൂപയും വർഷത്തിൽ 800 കോടിയിലേറെ രൂപയും ചെലവാകുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. അന്തിമ കണക്കെടുപ്പ് പൂർത്തിയായ ശേഷമേ കൃത്യമായ സാമ്പത്തിക ബാധ്യത വ്യക്തമാകൂ. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നതും ചർച്ചയാകുന്നുണ്ട്.

നിലവിൽ വിവിധ വിഭാഗങ്ങൾക്കായി ലഭിക്കുന്ന സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വരുമാനാടിസ്ഥാനത്തിലുള്ള ധനസഹായങ്ങൾ എന്നിവയുടെ ഭാവിയെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും ലഭിക്കുന്ന നിലവിലെ ആനുകൂല്യങ്ങൾ തുടരുമോ, അതോ പുതിയ പദ്ധതിയുടെ ഭാഗമായി മാനദണ്ഡങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.

ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങളിലും പെൺകുട്ടികളുടെ വിജയനിരക്ക് കൂടുതലായതിനാൽ, വരും വർഷങ്ങളിൽ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഇനിയും ഉയരാനിടയുണ്ടെന്ന വിലയിരുത്തലും ശക്തമാണ്.

English Summary
The Kerala government has begun preliminary data collection to implement the UDF’s “Indira Guarantee” scheme promising ₹1,000 per month for girl students in higher education institutions. Initial estimates suggest around seven lakh beneficiaries, with an annual financial burden exceeding ₹800 crore. Questions are also being raised about how the state will fund the scheme and whether existing scholarships and welfare benefits will continue unchanged.

ഭരണമാറ്റത്തിന് മുൻപ് വനംവകുപ്പിൽ വൻ അഴിച്ചുപണി; കോടികളുടെ അഴിമതി കേസുകൾ അതിവേഗം ഒതുക്കി; 20 ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ ക്ലീൻ ചിറ്റ്

കോട്ടയം: പുതിയ സർക്കാർ അധികാരമേൽക്കുന്നതിനുമുമ്പ് വനംവകുപ്പിൽ എടുത്ത ചില നിർണായക തീരുമാനങ്ങൾ വിവാദമാകുന്നു. വകുപ്പുതല അച്ചടക്കനടപടികൾ, വിജിലൻസ് അന്വേഷണങ്ങൾ, ഉദ്യോഗസ്ഥർക്കെതിരായ ഗുരുതര ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകളാണ് അതിവേഗം തീർപ്പാക്കിയത്. ക്രമക്കേടുകൾ കണ്ടെത്തിയ വനം വിജിലൻസിന്റെ റിപ്പോർട്ടുകൾ തുടരന്വേഷണത്തിന് വിടാതെ അവസാനിപ്പിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുകയും ചെയ്തതോടെയാണ് വിമർശനം ശക്തമായത്.

ആര്യങ്കാവ് റേഞ്ചിൽ 20 ഉദ്യോഗസ്ഥർക്കെതിരെ ആരംഭിച്ച അച്ചടക്കനടപടികളാണ് പ്രധാനമായും അവസാനിപ്പിച്ചത്. കടമാൻപാറയിലെ തേക്കുതോട്ടം, ചന്ദനത്തോട്ടം, പൾപ്പ് വുഡ് തോട്ടം എന്നിവിടങ്ങളിൽ ജോലിചെയ്യാത്ത വാച്ചർമാർക്ക് ശമ്പളം നൽകിയതും വ്യാജ ബില്ലുകളും രേഖകളും തയ്യാറാക്കിയതുമെന്ന കണ്ടെത്തലിനെ തുടർന്നാണ് 2021-ൽ അന്വേഷണം ആരംഭിച്ചത്. കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷമാണ് മുഴുവൻ ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയത്.

