ആറന്മുളയില്‍ 30000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണാ ജോര്‍ജ്

0

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ആറന്മുള മണ്ഡലത്തിൽ പോരാട്ടം കടുക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ കളം നിറഞ്ഞതോടെ മണ്ഡലം ആവേശത്തിലാണ്. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഇക്കുറി വിജയിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.അതേസമയം, എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് യു.ഡി.എഫും, ഒന്നാം സ്ഥാനം തങ്ങൾക്കായിരിക്കുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു.

30,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇക്കുറി വിജയിക്കും. ഇത് അമിത ആത്മവിശ്വാസമല്ല, മറിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സറിയാവുന്നത് കൊണ്ടാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി ഹർഷിന പ്രചാരണത്തിന് ഇറങ്ങിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. മരുന്ന് കമ്പനികളിൽ നിന്ന് പണം വാങ്ങിയാണ് പ്രതിപക്ഷം ആരോഗ്യ സംവിധാനങ്ങളെ ആക്രമിക്കുന്നത്. ആന്റോ ആന്റണി എം.പി കല്ലിട്ട സ്റ്റേഡിയം ഇപ്പോഴും കാടുപിടിച്ചു കിടക്കുകയാണെന്നും വീണ കുറ്റപ്പെടുത്തി.

മണ്ഡലത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചത് വലിയ വിജയപ്രതീക്ഷ നൽകുന്നുണ്ടെന്ന് സ്ഥാനാർത്ഥി അബിൻ വർക്കി പറഞ്ഞു. ആരോഗ്യദിനത്തിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രഭാത നടത്തത്തിൽ പങ്കെടുത്ത ആന്റോ ആന്റണി എം.പി, എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പരിഹസിച്ചു.

ആറന്മുളയിൽ ഒന്നാം സ്ഥാനം ബി.ജെ.പിക്കായിരിക്കുമെന്ന് സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വ്യക്തമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾക്കായി എൽ.ഡി.എഫും യു.ഡി.എഫും മത്സരിച്ചോട്ടെ. എഫ്.സി.ആർ.എ (FCRA) അടക്കമുള്ള വിവാദങ്ങൾ ബി.ജെ.പിയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here