തിരുവനന്തപുരം: വെഞ്ഞാറമൂട് കീഴായിക്കോണം എം.സി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയായ സുബിൻ (18) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു അപകടം.
കിളിമാനൂർ ഭാഗത്തുനിന്ന് എത്തിയ കാർ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന സുബിൻ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. ഉടൻ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് (18) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഡോക്ടർമാർ സഞ്ചരിച്ച കാറിലാണ് ബൈക്ക് ഇടിച്ചതെന്ന് പൊലീസ് അറിയിച്ചു.
English Summary
An 18-year-old youth died in a tragic road accident after a bike collided with a car on MC Road at Keezhayikkonam near Venjaramoodu in Thiruvananthapuram. The deceased was identified as Subin, a native of Kuttikkad, Kadakkal. The accident occurred around 1.30 am on Sunday. Subin, who was riding pillion, was thrown onto the road due to the impact and later died at Gokulam Medical College Hospital. The bike rider Siddharth sustained serious injuries and is under treatment.