2018 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ ജോലിക്ക് ഹാജരാകാത്ത വ്യക്തിക്ക് ശമ്പളം നൽകിയെന്ന കണ്ടെത്തൽ വകുപ്പ് തന്നെ ശരിവെച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത് ‘സദുദ്ദേശ്യത്തോടെയാണെന്ന്’ വിലയിരുത്തിയാണ് നടപടികൾ അവസാനിപ്പിച്ചത്. മറ്റൊരു വാച്ചർക്ക് ജോലിചെയ്യാതിരിക്കെ നാല് മാസത്തെ വേതനമായി 48,480 രൂപ നൽകിയതും കണ്ടെത്തിയെങ്കിലും, മുൻകാല സേവനം പരിഗണിക്കുമ്പോൾ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായതായി തെളിയിക്കാനാകില്ലെന്ന വിശദീകരണമാണ് ഉത്തരവിൽ നൽകിയിരിക്കുന്നത്.

ഡയറക്ടറുടെ അനുമതിയില്ലാതെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് സ്ട്രെസ് മാനേജ്മെന്റ് ക്ലാസുകൾ സംഘടിപ്പിച്ച അസിസ്റ്റന്റ് കൺസർവേറ്റർക്കെതിരായ നടപടിയും ‘ഉദാര സമീപനം’ സ്വീകരിച്ചാണ് അവസാനിപ്പിച്ചത്.

ഇതിനിടെ, കോന്നി നടുവത്തുമൂഴി റേഞ്ചിലെ പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ തേക്കുമരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ മേൽനോട്ടവീഴ്ച ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ ആരംഭിച്ച നടപടികളും ഏപ്രിൽ 18-ന് അവസാനിപ്പിച്ചു. മേൽനോട്ടവീഴ്ച ഉണ്ടായതായി അംഗീകരിച്ചിട്ടും പ്രതിയെ പിന്നീട് പിടികൂടിയ സാഹചര്യത്തിൽ അത് ‘നോട്ടപ്പിഴവ്’ മാത്രമാണെന്ന വിലയിരുത്തലിലാണ് നടപടി അവസാനിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

English Summary
Controversy has erupted over a series of decisions taken by the Forest Department just before the new government assumed office in Kerala. Disciplinary and vigilance cases involving alleged corruption, fake records, and financial irregularities were reportedly closed quickly, with several officials being exonerated despite serious findings. Critics allege that major vigilance reports were buried without further investigation.

26 ദിവസത്തിൽ 1.48 ലക്ഷം പനിബാധിതർ;ഈ മാസം മാത്രം 10 മരണം! കേരളത്തിൽ പകർച്ചപ്പനി രൂക്ഷം; അമീബിക് മസ്തിഷ്കജ്വരത്തിലും എബോള ഭീതിയിലും അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിന് മുൻപേ പകർച്ചപ്പനികൾ വ്യാപകമാകുന്നു. ഈ മാസം 26 ദിവസത്തിനിടെ 1,48,089 പേരാണ് വിവിധ പനികൾ ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി, ഡെങ്കിപ്പനി, മലേറിയ എന്നിവയ്ക്കൊപ്പം അമീബിക് മസ്തിഷ്കജ്വരവും ഗുരുതര വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ഈ മാസം മാത്രം പനിബാധിതരിൽ 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ എട്ടുപേർ എലിപ്പനി ബാധിച്ചും രണ്ടുപേർ ഡെങ്കിപ്പനി ബാധിച്ചുമാണ് മരിച്ചത്. ജലാശയങ്ങളിലൂടെ പടരുന്ന അമീബിക് മസ്തിഷ്കജ്വരം 27 പേർക്കാണ് സ്ഥിരീകരിച്ചത്. ഇവരിൽ 13 പേർ മരണമടഞ്ഞതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 3005 പേരിൽ 703 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. എലിപ്പനി ലക്ഷണങ്ങളോടെ എത്തിയ 224 പേരിൽ 122 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന എബോള വൈറസ് വ്യാപന പശ്ചാത്തലത്തിലും സംസ്ഥാനം അതീവ ജാഗ്രതയിലാണ്. പനിബാധിതരുടെ വിദേശയാത്രാ ചരിത്രം ഉൾപ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്. സാധാരണ പകർച്ചപ്പനിയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാലാണ് എബോള ഭീഷണിയിലും ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കുന്നത്.

