10 ലക്ഷം വരുമാനക്കാർക്ക് എൽപിജി സബ്സിഡി നിർത്തുമോ? സന്ദേശം ലഭിച്ചതോടെ ആശങ്കയിൽ ഉപഭോക്താക്കൾ

0

ന്യൂഡൽഹി: വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡി നിർത്തലാക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ മൊബൈൽ ഫോണുകളിൽ ലഭിച്ചതോടെ രാജ്യത്തുടനീളം ഉപഭോക്താക്കൾ ആശങ്കയിലാണ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് സന്ദേശങ്ങൾ അയക്കുന്നതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സബ്സിഡി പൂർണമായും ഒഴിവാക്കിയാൽ സിലിണ്ടർ വിലയിൽ എത്ര വർധനവുണ്ടാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ആദായ നികുതി വകുപ്പിൽ നിന്നുള്ള വരുമാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നികുതി വിധേയ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഇനി എൽപിജി സബ്സിഡി ലഭിക്കില്ല” എന്നാണ് സന്ദേശത്തിലെ ഉള്ളടക്കം. ഇതിനെതിരെ എതിർപ്പുള്ളവർക്ക് ടോൾഫ്രീ നമ്പറിലൂടെയോ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഏഴ് ദിവസത്തിനകം പരാതി നൽകാമെന്നും വ്യക്തമാക്കുന്നുണ്ട്.

അതേസമയം, വ്യക്തികളുടെ വരുമാന വിവരങ്ങൾ ആദായ നികുതി വകുപ്പിൽ നിന്ന് എണ്ണക്കമ്പനികൾക്ക് കൈമാറിയതിനെതിരെ സ്വകാര്യതാ ലംഘന ആരോപണവും ഉയരുന്നുണ്ട്. നിലവിൽ ഉജ്ജ്വല പദ്ധതിയിലെ ഉപഭോക്താക്കൾക്ക് ഓരോ സിലിണ്ടറിനും 300 രൂപവരെ സബ്സിഡി ലഭിക്കുന്നുണ്ട്. സാധാരണ ഉപഭോക്താക്കൾക്കുള്ള ബാങ്ക് അക്കൗണ്ട് സബ്സിഡി നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു.

ഇപ്പോൾ 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വില ഏകദേശം 920 രൂപയാണ്. സബ്സിഡി പൂർണമായും ഒഴിവാക്കിയാൽ ഉയർന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഒരു സിലിണ്ടറിന് 700 രൂപവരെ അധിക ചെലവ് വരാനിടയുണ്ടെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

English Summary

The possibility of LPG subsidy withdrawal for families earning above Rs 10 lakh annually has triggered concern among consumers across India after oil companies reportedly sent warning messages. The messages stated that households with taxable annual income above Rs 10 lakh may no longer receive LPG subsidy benefits. Oil companies clarified that the communication was issued based on government instructions and income tax data. Concerns have also been raised regarding privacy issues over sharing income details. If subsidies are fully withdrawn, domestic LPG cylinder prices for higher-income families could reportedly increase significantly.

LEAVE A REPLY

Please enter your comment!
Please enter your name here