കൊൽക്കത്ത: അർജന്റീന ഫുട്ബോൾ ഇതിഹാസം യുടെ 70 അടി ഉയരമുള്ള ഭീമൻ ശിൽപം സുരക്ഷാ കാരണങ്ങളാൽ നീക്കം ചെയ്യാൻ തീരുമാനമായി. കൊൽക്കത്തയിലെ മേഖലയിലെ വിഐപി റോഡിന് സമീപം സ്ഥാപിച്ചിരിക്കുന്ന ശിൽപമാണ് അധികൃതർ മാറ്റാൻ ഒരുങ്ങുന്നത്.
അഞ്ച് മാസം മുൻപ് മെസിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായ ‘ഗോട്ട് ടൂർ’ പരിപാടിക്കിടെയാണ് ലോകകപ്പ് ട്രോഫിയുമായി നിൽക്കുന്ന മെസിയുടെ സ്വർണനിറത്തിലുള്ള ശിൽപം അനാച്ഛാദനം ചെയ്തത്. എന്നാൽ ശക്തമായ കാറ്റിൽ ശിൽപം ആടിയുലയുന്നതായി പ്രദേശവാസികൾ പരാതി നൽകിയിരുന്നു.
തുടർന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർ നടത്തിയ പരിശോധനയിൽ ഫൈബർ ഗ്ലാസും ഇരുമ്പും ഉപയോഗിച്ച് നിർമ്മിച്ച ശിൽപത്തിന്റെ ഘടനയിൽ സുരക്ഷാ പോരായ്മകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. തിരക്കേറിയ റോഡിനും സബ്‌വേയ്ക്കും സമീപത്തായുള്ള സ്ഥാനം കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ശിൽപം നീക്കാൻ തീരുമാനിച്ചത്.
ശിൽപം നിലവിലെ സ്ഥാനത്ത് നിന്ന് സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇത് മറ്റൊരു സ്ഥലത്ത് പുനഃസ്ഥാപിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
English Summary
Authorities in Kolkata have decided to remove the 70-foot statue of football legend Lionel Messi after complaints that it sways during strong winds. Engineers found structural safety concerns in the fiberglass-and-iron monument located near a busy road and subway. Officials are planning to relocate the statue safely, though no decision has been made on where it will be reinstalled.