വയറിളക്കരോഗങ്ങളും സംസ്ഥാനത്ത് രൂക്ഷമാകുകയാണ്. ഈ മാസം മാത്രം 42,868 പേരാണ് ചികിത്സ തേടിയത്. ഇന്നലെ മാത്രം 2416 പേർ ആശുപത്രികളിലെത്തി. മലിനജലത്തിലൂടെ പടരുന്ന ഷിഗെല്ല ബാക്ടീരിയ 31 പേർക്കാണ് സ്ഥിരീകരിച്ചത്.

കടുത്ത ചൂടും ഇടവിട്ട മഴയും രോഗവ്യാപനത്തിന് കാരണമാകുന്നതിനാൽ തിളപ്പിച്ച വെള്ളം മാത്രം കുടിക്കണം, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കർശനമായി പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകി. മഴക്കാല രോഗങ്ങൾ നേരിടാൻ ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സംഭരിക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി K. Muralidharan അറിയിച്ചു.

English Summary
Kerala is witnessing a sharp rise in infectious diseases even before the monsoon intensifies, with over 1.48 lakh people seeking treatment in just 26 days. Leptospirosis, dengue, malaria, and amoebic meningoencephalitis are spreading rapidly, while health authorities are also on alert over possible Ebola-related risks. The Health Department has intensified preventive measures and directed hospitals to stock essential medicines and equipment.

പോലീസിന്റെ ഓട്ടം മുടക്കി പമ്പുടമകൾ! മൂന്ന് മുതൽ നാല് ലക്ഷം വരെ കുടിശിക; വി.ഐ.പി ഡ്യൂട്ടിയും പ്രതികളെ കോടതിയിൽ ഹാജരാക്കലും പ്രതിസന്ധിയിൽ

0

തൃശൂർ: ലക്ഷക്കണക്കിന് രൂപയുടെ ഇന്ധനക്കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് പൊലീസ് വാഹനങ്ങൾക്ക് ഡീസൽ നൽകാൻ പെട്രോൾ പമ്പ് ഉടമകൾ മടി കാണിക്കുന്നതായി റിപ്പോർട്ട്. ഇതോടെ നഗരത്തിലെ രണ്ട് പ്രധാന പൊലീസ് സ്റ്റേഷനുകളിലെയും കമ്മിഷണർ ഓഫീസ്, സ്പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, നർകോട്ടിക്സ് വിഭാഗങ്ങൾ ഉൾപ്പെടെ വിവിധ വിംഗുകളിലെ ഏകദേശം 30 വാഹനങ്ങളുടെ ഓട്ടം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഓരോ സ്റ്റേഷൻ പരിധിയിലും ഒന്നോ രണ്ടോ പമ്പുകളുമായാണ് പൊലീസ് ഇന്ധന വിതരണത്തിനായി ധാരണയിലെത്തിയിട്ടുള്ളത്. എന്നാൽ പല പമ്പുകളിലും മൂന്ന് മുതൽ നാല് ലക്ഷം രൂപവരെ കുടിശികയായതായി ഉടമകൾ പറയുന്നു. ഇതോടെ ലോ ആൻഡ് ഓർഡർ ചുമതലകൾ, പ്രതികളെ കോടതിയിൽ ഹാജരാക്കൽ, അടിയന്തര ഇടപെടലുകൾ, വി.ഐ.പി ഡ്യൂട്ടികൾ എന്നിവയെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.

