സ്ത്രീ യാത്രക്കാരുടെ എണ്ണം ഒരു ദിവസം 12 ലക്ഷമായി ഉയർന്നു; പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ഗതാഗത മന്ത്രി

0

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു.കഴിഞ്ഞ ഒരു മാസം 3.81 കോടി സർവീസുകൾ നടത്തിയെന്നും, നേരത്തെ അഞ്ചര ലക്ഷമായിരുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണം ഇപ്പോൾ ഒരു ദിവസം 12 ലക്ഷമായി ഉയർന്നെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആർടിസിയിൽ അധികാര വികേന്ദ്രീകരണം കൊണ്ടുവന്നുവെന്നും മന്ത്രി പറഞ്ഞു. എല്ലാ ഡിപ്പോകളിലും എംഎൽഎമാർ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു. 149 എന്ന നമ്പറിൽ കോൾ സെന്റർ തുടങ്ങി. മൂന്ന് മാസത്തിൽ ഒരിക്കൽ ജീവനക്കാർക്ക് മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ ബഹുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയദർശിനിയിലൂടെ ടൂറിസം രംഗത്തും നേട്ടമുണ്ടായി.ഗവി, പൊന്മുടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലും സന്ദർശകർ വർധിച്ചു. മലക്കാപ്പാറയിൽ 48 ശതമാനം സന്ദർശകർ കൂടിയെന്നും സി പി ജോൺ വ്യക്തമാക്കി. പ്രിയദർശിനി മൂലം മാസം 60 കോടി രൂപയാണ് റവന്യൂ നഷ്ടം. ബജറ്റിൽ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here