പിന്നെ കാണാം; തോൽവിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് പിണറായി വിജയൻ

0

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി പരസ്യ പ്രതികരണവുമായി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് “പിന്നെ കാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയിരുന്ന പിണറായി വിജയൻ നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനുമുമ്പ് പല ചോദ്യങ്ങളും മാധ്യമപ്രവർത്തകർ ഉന്നയിച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിക്കാതെ മുന്നോട്ട് പോകുകയായിരുന്നു.

പിണറായിക്കൊപ്പം ഉണ്ടായിരുന്ന എം. വി. ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച തീരുമാനം കേരളത്തിൽ തന്നെയായിരിക്കും എടുക്കുകയെന്ന് വ്യക്തമാക്കി. രണ്ട് ദിവസം നീണ്ട പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദമായി ചർച്ചയായതായാണ് വിവരം. യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ ഇന്ന് വൈകിട്ട് 4 മണിക്ക് എം. എ. ബേബി വാർത്താസമ്മേളനം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here