100 ഡയൽ സേവനത്തിൽ ലഭിക്കുന്ന അടിയന്തര വിളികൾക്ക് സമയബന്ധിതമായി പ്രതികരിക്കാനും ബുദ്ധിമുട്ട് നേരിടുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. വി.ഐ.പി ഡ്യൂട്ടി ഉണ്ടാകുന്ന ദിവസങ്ങളിൽ മറ്റ് ആവശ്യങ്ങൾ ഒഴിവാക്കി ലഭ്യമായ ഇന്ധനം അതിനായി മാത്രം മാറ്റിവയ്ക്കേണ്ട അവസ്ഥയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

നഗരത്തിലെ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളിൽ മൂന്നുവീതം ജീപ്പുകളാണുള്ളത്. ഇതിൽ ഒരു വാഹനം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള രണ്ട് വാഹനങ്ങളാണ് പട്രോളിംഗ് ഉൾപ്പെടെയുള്ള പ്രധാന ചുമതലകൾ നിർവഹിക്കുന്നത്. ഓരോ ജീപ്പിനും പ്രതിദിനം ഏകദേശം നൂറ് കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടി വരുന്നതിനാൽ എട്ട് മുതൽ പത്ത് ലിറ്റർ വരെ ഡീസൽ ആവശ്യമായി വരുന്നു.

ദൂരപരിധി കൂടുതലുള്ള മലയോര-ഗ്രാമപ്രദേശങ്ങളിലെ സ്റ്റേഷനുകളിലാണ് സ്ഥിതി കൂടുതൽ ഗുരുതരമെന്നാണ് റിപ്പോർട്ട്. ചിലയിടങ്ങളിൽ ദിവസേന 20 ലിറ്റർ വരെ ഡീസൽ ആവശ്യമായി വരുന്നു. ഇന്ധനം നിറച്ചതിന് ശേഷം ബിൽ പൊലീസ് ആസ്ഥാനത്തെ മോട്ടോർ വെഹിക്കിൾ വിഭാഗത്തിലേക്ക് അയച്ച ശേഷമാണ് പണം അനുവദിക്കാറുള്ളത്. എന്നാൽ ഒരു വർഷത്തിലേറെയായി കുടിശിക തീർപ്പാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

വാറണ്ട് പ്രതികളെ പിടികൂടൽ പോലുള്ള രഹസ്യ ദൗത്യങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും, സ്വന്തം പണത്തിൽ ഇന്ധനം നിറച്ചാലും പിന്നീട് തിരികെ ലഭിക്കാത്ത അവസ്ഥയാണെന്നും ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു.

പൊലീസിന്റെ ബൈക്കുകൾക്ക് മാസങ്ങളായി പെട്രോൾ ലഭിക്കാത്തതിനെ തുടർന്ന് ബീറ്റ് ഡ്യൂട്ടികളും പ്രായോഗികമായി നിലച്ചിരിക്കുകയാണ്. ഇടവഴികളിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും രാത്രി പട്രോളിംഗിന് ഉപയോഗിച്ചിരുന്ന ബൈക്കുകൾ ജില്ലയിലെ 24 സ്റ്റേഷനുകളിലും ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണെന്നാണ് വിവരം.

English Summary
Police operations in Thrissur are facing a serious crisis after fuel stations reportedly refused to provide diesel due to pending dues running into lakhs of rupees. Around 30 police vehicles, including patrol jeeps and special branch units, have had their movement restricted. Emergency response, patrol duties, and even beat policing have been severely affected as fuel shortages continue.

സ്കൂട്ടർ ഉപേക്ഷിച്ച് ഓടിയിട്ടും രക്ഷയില്ല! മേപ്പാടി-ചൂരൽമല റോഡിലെ ഭീതിപ്പെടുത്തുന്ന കാട്ടാന ആക്രമണത്തിന്റെ പൂർണ്ണമായ ഇൻസൈഡ് സ്റ്റോറി അറിയാൻ ക്ലിക്ക് ചെയ്യുക

0

വയനാട്: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനെ പിന്തുടർന്ന കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുത്തുമല കാശ്മീർ ഇല്ലിക്കൂടാരത്തിൽ ഷാജിയുടെ ഭാര്യ ജെസിയാണ് (45) മരിച്ചത്. ഭർത്താവ് ഷാജിക്ക് (51) നിസാര പരിക്കേറ്റു.

