Pattambi: ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തഹസിൽദാർക്ക് ഡപ്യൂട്ടി കലക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. മണ്ണാർക്കാട് ഭൂരേഖ തഹസിൽദാർ ആയിരുന്ന T. P. Kishore നാണ് സർവീസിന്റെ അവസാന ഘട്ടത്തിൽ ഈ നേട്ടം കൈവന്നത്.
മലപ്പുറം എൽ.എ.എൻ.എച്ച് ഡപ്യൂട്ടി കലക്ടറായാണ് പുതിയ നിയമനം. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് വിരമിക്കൽക്ക് മണിക്കൂറുകൾ മുമ്പാണ് ലഭിച്ചത്.
1994ൽ കേരള പോലീസിൽ കോൺസ്റ്റബിൾ ആയി സർവീസിൽ പ്രവേശിച്ച കിഷോർ, 1997ൽ റവന്യു വകുപ്പിലേക്ക് മാറി. തുടർന്ന് വിവിധ വില്ലേജുകളിൽ വില്ലേജ് അസിസ്റ്റന്റ്, സ്പെഷൽ വില്ലേജ് ഓഫീസർ, വില്ലേജ് ഓഫീസർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.
2014ൽ ഡപ്യൂട്ടി തഹസിൽദാർ ആയി പട്ടാമ്പി, പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിൽ ജോലി ചെയ്ത അദ്ദേഹം, 2019ൽ തഹസിൽദാർ ആയി ഉയർന്നു. ഹോസ്ദുർഗ്, പട്ടാമ്പി, പെരിന്തൽമണ്ണ, ചാവക്കാട്, തലപ്പിള്ളി എന്നിവിടങ്ങളിലായി സേവനം ചെയ്തിട്ടുണ്ട്. ഒറ്റപ്പാലം സബ് കലക്ടർ ഓഫീസിൽ സീനിയർ സൂപ്രണ്ടായും ജോലി ചെയ്തിരുന്നു.
ദീർഘകാല സേവനത്തിനൊടുവിൽ വിരമിക്കാനിരിക്കെ ലഭിച്ച ഈ സ്ഥാനക്കയറ്റം ശ്രദ്ധേയമായി.
English Summary
In Pattambi, revenue officer T. P. Kishore was promoted to Deputy Collector just hours before his retirement. Starting his career as a police constable in 1994, he later joined the revenue department and served in multiple roles across Kerala. The promotion, received at the final stage of his service, is considered notable.

