എയർബാഗ് തകരാർ ഗുരുതരം; സൗദിയിൽ 717 ലാൻഡ് റോവർ ഇവോക്ക് വാഹനങ്ങൾ തിരിച്ചുവിളിച്ചു

0

റിയാദ്: മുൻസീറ്റിലെ യാത്രക്കാരന്റെ എയർബാഗിൽ നിർമാണ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സൗദി അറേബ്യയിൽ 717 ലാൻഡ് റോവർ ഇവോക്ക് (Land Rover Evoque) വാഹനങ്ങൾ തിരിച്ചുവിളിക്കാൻ വാണിജ്യ മന്ത്രാലയം നിർദേശം നൽകി. 2021 മുതൽ 2025 വരെ നിർമ്മിച്ച വാഹനങ്ങളെയാണ് റീകോൾ നടപടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അപകടസമയത്ത് എയർബാഗ് പ്രവർത്തിക്കുമ്പോൾ അത് പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതുമൂലം വാഹനത്തിലെ യാത്രക്കാർക്ക് ഗുരുതര പരിക്കുകൾ സംഭവിക്കാനും സുരക്ഷാ ഭീഷണി ഉയരാനും ഇടയാകും. കൂടാതെ എയർബാഗിൽ നിന്ന് ഉയർന്ന താപനിലയിലുള്ള വാതകങ്ങൾ പുറത്തേക്ക് ചോർന്നാൽ പൊള്ളലേൽക്കാനുള്ള സാധ്യതയും നിലനിൽക്കുന്നതായി അധികൃതർ വ്യക്തമാക്കി.

ബാധിത വാഹനങ്ങളുടെ ഉടമകൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക റീകോൾ പോർട്ടലിൽ വാഹനത്തിന്റെ ചേസിസ് നമ്പർ പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. തകരാർ ബാധിച്ച വാഹനങ്ങൾ കണ്ടെത്തിയാൽ അംഗീകൃത ഡീലർമാരെ സമീപിച്ച് സൗജന്യമായി അറ്റകുറ്റപ്പണി നടത്താവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് റീകോൾ നടപടിയെന്നും പ്രശ്നം പരിഹരിക്കുന്നതിന് ഡീലർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

English Summary

Saudi Arabia’s Ministry of Commerce has recalled 717 Land Rover Evoque vehicles manufactured between 2021 and 2025 due to a defect in the front passenger airbag. The fault could cause the airbag to rupture during deployment, increasing the risk of serious injuries and burns. Vehicle owners have been advised to check their chassis numbers through the official recall portal and contact authorized dealers for free repairs.

LEAVE A REPLY

Please enter your comment!
Please enter your name here