ഇന്നലെ രാവിലെ ആറരയോടെ മേപ്പാടി-ചൂരൽമല റോഡിൽ പുത്തുമലയ്ക്കും കള്ളാടിക്കും ഇടയിലായിരുന്നു സംഭവം. പുത്തുമലയിൽ നിന്ന് മേപ്പാടിയിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ കാട്ടാനയെ കണ്ട ദമ്പതികൾ തിരിച്ചുപോകാൻ ശ്രമിച്ചു. എന്നാൽ ആന സ്കൂട്ടറിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

ആന പിന്നാലെയെത്തിയതോടെ ഇരുവരും സ്കൂട്ടർ ഉപേക്ഷിച്ച് ചിതറിയോടി. റോഡിൽ വീണ സ്കൂട്ടർ കാട്ടാന കുത്തിമറിച്ച ശേഷം ജെസിയെ പിന്തുടർന്ന് ആക്രമിച്ചതായാണ് വിവരം. ആനയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാജി നിലത്ത് വീണ് പരിക്കേൽക്കുകയായിരുന്നു. ആക്രമണത്തിൽ സ്കൂട്ടറിന്റെ മുൻഭാഗവും തകർന്നു.

ആക്രമണത്തിന് ശേഷം റോഡിൽ നിലയുറപ്പിച്ചിരുന്ന ആന പിന്നീട് കാട്ടിലേക്ക് മാറിയതോടെയാണ് നാട്ടുകാരും വഴിയാത്രക്കാരും രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ജെസിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൽപ്പറ്റയിലെ ഹോട്ടലിൽ ജോലിചെയ്തുവരികയായിരുന്നു ജെസി. മേപ്പാടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം പുത്തുമല ശ്മശാനത്തിൽ നടത്തി. മക്കൾ: ഷൈമോൾ, അനുഷ, നാൻസി.

സംഭവത്തിൽ പ്രതിഷേധിച്ച് മേപ്പാടി ടൗണിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ Ashiq Ali ഉറപ്പുനൽകി.

കുടുംബത്തിന് അടിയന്തര ധനസഹായമായി 14 ലക്ഷം രൂപ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ കൈമാറി. കുടുംബത്തിലെ ഒരാൾക്ക് വനംവകുപ്പിൽ താത്കാലിക ജോലി നൽകുമെന്നും അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 30ന് വനംമന്ത്രി Shibu Baby John, കൃഷിമന്ത്രി T. Siddique എന്നിവരുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഉന്നതതല യോഗം ചേരും.

English Summary
A 45-year-old woman was killed in a tragic wild elephant attack in Wayanad after the animal chased the scooter on which she was travelling with her husband. The incident occurred near Meppadi on the Chooralmala road. Locals staged protests demanding action, while forest officials assured that the elephant would be tranquilized and captured.

പന്തീരാങ്കാവിൽ യുവാവ് സ്വയം വെടിവെച്ച് മരിച്ച നിലയിൽ! ഫോൺ പരിശോധനയ്ക്ക്; സുഹൃത്തുക്കളുടെ മൊഴിയെടുക്കും

0

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. മനാൽ ഹൗസിൽ കാർത്തിക് (19) ആണ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. വീടിന്റെ മുകൾ നിലയിൽ വെച്ചാണ് യുവാവ് സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ കാർത്തിക്കിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് നെറ്റിയിലേക്ക് വെടിവെച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സ്ഥലത്തെത്തിയ പന്തീരാങ്കാവ് പൊലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർത്തിക്കിന്റെ സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കുകയും മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമായിരുന്നു കാർത്തിക്.

English Summary
A 19-year-old youth died by suicide in Kozhikode’s Pantheerankavu after allegedly shooting himself with a licensed firearm. The incident occurred at his residence on Tuesday evening. Police have launched an investigation, and the motive behind the suicide remains unclear.